എല്ലാ വാക്കുകളും അലിഞ്ഞു ചേര്‍ന്ന ഈ പാട്ട് ഞാന്‍ കേട്ടുകൊണ്റ്റിരിക്കുന്നു. വാക്കുകള്‍ അവയുടെ പ്രഭവ കേന്ദ്രങ്ങളെ അന്വേഷിച്ച് പോകുമ്പോള്‍ യഥാര്‍ഥമായ സുഖം കിട്ടും. ഒരു വാക്കും അര്‍ത്ഥവുമായി വന്ന് കടിപിടി കൂടാതിരിക്കുന്നത് എത്രയോ സുഖമാണ്. എഴുതുമ്പോള്‍ തെറ്റുന്നതിലും ഈ പണിയുണ്ട്. ബ്ലോഗായാല്‍ തെറ്റണം. തെറ്റിയാല്‍ വാക്കുകള്പിന്നെയും ജനിക്കും. വാക്കുകളുടെ വാശിയില്ലാത്ത പ്രേമവും വിഷാദവും അറിയണമെങ്കില്‍ എല്ലാ അര്‍ത്ഥങ്ങളോടും തെല്ലിട വിട്ട് നിന്ന് ധ്യാനിക്കണം. കവിതയ്ക്ക് വാക്കുകളെത്ര ഭാരമാണ്. വാക്കുകളില്‍ മാത്രമേ കവിതയുള്ളു എന്ന് വിചാരിക്കുന്ന ധാരാളം ശുദ്ധാത്മാക്കളുണ്ട്. …
Author Archives: mkharikumar501
കാവ്യാംശമെല്ലാം
പരിദേവനങ്ങളുടെ ഒരു പഴന്തുണി ഞാന്‍ ഇന്നലെയും ഉണക്കാനിട്ടു. കാവ്യാംശമെല്ലാം വാറ്റിക്കളഞ്ഞ് ശരിക്കും ഉണക്കാന്‍ തന്നെയാണ് തീരുമാനിച്ചത്. എന്നാല്‍ വിദ്യാഭ്യാസം നേടിയ സകലരും അതിനെ വ്യാഖ്യാനിച്ചു. അത് വെറുമൊരു പഴന്തുണി മാത്രമായിരുന്നു. അല്ല, പരിദേവങ്ങളുടെ ഒരു രേഖ മാത്രമായിരുന്നു. എത്രനോക്കിയിട്ടും അതില്‍ ഒന്നും കാണാത്തവര്‍ പഴന്തുണിയെ ശപിച്ചു. എന്തിന് അവരെ കുറ്റം പറയണം? ഞാന്‍ തൂക്കിയത് പഴന്തുണി മാത്രമായിരുന്നല്ലോ. ഒരു പഴന്തുണി ഞാന്‍ തൂക്കിയോ? ഇല്ല. പിന്നെയോ? ഞാന്‍ ഉണക്കാനിട്ടത് പരിദേവനങ്ങളോ? ഇല്ല, ഒന്നുമില്ല. പരിദേവനവുമില്ല, പഴന്തുണിയുമില്ല. Copy …
അവയുടെ ജോലിയോ?
കവികളുടെ ഏകാന്തതഫലിക്കാത്ത ചൊല്ലായിക്കഴിഞ്ഞു.ഒരു വ്യക്തിക്ക് കവിതഒന്നും നല്‍കുന്നില്ല;കവിതക്കാവശ്യമായ വെള്ളവും വളവുംനല്കിയില്ലെങ്കില്.എന്തിനാണ്നാം ഒരു കാവ്യാംശത്തെആകാശത്തിലും പൊയ്കയിലും പൂക്കളിലുംനിക്ഷേപിച്ചശേഷം സ്വസ്ഥമായി ഉറങ്ങുന്നത്?എന്തു ന്യായം?നമുക്ക് വേണ്ടി കാവ്യാംശത്തെപിടിച്ചുകൊണ്ട് നില്ക്കുന്നത്അവയുടെ ജോലിയോ?സ്വപ്നം കാണുന്നതിനും തെറിപറയുന്നതിനുംപ്രകൃതി പിഴകൊടുക്കേണ്ടിവരുന്നത് കഷ്ടമാണ്. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
വ്യഭിചാരപരമായി
ഈ ചില്ലകള്‍ ചായുന്നത്ഒരുപിടി ഓര്‍മ്മകളുമായാണ്.ചാരത്തില്‍ കുഴിച്ചുമൂടപ്പെട്ട,അഗാധമായ കാലത്തിന്റെഅവസാനിക്കാത്ത തലച്ചോറുകളെഅത് പ്രത്യാനയിച്ച് മനുഷ്യന്റെഅസംബന്ധത്തെയും നിരാശ്രയത്വത്തെയുംകണ്മുമ്പിലേക്ക് കൊണ്ടുവരുന്നു.യുക്തിയുടെ തൊലി വരണ്ട് തീരാറായി.സ്വപ്നങ്ങല്ക്ക് വേശ്യാവൃത്തി മടുത്തു .ഇനി എന്തെങ്കിലും വ്യഭിചാരപരമായിചെയ്യാനുണ്ടോയെന്ന് അത് എല്ലാതെണ്ടികളോടുമായി ചോദിക്കുന്നുണ്ടായിരുന്നു.ഒരുത്തനും മിണ്ടി കണ്ടില്ല smokeThe bundles of smoke risingfrom pyre revived the presence of someUpanishads.During their steadyascentand breaking apart they branched in definitedirections Emotional swingson the wings of swansPoems gushing from metres Music erupting fromsymphonies.The …
പറക്കുന്നതിന്റെ
പക്ഷികള്‍ പകലുകളെ കീറി പറന്നു.ഒരിക്കലും അവസാനിക്കാത്ത പറക്കല്‍.എതോ വ്യാമിശ്രമായതാപത്തില് നിന്ന്അവ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്അവനവനില് നിലച്ചുപോയആവേഗങ്ങളോ?അനുതാപത്തിന്റെസന്നിപാതജ്വരം കാരണംഅവയ്ക്ക് തല പൊക്കാനായില്ല.വെറുതെനീട്ടിപ്പിടിക്കുക മാത്രം ചെയ്തു.പറക്കലില്‍ അവ ഉതിര്ത്തിട്ടവിഷാദം ഏതോ കാലത്തിന്റെപൊള്ളിയ പാടുപോലെആകാശത്തില്അവയ്ക്കൊപ്പം സഞ്ചരിച്ചു.എന്താണ് അവ പറന്നുകൊണ്ട്സംവേദനം ചെയ്തത്?നശ്വരമായലോകത്തില് ഈ തൂവലുകള്നശിക്കരുതെന്ന്.മറ്റൊരു പറക്കലിനായിവരേണ്ടത് എന്താണ്?ആകാശം?തൂവലുകള്‍?മനസ്സ്? Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
നാറുന്നത്
ഒരു നിമിഷം അതു മാത്രമാണ് സത്യം. ഈ നിമിഷത്തില്‍ അതുണ്ട്. അടുത്ത നിമിഷത്തിലില്ല. ഈ നിമിഷത്തില്‍ ജീവിതം അടുത്താണെന്ന് തോന്നും. അടുത്ത നിമിഷം അത് നമ്മോട് പരിചയ ഭാവം കാണിക്കില്ല. ഒരോ നിമിഷവും മാറുകയാണ്, ഓന്തല്ല, നമ്മള്. ഈ നിമിഷത്തെപ്പിടിച്ച് കുപ്പിയിലടയ്ക്കാമോ? എങ്കില്‍ രക്ഷപ്പെട്ടു. ഒരു ഇലയുടെ മറവില്‍ മനുഷ്യന് മാറും. മാറുന്നവനാന് മലയാളി. ഞാന്‍ എത്രയോ മാറി! എനിക്ക് ഇപ്പോള്‍ സ്വന്തക്കാരെയോ കൂട്ടുകരെയോ ഓര്‍ക്കാന്‍ എവിടെ നേരം. ഞാന്‍ വെറുമൊരു മറവിപിടിച്ച ബ്ലോഗറാണ്. Copy the …
നൂല്പ്പാലത്തിന്
ഒരു നൂല്‍പ്പാലം ഓര്‍ക്കാന്‍ രസമാണ്. കടക്കാന്‍ പ്രയാസമാണെങ്കിലും. നൂല്പ്പാലത്തിന് ഒന്നുമറിയില്ല. വരുന്നവരെ അത് തീ തീറ്റിക്കും. നൂല്‍പ്പാലം കടക്കുന്നവര്‍ക്ക് അതു കഴിഞ്ഞാല്‍ പ്രത്യേക സുഖം കിട്ടുമത്രേ.എന്തയാലും നൂല്‍പ്പാലം ഇപ്പോള്‍ പ്രതിസന്ധിയിലാണ് . കാരണം ലളിതമാണ്. ആരും നൂല്‍പ്പാലം കടക്കാറില്ല. നൂല്‍പ്പാലത്തിനും വേണം ഒരിര. മനുഷ്യണ്ടെ രൂപം ഉണ്ടായാല്‍ മതി. അത് രസിച്ചുകൊള്ളും . ഒന്ന് നൂല്പ്പാലംകടന്നു പോകാന്‍ അത് ഇപ്പോള്‍ എല്ലാവരെയും വിളിക്കുകയാണ്. ആരുമൊരു നൂല്‍പ്പാലം ഇപ്പോള്‍ പരീക്ഷിക്കാറില്ല. എന്നാല്‍ നൂല്‍പ്പാലത്തിനും വേണം ഒരു തൊഴില്‍. Copy …
അ ആ
അ എന്ന അക്ഷരമായിരിക്കുക വലിയ കാര്യം തന്നെ . എല്ലാവര്ക്കും അ , അ എന്ന് പറഞ്ഞ് കൈ മലര്ത്താന് ഒരു തെളിവ് വേണമല്ലോ. ഒരു കാര്യം ഇനിയെങ്കിലും മനസിലാക്കണം: അ യ്ക്ക് മടുത്തു. കണ്റ്റവന്ടെയെല്ലം അ, ആ തുടങ്ങിയ അശ്ലീലത്തിന് കൂട്ട് നിന്ന് അത് മടുത്തു. മര്യാദകേടിന് കൂട്ടുനില്ക്കാനുമൊരു പരിധിയുണ്ട്. അ ആര്‍ക്കും കൂട്ട് നില്‍ക്കാനും ആരെയെങ്കിലും കൂട്ടിക്കൊടുക്കാനും ഇഷ്ടപ്പെടുന്നില്ല ആ ഇനി തനിച്ച് ,ഒന്നും അറിയില്ലെന്ന് , അ ആ എന്ന് പറയാനാഗ്രഹിക്കുന്നു. Hands …
അത്
ജീവിതംഎന്താണെന്ന്ചിന്തിക്കുന്ന ഒരു മണ്ണിരയ്ക്ക്ഒരഭിപ്രായം പറയാനുള്ളസ്വാതന്ത്ര്യം കൊടുക്കണം.ഇതാണോ കവികള്‍ ചെയ്യുന്നത്?കവികള്‍ക്ക് ഇതെങ്ങനെ പറയാനൊക്കും,അവരുടെ ജിവിതം തീരാ ദുരിതത്തില്കഴിയുമ്പോള്?കവികള്‍ അവര്‍ക്ക് മനസ്സിലാകാത്തസൗന്ദര്യത്തില് കഴുത്തറ്റംമുങ്ങിക്കിടക്കുമ്പോള് എങ്ങനെ മറ്റുള്ളവരുടെപ്രശ്നങ്ങള്ക്ക് തീര്‍പ്പുണ്ടാക്കും?മണ്ണിരയുടെ സ്വാതത്ര്യത്തെ തെറ്റായിവ്യാഖ്യാനിക്കുന്നത് കവിതയാണെന്ന്വിചാരിച്ചിരിക്കുനവരില് ഞാനുമുണ്ട്.എതായാലും കവികളുടെസ്വാതന്ത്ര്യ ബോധം പഴകികഴിഞു. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
നിറങ്ങള്‍
ചില നിറങ്ങള്‍ വ്യക്തമല്ല.ഞാന്‍ നീലയാണെന്ന് പറയും,മറ്റുള്ളവര്‍ വയലറ്റാണെന്നും.ഞാന്‍ തവിട്ടാണെന്ന് പറഞ്ഞതെല്ലാംപാളിപ്പോയി.അതെല്ലാം പച്ചയായിരുന്നു.പച്ചയാണ് എന്നെ എന്നുംവട്ടം ചുറ്റിച്ചത്.ഓറഞ്ചുനിറമാണെന്ന് കരുതി ഞാന്ചീറിയടുത്തെങ്കിലും അത് വെറുംമഞ്ഞയായതുകൊണ്ട് തിരികെപ്പോന്നു.ഞാനിപ്പോള്‍ നീലയും മഞ്ഞയും ചുവപ്പുംകറുപ്പുമെല്ലാം കൃഷിചെയ്തുണ്ടാക്കുകയാണ്.ആവശ്യത്തിന് മാത്രം ഉപയോഗം.കുറഞ്ഞ ചെലവില്‍ നിറങ്ങളെ ഉല്പാദിപ്പിച്ച്അവനവന്റെ ആവശ്യം നടത്തുകയാണ്ഏറ്റവും നല്ല ശീലമെന്നുഇപ്പോള് തിരിച്ചറിയുന്നു.വര്‍ണാന്ധത ഒരു കുറ്റമാണോ? Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
