കല്ലുകള്‍

കല്ലുകള്‍ ഒരു ഭൂതകാലത്തെനിര്‍മ്മിച്ചുകൊണ്ടിരിക്കുകയാണ്‌.ചില ചലനങ്ങളെ ദൃശ്യവത്കരിക്കാതെ ,അവ സ്വന്തം നിശ്ചലത എന്ന ആവരണമണിഞ്ഞ്‌മൌനത്തെ ദൃഢമുള്ളതാക്കുന്നു. ഒരു വിശ്വാസത്തിനും ഭംഗം വരാതിരിക്കുകഎന്ന വിധി അവ ഏറ്റെടുക്കുന്നില്ല.കാലം മായ്ച്ചുകളയുന്ന ആശയങ്ങള്‍ പോലെഓര്‍മ്മകളെയും കല്ലുകള്‍ കയ്യൊഴിയുന്നു.കല്ലുകള്‍ പെറുക്കുകൂട്ടാനാഗ്രഹിക്കുന്നവികാരങ്ങള്‍ അന്തരീക്ഷത്തില്‍ എവിടെയോ ഉണ്ട്‌.നമ്മെപ്പോലെ കല്ലുകളും അവ തേടുകയാണ്‌. ഏതെങ്കിലും വികാരം രക്ഷിതാവോ പന്ഥാവോആകുമെന്നൊന്നും വിശ്വസിക്കാതെ,ചുറ്റിനുമുള്ള ലോകത്തിന്‍റെ അതാര്യതയില്‍ ,നമ്മെപ്പോലെ കല്ലുകളും സ്വയം ഒളിപ്പിക്കുന്നു.മുട്ടിയാല്‍ തുറക്കാത്ത എല്ലാ വാതിലുകളും സംഗമിക്കുന്നഒരിടം കല്ലുകള്‍ സൂക്ഷിക്കുന്നുണ്ട്‌.എന്നാല്‍ അവ ഒരിക്കലും ആ വാതിലുകളിലോ ,വാതിലുകള്‍ക്കുള്ളിലെ നിശ്ശബ്ദമായ കാല ചംക്രമണങ്ങളിലോപ്രതീക്ഷയോടെ …

എഴുത്ത്‌ ഓണ്‍ലൈന്‍ പുതിയ ഓണ്‍ലൈന്‍ മാഗസിനായ ‘ എഴുത്ത്‌ ഓണ്‍ലൈന്‍’നെറ്റില്‍.

എഡിറ്റോറിയലില്‍ നിന്ന്മലയാളത്തിന്‍റെ ഒരു ലോക കാലാവസ്ഥയും വെല്ലുവിളിയും നാമോരുത്തരും അഭിമുഖീകരിക്കുന്നുണ്ട്‌. ഭാഷയുടെ ഉപയോഗം കുറഞ്ഞു എന്നത്‌ നേരാണ്‌. അപ്പോഴും മലയാളം ഒരു വ്യവസായമായി വളര്‍ന്നു വരുകയാണ്‌. ഈ സാഹചര്യത്തില്‍ പല മലയാള ലോകങ്ങളുണ്ടെന്ന് നാമോര്‍ക്കണം . ഓരോ മലയാളത്തിന്‍റെയും ഭാവി ഓരോന്നാണ്‌. ഓരോ മലയാളിക്കും ഓരോ മലയാളമുണ്ട്‌, ഇന്ന്. എങ്കിലും ഞങ്ങള്‍ ഈ എഴുത്ത്‌ മാഗസിനിലൂടെ മലയാളിയുടെ മാറിയ ചക്രവാളവും ഭാവിയുമാണ്‌ തേടുന്നത്‌‌. ഏതെങ്കിലും ഒരു ചിന്താധാരയുടെ ആധിപത്യം ഇന്ന് സാഹിത്യത്തിലോ കലയിലോ ഇല്ല. പലതും വന്നു …

എം. കെ ഹരികുമാറിന്‍റെ ലേഖനം സാഫല്യം മാസികയില്‍

Saphalyam- may 2009 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

കവിതയാകാതിരിക്കാന്‍

ഒരിക്കല്‍പോലും കവിതയാകാതിരിക്കാന്‍ആ പറവ പറന്നുകൊണ്ടേയിരിക്കുകയാണ്‌.അതിനിടയില്‍ അതിന്‌ നിത്യജോലിയില്‍പോലുംശ്രദ്ധിക്കാന്‍ പറ്റുന്നില്ല.മുറിവ്‌, വേദന, പക്ഷിഎന്നൊക്കെ കേട്ടാല്‍ കവികള്‍വ്യാജ സത്യവാങ്ങ്‌മൂലവുമായിചാടിവീഴുമെന്ന് അതിന്‌ ഇതിനോടകംമനസ്സിലായിട്ടുണ്ട്‌.ഒരു പക്ഷിക്ക്‌ തനിക്ക്‌ വേണ്ടിപോലുംജീവിക്കാന്‍ കഴിയാത്ത അവസ്ഥഭീഷണമാണ്‌. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

As a reader , a q mehdi writes.-അക്ഷര ജാലകത്തെപ്പറ്റി വായനക്കാരന്‍ എഴുതുന്നു

A Q Mehdi , house of music, p b no 200, chinnakkada, kollam, 691001, mob:+ 91 98951 80442, Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

മിഥ്യകളെ ആര്‍ക്കാണ്‌ വേണ്ടാത്തത്‌?

മിഥ്യകളെ ആര്‍ക്കാണ്‌ വേണ്ടാത്തത്‌?വേദാന്തികള്‍ക്ക്‌ ചെറിയൊരുപങ്ക്‌ മിഥ്യ മതി.നമുക്ക്‌ മിഥ്യകള്‍എന്നും, എപ്പോഴും കൂട്ടിനുവേണം.ഒരു ഈണത്തില്‍ മനസ്സ്‌ ചേര്‍ക്കാന്‍,ഒരു കൂട്ടില്‍ ഇഷ്ടങ്ങള്‍ കുഴിച്ച്‌ മൂടാന്‍,ഒരു ഗാനരംഗം ആസ്വദിക്കാന്‍,ഒരു അഭിനയം കലയാണെന്ന് നമ്മെത്തന്നെവിശ്വസിപ്പിക്കാന്‍ ,ഒന്നു ചിരിക്കാന്‍,ഒന്നു പ്രേമിക്കാന്‍ മിഥ്യകള്‍ വേണം.അവ നമ്മെ ചമല്‍ക്കാരങ്ങള്‍ കൊണ്ട്‌ മൂടികണ്ണു കെട്ടി എല്ലാം പഠിപ്പിക്കുന്നു.ഒന്നും അറിയാതിരുന്നാല്‍എന്തും വിശ്വസിച്ച്‌ സമയം കൊല്ലാം.മിഥ്യകളെ അറിയാന്‍ശ്രമിച്ചാല്‍ ദു:ഖങ്ങള്‍ വരും.മിഥ്യകള്‍ക്ക്‌ വസിക്കാന്‍നം നമ്മെത്തന്നെ കളിസ്ഥലമാക്കിയിരിക്കുന്നു. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started