ഇന്നത്തെ കതാര്‍സിസ്‌

എം.കെ. ഹരികുമാര്‍ പ്രായമായിപ്പോകുന്നത്‌ ശാരീരികമായ വിധിയാണ്‌.മാനസികമായ വിധിയല്ല. എല്ലാവര്‍ക്കും പ്രായമാകുന്നില്ല.ചിലര്‍ ചെറുപ്പം മുതലേ പ്രായത്തെ തേടിപ്പോകുന്നു. അവര്‍ കൌമാരം എത്തുന്നതോടെ പ്രായത്തോട്‌ കൂടുതല്‍ പക്ഷപാതിയാകുന്നു. അവരുടെ നോട്ടം ,ചലനം, വിശ്രമവേളകളിലുള്ള ഇടപഴകല്‍ എല്ലാം പ്രായത്തോട്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിനു വേണ്ടിയാണെന്നു തോന്നും. അടുത്തു കഴിഞ്ഞിരുന്നവരോട്‌ ,ഉറ്റമിത്രങ്ങളോട്‌ ,അവര്‍ പ്രായത്തിന്‍റെ ‘മാനിഫെസ്റ്റോ ‘പ്രഖ്യാപിക്കും. ഇവിടെ വയസ്സാവുകയെന്നത്‌ വിധിയായി തീരുന്നു. എന്നാല്‍ പ്രായത്തെ ഭയപ്പെട്ടും അകറ്റിയും ജീവിക്കാം. ജീവന്‌ ഇത്‌ കുറച്ചൊക്കെ ആവശ്യമാണ്‌.ചില സംവേദനങ്ങള്‍ ചെറുപ്പത്തില്‍ ഉദിച്ച്‌ അസ്തമിക്കുന്നുണ്ട്‌. പിന്നീട്‌ നമുക്ക്‌ …

കടൽ ജ്വലിപ്പിക്കുന്നത്‌ നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?

എം കെ ഹരികുമാർ പെരുമ്പാമ്പിനെ  ഉള്ളില്‍ നൃത്തം ചെയ്യിച്ച്‌ കടല്‍ ഒന്നുകൂടി മദാലസയായി . നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെ ആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌. കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെ ചുരമാന്തുന്നു. അനിശ്‌ചിതവും വിസ്മയകരവുമായ അസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ള സൌന്ദര്യശൂന്യതയെ അത്‌ നുരകളാക്കി മാറ്റുന്നു. അത്‌ എന്തിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകും- മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ്‌ ഗീത, കലാലയം… നമുക്ക്‌ സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട. അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌ നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ? വിറങ്ങലിച്ച ഭൂതകാലത്തെയോ? തെറ്റുകളെയോ? കടല്‍ ഉപയോഗശൂന്യമായ …

എം കെ ഹരികുമാറിന്റെ നവാദ്വൈതത്തെക്കുറിച്ച് ഫാ ഡോ.. കെ എം ജോർജ് എഴുതുന്നു

നവദർശനത്തിന്റെ നവനീതം ഫാ. ഡോ.കെ.എം.ജോർജ്ജ്‌ ആധുനിക ശാസ്ത്രീയ സംസ്കാരത്തിന്റെ തലതൊട്ടപ്പന്മാരിൽ പ്രമുഖനാണ്‌ ഇംഗ്ലീഷുകാരനായ തത്ത്വചിന്തകൻ ഫ്രാൻസിസ്‌ ബേക്കൺ (1561-1626). പരീക്ഷണ പ്രധാനമായ ‘ശാസ്ത്രീയരീതി’യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ്‌ നാച്ചുറൽ സയൻസിന്റെ ‘രീതിശാസ്ത്രം’ ഉരുത്തിരിച്ചെടുക്കാൻ സഹായിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങളെ അദ്ദേഹം രണ്ടായി തിരിച്ചു. ഫലദായകമായ പരീക്ഷണങ്ങളും (experimenta fructifera), പ്രകാശവാഹിയായ പരീക്ഷണങ്ങളും (experimenta lucifera). ആദ്യത്തേത്‌ മനുഷ്യരുടെ അനുദിനാവശ്യത്തിന്‌ ഉപകരിക്കുന്ന പ്രായോഗിക ഫലങ്ങൾ ഉള്ളവ. നാം ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം ഇത്തരം ഫലങ്ങളാണ്‌. മറ്റേത്‌ മനുഷ്യന്റെ മാനസിക ചക്രവാളങ്ങളെ വികസിപ്പിക്കാനുതകുന്ന ഉൾക്കാഴ്ച്ചകളും …

ഉത്തര-ഉത്തരാധുനികത

എം.കെ. ഹരികുമാർ ആധുനികതയുടെ വരവോടെ പഴയ സൗന്ദര്യനിയമങ്ങൾ അതേപടി തുടരേണ്ടതില്ല എന്ന ചിന്ത പ്രബലപ്പെട്ടു. ആവർത്തനവിരസമായ കലാവിദ്യ നിരാകരിക്കപ്പെടണമെന്നത്‌ വലിയ ആശയമായിരുന്നു. പുതിയ രീതിയിൽ ഭാവന ചെയ്യപ്പെടണം. പുതിയ രൂപവും ഉള്ളടക്കവും വേണം. ഉത്തരാധുനികതയിൽ ഇതുപോലുള്ള നവീനതയെല്ലാം ക്ലീഷേയായി. നിലവിലുള്ള ക്രമം തെറ്റിച്ചാലും പുതുതായൊന്നും സൃഷ്ടിക്കാനില്ല എന്ന മതമാണ്‌ ഉത്തരാധുനികത ഉയർത്തിയത്‌. ആധുനിക വ്യവസായങ്ങളും യുദ്ധനാശവുമാണ്‌ മനുഷ്യനെ ഏകാകിയും ദുഃഖിതനുമാക്കുന്നതെന്ന്‌ ആധുനികത വിശ്വസിച്ചു. മതവും പ്രബുദ്ധതയുമൊക്കെ കളവാണെന്ന മട്ടിൽ, സർവത്ര വ്യാപിച്ച നിഷേധത്തെ അവർ പരമപ്രധാനമായി കണ്ടു. …

m k harikumar’s book

സമന്വയത്തിന്റെ ലാവണ്യം book review സമന്വയത്തിന്റെ ലാവണ്യംദേശമംഗലം രാമകൃഷ്ണൻ ” എന്റെ ജ്യേഷ്ഠന്റെ ജീവൻ ഹരികുമാറിന്റെ ഈ ആസ്വാദനം അറിയുമെന്നു തന്നെ ഞാൻ കരുതുന്നു” എന്ന്‌ ഒ.വി.ഉഷ. “ഒരു ഋഷിയോട്‌ പ്രകടിപ്പിക്കേണ്ട കൃതജ്ഞതയുടെയും നീതിയുടെയും വിനീതമായ ഒരു നിദർശനമാണിത്‌…” എന്ന്‌ എം.ലീലാവതി – എം.കെ.ഹരികുമാറിന്റെ ‘നവാദ്വൈതം വിജയന്റെ നോവലുകളിലൂടെ’ എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങളാണിവ. സൈദ്ധാന്തികവും പ്രതികരണാത്മകവുമായ ഹരികുമാറിന്റെ വിചിന്തനങ്ങളെ അടുത്തു കാണിച്ചു തരുന്നുണ്ട്‌ ഈ സ്പർശിനികൾ. മതം, തത്ത്വം, സംസ്കൃതി, സൂക്ഷ്മവിനിമയങ്ങൾ, കാഴ്ച എന്നീ ഖണ്ഡങ്ങളിലേയും ഉപഖണ്ഡങ്ങളിലേയും …

മനസ്‌ എന്ന നായ jan 1

മനസ്‌ എന്ന നായ ആരും തിരച്ചറിയാത്ത ഈ തെരുവില്‍ നായ തീര്‍ത്തും അപരിഷ്കൃതനും തെണ്ടിയുമാണെന്ന് മനസ്സില്‍ കുറിച്ചുകൊണ്ട്‌ ഓരോ അടിവച്ചു. ആരും അതിനെ നോക്കുന്നുണ്ടായിരുന്നില്ല. അതാകട്ടെ ചെലവില്ലാത്ത തന്‍റ്റെ നോട്ടത്തെ ധാരാളമായി നല്‍കികൊണ്ട്‌ അലഞ്ഞു. ഓരോ കടയ്‌ക്ക്‌ മുമ്പിലും അത്‌ ചമ്മിക്കൊണ്ടും തിരിച്ചൊരു നോട്ടം പ്രതീക്ഷിച്ചും പ്രതീക്ഷിക്കാതയുംകടന്നുപോയി. ഏത്‌ അല്‍പനെയും അത്‌ വലിയവെനെന്ന് അംഗീകരിച്ച്‌ വിനീതമായി നോക്കി ഒരു അല്‍പനും തിരിച്ചൊരു നോട്ടം പോലും കൊടുത്തില്ലെങ്കിലും; ആ പട്ടിയുടെ പിന്നാലെ ഞാന്‍ പോയത്‌ മറ്റെങ്ങും പോകാന്‍ ഇടമില്ലാത്തത്‌ …

കവിതയാകാതിരിക്കാന്‍

ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്‌.അതിനിടയില്‍ അതിന്‌ നിത്യജോലിയില്‍പോലുംശ്രദ്ധിക്കാന്‍ പറ്റുന്നില്ല.മുറിവ്‌, വേദന, പക്ഷി എന്നൊക്കെ കേട്ടാല്‍ കവികള്‍വ്യാജ സത്യവാങ്ങ്‌മൂലവുമായിചാടിവീഴുമെന്ന് അതിന്‌ ഇതിനോടകംമനസ്സിലായിട്ടുണ്ട്‌.ഒരു പക്ഷിക്ക്‌ തനിക്ക്‌ വേണ്ടിപോലുംജീവിക്കാന്‍ കഴിയാത്ത അവസ്ഥഭീഷണമാണ്‌.

Design a site like this with WordPress.com
Get started