പ്രസാദത്തിന്റെ പാദങ്ങൾ

aathmaanangalude khasak/m k harikumar പ്രസാദത്തിന്റെ പാദങ്ങൾ -11 വിശ്വാസങ്ങളുടെ കർമ്മങ്ങളിൽ നിന്നുകൊണ്ട്‌ വിജയൻ ലോകദുരിതങ്ങളുടെ ആത്യന്തിക ഫലങ്ങളെക്കുറിച്ച്‌` ഓർക്കുന്നു. മനുഷ്യന്റെ പതനങ്ങളുടെ , പരാഗണങ്ങളുടെ തിന്മകളുടെ ലഹരികളിൽ നിന്ന്‌ അകന്നു നിന്നുകൊണ്ട്‌ മുഗ്‌ദ്ധമായ സമാശ്വാസങ്ങളുടെ ആദ്ധ്യാത്മിക ചിഹ്‌നങ്ങൾ തേടുകയാണിവിടെ. അച്ചടക്കത്തിന്റെ ഋതുക്കൾ കണ്ടെത്തുമ്പോഴും ക്രോധത്തിന്റെ വായ്‌ത്തലയിൽ വീണ് മുറിവേൽക്കുമ്പോഴും ദയയുടേയോ ജുഗുപ്സയുടേയോ മുന്തിരിത്തോട്ടത്തിലേക്ക്‌ അധീരനായി യാത്ര ചെയ്യുമ്പോഴും മനുഷ്യരെ നേരിടുമ്പോഴും നാം ദൈവത്തെ മുഖാമുഖം ദർശിക്കുകയാണെന്ന്‌ രാധാകൃഷ്ണൻ ബോധ്യപ്പെടുത്തുന്നുണ്ട്‌.ഭൗതിക ശരീരങ്ങളുടെ ഇടയിൽ പ്രാർത്ഥനയുടെ ഏതുരുവാണ്‌ പൂക്കാത്തത്‌? …

വൃക്ഷാഗ്രങ്ങൾ

aathmaayanangalute khasak/ m k harikumar വൃക്ഷാഗ്രങ്ങൾ -10 ഖസാക്കിന്റെ മണ്ണിൽ നിന്ന്‌ പുരാതനമായ വിഗ്രഹങ്ങളും തച്ചുടക്കപ്പെട്ട ക്ഷേത്രങ്ങളും വീണ്ടും ജന്മം കൊള്ളുകയാണ്‌. അത്‌ ജീവിതത്തിന്റെ നൈരന്തര്യത്തിന്‌ ആവശ്യമായി വന്നു. ഭൂതകാലത്തിന്റെ ശിലകളും മൂലകങ്ങളും ആത്മാവിന്റെ മാർഗ്ഗത്തെ നിർണ്ണയിക്കുകയായിരുന്നു.വീഴ്‌ച്ചകളിൽ നിന്ന്‌ വർത്തമാനത്തിന്റെ ഗതി രൂപപ്പെടുത്തേണ്ടതുണ്ടായിരുന്നു. അതിനായി അവർ പ്രാകൃതമായ അനുഷ്ഠാനങ്ങളുടേയും വിശ്വാസങ്ങളുടേയും പ്രസാദം നിറഞ്ഞ കൊട്ടാരങ്ങളിലേക്ക്‌ യാത്രയായി. കുട്ടാടൻ പൂശാരിയേയും ലക്ഷ്മിയേയും ഗോപാലപ്പണിക്കരേയും കോർത്തുകൊണ്ട്‌ വിജയൻ നെയ്യുന്ന കത്തുന്ന ജീവിതമാല ആത്മാവിന്റെ തൃഷ്ണകളിൽ നിന്ന്‌ പ്രാർത്ഥനയുടെ ശിഖരങ്ങളിലേക്ക്‌ …

വിശ്വാസങ്ങളുടെ കർമ്മം

aathmayanangalude khasak/ m k harikumar വിശ്വാസങ്ങളുടെ കർമ്മം -9 ഓർമ്മകളിൽ അലിയുന്നില്ല, കണ്ണീർ തുടിച്ചു നിൽക്കുന്ന ദിനവേളകളുടെ ശൈത്യം. രവിയുടെ ബോധരാവുകളിൽ സ്നേഹത്തിന്റെ ഭാഷയും കരുണയുടെ ഈണവും ആസക്തിയുടെ രാഗവും ഏതു വിധമാണ്‌ ലയിച്ചുച്ചേർന്നിരിക്കുന്നതെന്ന്‌ തിരക്കുമ്പോൾ മനോവേളകളുടെ മിന്നിമിന്നിപ്പോകുന്ന രാത്രിവണ്ടികളെത്തിച്ചേരുന്നു. ചാന്തുമ്മയുടെ അരികിലിരുന്നുകൊണ്ട്‌ ഹൃദയവികാരങ്ങളെ അലിയിപ്പിക്കാനൊരുങ്ങുമ്പോൾ , എവിടേയോ നോവനുഭവപെടുന്നു. മനസ്സിന്റെ നാഴികകളിൽ ഇനിയും ജനിക്കാത്ത കഴുകന്മാരുണ്ട്‌. അവയെ കണ്ടെത്താനായി , വര്‍ഷങ്ങളിലൂടെ രവി പിന്നെയും പിന്നെയും അലഞ്ഞു. വിഷമങ്ങളുടെ ഋതുക്കളിൽ നട്ടുവളർത്തിയ സ്വന്തം സസ്യങ്ങളെ …

അനാഥത്വത്തിന്റെ മർമ്മരങ്ങൾ

aathmayanangngalute khasak/ m k harikumar അനാഥത്വത്തിന്റെ മർമ്മരങ്ങൾ -8 ഖസാക്കിലെ പ്രകൃതിയിലൂടെ അഴിഞ്ഞലിയുന്ന അനാഥത്വത്തിന്റെ ശിശിരം വിജയന്റെ നോവു പതിഞ്ഞ സ്മരണകളുടെ പ്രത്യക്ഷമായിത്തീരുന്നു. രാജാവിന്റെ പള്ളിയിലെ നിശ്ച്ചലത പോലും അവളെ വിലക്കിയെന്ന്‌ വിജയൻ എഴുതുന്നു. നീലിയും ഖാലിയാരും സംസാരിക്കുമ്പോൾ വടവൃക്ഷം പോലെ വളർന്നു നിൽക്കുന്ന ഏകാകികതയിലേക്കാണ്‌ വിജയൻ ശ്രദ്ധ തിരിക്കുന്നത്‌. ഖസാക്കിന്റെ പനയോലകളിൽ പോലും ഒറ്റപ്പെടലിന്റെ ഗീതമുണ്ട്‌. ഒറ്റപ്പെടലിന്റെ നീരാഴങ്ങളിൽ നിന്ന്‌ പെറുക്കിയെടുത്ത വ ജ്രക്കല്ലുകളുടെ ഹിമകാന്തിയാണ്‌ തന്റെ അനാഥത്വമെന്ന്‌ വിജയന്‌ അറിയാമായിരുന്നു. അപ്പുക്കിളിയും രവിയും …

ഇരുണ്ട പ്രവാസം

aahmayanangngalute khasak/ m k harikumar ഇരുണ്ട പ്രവാസം -7 മനുഷ്യരോടും വസ്തുക്കളോടും സ്ഥലങ്ങളോടും ഇടപഴകുമ്പോൾ , അവ വാക്കുകൾക്കപ്പുറത്തൊരു വ്യഥ പകർന്നു തരുന്നു എന്ന്‌ ബെർദ്‌യെവ്‌ന്റെ ഒരു പഠനത്തിൽ പറയുന്നുണ്ട്‌. മൃത്യുപോലെ ഭീകരവും അനിയന്ത്രിതവുമായ കാലസ്ഥലങ്ങളുടെ വ്യസനശൃംഖലകൾ മനുഷ്യന്റെ സരളതയെല്ലാം ഉൾക്കൊണ്ടാണ്‌ കിടക്കുന്നത്‌. ഭീതി അവനെ പ്രേരിപ്പിക്കുകയാണ്‌ ചെയ്യുന്നത്‌. അത്‌ പ്രവർത്തനത്തിലേക്കുള്ള ചില ജൈവബന്ധങ്ങൾ തുറന്നിടുന്നു. ലോകത്തിലായിരിക്കുമ്പോൾ അവന്‌ ഗൃഹത്തിന്റെ തടാക സ്വച്ഛതകളിലേക്ക്‌ മടങ്ങാനാവില്ലെന്ന്‌ ഹൈദഗറും ഓർമ്മിപ്പിക്കുന്നുണ്ട്‌. ജൈവാരോഹണങ്ങളുടെ തോടുടയുമ്പോൾ ,പുതിയൊരു കോശത്തിലകപ്പെടുമ്പോൾ നരന്‌` വസ്തുസ്പർശനങ്ങളുടെ …

പ്രാണയാനങ്ങളുടെ സുരത സംഗീതം

aathmaayanangalude khasak/ m k harikumar പ്രാണയാനങ്ങളുടെ സുരത സംഗീതം -6 പ്രാണയാനങ്ങളുടെ സുരത സംഗീതം -6പ്രപഞ്ചത്തിന്റെ തരളമായ ബാല്യത്തെക്കുറിച്ച്‌ ചിന്തിക്കുന്നതിനിടയിൽ എമേഴ്‌സൺ വൃക്ഷച്ചോലകളുടെ സാന്ത്വനത്തെ സ്പർശിക്കുന്നുണ്ട്‌. പൗരാണികമായ ഏതോ വിഷാദമാണ്‌ സസ്യസാന്ത്വനങ്ങളുടെ വചസ്സുകളിൽ നിന്ന്‌ പ്രസരിക്കുന്നത്‌. മുഖം നമുക്ക്‌ മറയ്ക്കാനാവില്ല. വിസ്മരിക്കപ്പെട്ട മനസ്സിന്റെ കിനാവുകൾ തേടി എമേഴ്‌സൺ വനഗർഭങ്ങളുടേ തണലുകളിലേക്ക്‌ യാത്രയായി. ചരിത്രത്തിന്റെ സമാശ്വാസത്തെപ്പോലും പുല്ലിന്റെ മാതൃത്വത്തിലൂടെ അദ്ദേഹം തൊട്ടറിയുന്നു. കളഞ്ഞുപോയ കിനാവുകളുടേ അവശിഷ്‌ടങ്ങൾ പ്രകൃതിയുടെ ഗീതങ്ങളിൽ ആസന്നമായ മൃത്യുവിനെ നേരിടുകയാണ്‌. ആരാമങ്ങളുടെ ചോലകളിൽ നിന്ന്‌ …

സ്വച്ഛമായ ദുഃഖഭ്രമങ്ങൾ

aathmayanangalude khasak/m k harikumar സ്വച്ഛമായ ദുഃഖഭ്രമങ്ങൾ -4 ലൗകികവേള ക്രോധത്തിന്റേയും നന്മയുടേയും കുപ്പിച്ചില്ലുകൾക്കപ്പുറത്ത്‌` , നിർമ്മലമായ കഥയാണെന്ന്‌ വിജയന്‌ അറിയാമായിരുന്നു. ജൈവവ്യസനത്തിന്‌ ഒരു ച്ഛന്ദസ്സുണ്ട്‌. അത്‌ കണ്ടെത്തുമ്പോഴാണ്‌ ജൈവധാരയുടെ ആദിമമായ പുരാണങ്ങളിലെത്തിച്ചേരുന്നത്‌. ചെറിയ അസ്ത്രങ്ങളുടേയും സൂക്ഷ്‌മമായ മിഴികളുടേയും ശിൽപ്പശാലയിൽ വെച്ച്‌` ജീവിതത്തിന്റെ കഥ പഠിക്കുന്നത്‌ മനുഷ്യന്‌ ആനന്ദമാണ്‌. നോവുകളുടേയും വിരഹങ്ങളുടേയും അസ്ഥിപഞ്ജരങ്ങളിൽ മനസ്സ്‌ സൂക്ഷിക്കുമ്പോഴും അനന്തമായ ശ്രവണങ്ങളുടേയും സ്പർശങ്ങളുടേയും ഉപ്പുകല്ലുകൾ സൂക്ഷിക്കുക. ഉൾപ്രേരണകളുടെ വിശുദ്ധകഥ പറഞ്ഞപ്പോൾ വിജയന്റെ ശ്രദ്ധ ഒരു ബുദ്ധിസ്‌റ്റ്‌ ചിത്രകാരന്റേത്‌ പോലെ പ്രാർത്ഥനയും …

അധോമുഖമായ പ്രമാണങ്ങൾ

aathmayanangalude khasak/m k harikumar അധോമുഖമായ പ്രമാണങ്ങൾ – 3 ഓരോ ശ്വസനവും ആരംഭിക്കുന്നത്‌ തീക്ഷണമായ പ്രപഞ്ചസമീക്ഷയുമായാണ്‌. യാത്രക്കിടയിൽ ,പ്രഭാതശ്വസനങ്ങൾക്കിടയിൽ മനസ്സിന്റെ പാറിവീഴുന്ന ഓർമ്മപോലും പ്രപഞ്ചത്തിന്റെ ചുറ്റളവുകൾ കാംക്ഷിക്കുന്നു. ശ്വസനങ്ങളുടെയുള്ളിൽ ഏകവചനങ്ങളുമായി വാഴുന്ന ആത്മാവുണ്ട്‌. വൈറ്റ്‌ഹെഡ്‌ ഓർമ്മിപ്പിക്കുന്നതുപോലെ , തെറ്റിപ്പിരിഞ്ഞും ഓർമ്മകളിൽ അക്രമം കാണിച്ചും സഞ്ചരിക്കുമ്പോൾ മനുഷ്യൻ , ഒരു വിശ്വാസത്തിന്റെ യോഗാത്മക ശരീരത്തിലെത്തിച്ചേരുകയാണ്‌.ഓർമ്മകളിലൂടെ സ്വാശ്രയമായ ഒരു മതത്തിലാണ്‌ ചെന്നെത്തുന്നത്‌. “ഖസാക്കിന്റെ ഇതിഹാസത്തിലൂടെ” വിജയൻ ധാരണയുടേ യോഗാത്‌മക ശരീരത്തിൽ പ്രവേശിക്കാനാണ്‌ ശ്രമിക്കുന്നത്‌. വിജയന്റെ ചിന്തകളിൽ ദൈവത്തിന്റേയോ വിശ്വാസത്തിന്റേയോ …

സൗന്ദര്യത്തിന്റെ വിചാര ശാസ്‌ത്രം

aathmayanagalude khasak/ m k harikumar സൗന്ദര്യത്തിന്റെ വിചാര ശാസ്‌ത്രം -2 പ്രാകൃത മനുഷ്യരുടെ കലയെക്കുറിച്ചു് ചിന്തിക്കുന്നതിനിടയിൽ പുരാണങ്ങളുടെ യാഥാർത്ഥ്യത്തിൽ തഴച്ച അവരുടെ ഉപബോധത്തിന്റെ സൗന്ദര്യാന്വേഷണങ്ങളെ ലിയൊണാര്‍ഡ് ആദം (leonard adam : primitive art) തൊട്ടറിയുന്നുണ്ട്‌. വംശസ്‌മരണകളുടേയും വിശ്വാസങ്ങളുടേയും ഈടുവെയ്‌പ്പിൽകൂടി നിർഗമിച്ച ആസക്തി ധാരകളെ സാക്ഷാത്‌കരിക്കാനായി തെരെഞ്ഞെടുത്ത പ്രരൂപങ്ങളുടേയും ദൃശ്യ്യലിപികളുടേയും വിന്യാസം ഇവിടെ പ്രധാനമാണ്‌. ആ മനുഷ്യരെ സ്പർശിച്ച്‌ പറയുകയാണെങ്കിൽ , അഭിരാമമായ മോഹക്കാഴ്‌ച്ചയുടെ ചിരന്തനമായ പ്രാപ്‌തിക്കുവേണ്ടി നടത്തിയ പ്രാര്‍ത്ഥനയോളം വിശുദ്ധമായ ഒരന്തർസ്പർശനമായിരുന്നു കല. സൗന്ദര്യാന്വേഷണങ്ങളുടെ …

ഖസാക്കിലേക്ക്‌

aathmayanagalude khasak/m k harikumar ഖസാക്കിലേക്ക്‌ -1 “ഖസാക്കിൻറെ ഇതിഹാസം “കൈയ്യിലെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്‌ ആ നോവലിൻറെ സൗന്ദര്യസാധ്യതകളാണ്‌. മലയാളിയുടെ മനസ്സിൻറെ അരികുകളിൽ ഖസാക്ക്‌ കൊളുത്തിവിട്ട തീ ഇനിയും അണഞ്ഞിട്ടില്ല എന്ന് നോവൽ വീണ്ടും വായിക്കുമ്പോൾ ബോധ്യമാവുന്നു. ഒ.വി. വിജയൻ പിന്നീട്‌ പല രചനകളിലും ഏർപ്പെട്ടുവെങ്കിലും നിഗൂഢമായ പ്രപഞ്ചത്തിന്റെ വഴികൾ കണ്ടെത്തുക എന്ന എഴുത്തുകാരന്റെ ലക്ഷ്യത്തിൽ ഏറെയും അദ്ദേഹത്തെ വിജയിപ്പിച്ചതു ഖസാക്കാണ്‌. ‘ധർമ്മപുരാണവും’ ഗുരുസാഗരവും ‘മധുരം ഗായതിയും’ വിജയന്റെ ഇതര നോവലുകൾ എന്ന നിലക്ക്‌ ശ്രദ്ധേയങ്ങളെങ്കിലുംകലാചിന്തകളുടെ പരീക്ഷണശാല …

Design a site like this with WordPress.com
Get started