ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും -വി.ഏ. ശിവദാസ്‌

aathmayanagalude khasak/ m k harikumar ആത്മഹവ്യത്തിലെ പൊരുളും പൊരുത്തക്കേടും വി.ഏ. ശിവദാസ്‌ഉല്‌പത്തി പുസ്‌തകത്തിലെ ഉണര്‍‌വ്വ്‌ വാക്യങ്ങളിലും ചരിത്ര ഖനികളിലെ നീതിസാരങ്ങളിലും മൗനം പ്രകോപനം സൃഷ്‌ടിക്കുന്നുവെന്നറിയുന്നത്‌ കലാകാരനാണെങ്കിലും അതിന്റെ ജീവനാംശം വിമര്‍ശകന്‌ ലഭിക്കേണ്ടതാണ്‌. അതറിയുന്ന അനുവാചകന്‍ തട്ടിത്തെറിപ്പിക്കുന്ന സൂത്രവാക്യങ്ങള്‍ക്കും ഒരു തരം താക്കീതിന്റെ സ്വഭാവമുണ്ട്‌. ഒരു കൃതിയെ സമീപിക്കാന്‍ രാഷ്‌ട്രീയത്തിന്റേയും, പ്രത്യയശാസ്‌ത്രത്തിന്റേയും പിന്‍‌ബലം വേണമെന്ന ന്യായവിധി ഇനിയുമൊരു പെരുമാറ്റച്ചട്ടത്തിന്‌ വഴിയൊരുക്കാതെ പോയി. രാഷ്‌ട്രീയ കാലാവസ്‌ഥ പ്രതികൂലമല്ലെന്നറിഞ്ഞിട്ടും നിരൂപകന്‌ രാജ്യഭാരം വിധിച്ചിട്ടില്ലെന്ന്‌ അറിവായതും അങ്ങിനെയാണ്‌. ഈ പരിതോവസ്‌ഥകളില്‍ നിന്ന്‌ …

ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ

aathmayanangalude khasak/ m k harikumarആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ ഒരിക്കല്‍ എം.ജി.യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്‌.ഡി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കലാശാലേതരമായ തരത്തില്‍ ക്ലാസ്സെടുക്കുമ്പോള്‍ എന്റെ ഭാഷയെക്കുറിച്ച്‌ ചോദ്യമുയര്‍ന്നു. അതിലൊരു കുട്ടിയുടെ നിഷ്‌ക്കളങ്കമായ ചോദ്യമായിരുന്നു അത്‌. “ആത്മായനങ്ങളുടെ ഖസാക്കിലെ ” ഭാഷ പെട്ടെന്ന്‌ മനസ്സിലാകുന്നില്ല എന്ന്‌ ആ ണ്‌ ആ കുട്ടി പ്രതികരിച്ചത്‌. മറ്റൊരു അവസരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിലും മലയാളം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രഭാഷണം നടത്തുമ്പോഴും ഇതിനോട്‌ സദൃശമായ ചോദ്യങ്ങളുണ്ടായി.ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷയില്‍ തുടര്‍ന്നും …

Design a site like this with WordPress.com
Get started