കടുവ ഇക്കാലത്ത് കടിക്കാറില്ല.കൂട്ടില്‍കഴിയുകയാണ് നല്ലത് എന്ന് ചിന്തിച്ച് കടുവകള്‍ ഓരോന്നായി മൃഗ ശാല അന്വേഷിച്ച് വരാന്‍ തുടങ്ങി.കടിക്കുന്നതുംഅമറുന്നതും അപ്രസക്തമായ ഒരു കാലത്ത്കൂട്ടമായി കൂടുകളെ തിരക്കിപ്പോകുന്നതാണ് പുരോഗമനപരം.കടിക്കാതെയും അലറാതെയും പുതിയ ഒരു വര്‍ഗം ആകാന്‍ കടുവകള്‍തയ്യാറെടുക്കുന്നതാണ് ഇന്നത്തെ വാര്‍ത്ത!. ഭക്ഷണത്തിലും ഉറക്കത്തിലും അവ പുതിയ ശീലങ്ങള്‍ നേടി.കൊച്ചുകുട്ടികളോടും കളിതമാശകള്‍ പറഞ്ഞ് തങ്ങള്‍ പുതിയ ഒരു വര്‍ഗ്ഗമാണെന്ന് അവ സ്വയം തെറ്റിദ്ധരിപ്പിച്ചു. കുട്ടികള്‍ വായിലേക്ക് കൈ കുത്തിയിറക്കിയാലും അവ കടിച്ചില്ല. പകരം കുഴഞ്ഞു ചിരിച്ചു. കടുവകള്‍ക്കിപ്പോള്‍ ഇല്ലാത്ത തമാശകള്‍ കണ്ടെത്താനാണ് …
Author Archives: mkharikumar501
ഉത്തര- ഉത്തരാധുനികത 19 mar
വെയില് ഒരു വിതാനമാണ്.ഇന്നലെത്തെ മഴയുടെ കരിയിലകള്‍ ചീഞ്ഞ് ചീര്‍ത്ത പൊന്തക്കാടുകളിന് നിന്നാണ്അത് ഒരു വിധം തലനീട്ടി ഓടിയെത്തിയത്.വന്ന ഉടനെ അത് ഫുള്‍ വോള്ട്ടേജില്തന്നെ കത്തി.ഇനിയും മഴയുടെ ചാഞ്ഞുള്ള പറക്കലില്‍ തന്റെ ചിറകുകള് ഒടിയുമോയെന്ന് അതിന് ആശങ്കകളുണ്ടായിരുന്നു.കിട്ടിയ സമയം അത് ശരിക്കും കൊത്തി – പകലിന് ഒരു അക്യുപംക്ച്ര് ചികില്‍സ തന്നെ നടത്തി.ജീവിക്കാനും വിരിയാനും എന്തു കൊതിയാണ് ഈ വെയിലിന്!. ആധുനികതയെ ഭയന്ന്ഉത്തരാധുനികതയെ ഭയന്ന് വെയില് സ്വയം വെളിവാക്കിയില്ലെങ്കിലും ഒരു റ്റി വി ചാനലിന്റെ റിയാലിറ്റി ഷോയ്ക്ക് എസ്. …
കിളികള്‍ പാടുന്നില്ല 13 mar
കിളികള്‍ ഒന്നും പാടുന്നില്ല. കിളികളെ ക്കൊണ്ട് പാടിക്കേണ്ടത് നമ്മുടെ അജണ്ടയാണ്. ഒരു ഊര്‍ജ്ജം , അതിജീവനത്തിന്റെആവശ്യം എന്ന നിലയില്‍ വരുന്നത് പാട്ടായി മാറുകയാണ്. ചില വേളകളില്‍, ജീവിതത്തിന്റെ നൊമ്പരപ്പാതകളില്‍ നാം പുറപ്പെടുവിക്കുന്ന ഭ്രാന്തമായ ശബ്ദങ്ങള്‍ സംഗീതമായി മാറിയേക്കാം. ഏത് വിഡ്ഢിയും അത് ആസ്വദിക്കും;മാര്‍ക്കിടും!. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
പുഴു 13 mar
ഒരു നേരത്തെ മരണം കൊണ്ട് ഒരു പുഴു ഇല്ലാതാക്കുന്നത് അനേകം മരണങ്ങളാണ്. ഭൂമിയുമായുള്ള മമതയുടെ അപാരമായ ആനന്ദം നമ്മേക്കാള്‍ എത്രയോ ഇരട്ടിയായിരിക്കും, ഒരു പുഴുവിന്റേത്? അത് ആ ആഹ്ളാദത്തിന്റെ ലഹരിയില്‍ ഒന്നും മിണ്ടുന്നില്ല. മിണ്ടിയാല്‍ മുറിയുന്നത് ഭൂമിയുമായുള്ള വിലപ്പെട്ട നിമിഷങ്ങളായിരിക്കും. അതി തീവ്രമായ മനസ്സിന്റെ ഒട്ടിപ്പിടിത്തം നമ്മള് ഇല്ലാതാക്കുമ്പോള്‍പുഴു എന്നേക്കുമായുള്ള ഒരു മരണത്തെയാണ് കണ്ടുമുട്ടുന്നത്. ഒരിക്കല്‍മാത്രം കിട്ടുന്ന ഭൂമിയെ കൈവിടുന്നത്പുഴുവിന് എത്ര കഠിനമാണ്. അതുകൊണ്ട് താന്‍ മരിക്കുന്നില്ല എന്ന വിശ്വാസമാണ് പുഴുവിന് ജീവിക്കാന്‍ നല്ലത്. Copy the …
ദുബായിയില്‍ മരങ്ങള്‍6 mar
ദുബായിയില്‍ എന്റെ കോടി മരങ്ങള്‍ പദ്ധതിയുടെ ഭാഗമായി മരങ്ങള്‍ നട്ടൂ. ദുബായ് മുനിസിപ്പാലിറ്റിയാണ് ആതിഥ്യം നല്കിയതു. ഇതിനെപ്പറ്റി ദുബായിയില്‍ ഒരു ഇന്റര്‍നറ്റ് മാഗസിനില്‍ വന്ന വാര്‍ത്ത വായിക്കുക. original news:http://www.ameinfo.com/105678.html M K Harikumar plants a sapling near Media City.sponsored link/**/What is a sponsored TextLink?related storiesDubai Municipality RSS feedDM to equip higher and middle management with innovation toolsGEYC 2006 concludes with a call to …
ഒരു കോടി മരങ്ങള്‍ ലോകത്തിന്6 mar
മന്ത്രി ബിനോയ് വിശ്വം ആലുവയില്‍ രണ്ടുവര്‍ഷം മുമ്പ് ആദ്യ മരത്തൈ നടുന്നു ഞാന്‍ ആരണ്യകത്തിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഒരു കോടി മരങ്ങള്‍ ലോകത്തിന് പദ്ധതി ഇപ്പോഴും നടക്കുന്നു.ഇന്ത്യക്ക് പുറത്ത് ആദ്യമരം നട്ടത് ദുബായിലാണ്. ഇതിന് ആതിഥ്യം നല്‍കിയത് ദുബായ് മുനിസിപ്പാലിറ്റിയാണ്. ഒരു പത്രപ്രവര്‍ത്തക നടത്തിയ അഭിമുഖം ഇവിടെ പുനപ്രസിദ്ധീകരിക്കയാണ്.ഓരോ സ്ഥലത്തും മരങ്ങള്‍ നടാനും ആരണ്യകവുമായി സഹകരിക്കാനും താല്പര്യമുള്ളവരെ ഞാന്‍ തേടുന്നു.Home About Project Gallery Interview Contact News TestimonialTrees are Living Gods!This interview is …
ചില്ലകള്‍ക്ക് മാത്രം6 mar
എല്ലാ ചില്ലകളും കാറ്റ് വരാന്‍ നോക്കിയിരിക്കുകയാണ് ഒടിയാന്‍. പുതിയ ചില്ലകള്‍ ഒടിയുന്നത് മരത്തിനും, ഒടിക്കുന്നത് കാറ്റിനും രസമാണ്. എല്ലാ കാറ്റുകളും ചില പ്രത്യേകതരം ശബ്ദ്ങ്ങള്‍ പുറപ്പെടുവിക്കും. മാറിക്കോ മാറിക്കോ എന്ന് പുരാതന കേരളീയ ശൈലിയില്‍ അല്ല, ഇതാഞാന്‍ വരുന്നു, ഇപ്പോള്‍ മാത്രമാണ് ജീവിതം എന്ന അര്‍ത്ഥത്തില്‍. കാറ്റ് അര്‍ത്ഥമല്ല; കാറ്റിനെന്തിനാണ് അത്? ചില്ലകല് മറ്റൊരു മനശാസ്ത്രമാണ്. ജീവിതത്തില്‍ പിന്തിരിഞ്ഞു നോക്കാന്‍ ഒന്നുമില്ലെന്നു അതു പറയും!. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
സന്ധ്യകള്സന്ധ്യകള് 24 feb
സന്ധ്യ കാവ്യാത്മകമാകാന്വിസമ്മതിക്കുകയും പുതിയൊരു കവിതക്കായി യത്നിക്കുകയും ചെയ്തു. ചുവന്ന നിറങ്ങളുടെ ചില പാറ്റേണുകള്‍ ഉണ്ടാക്കിയെങ്കിലും തൃപ്തിവരാതെ അതുപേക്ഷിച്ചു. ആരോ ഇനിയും വ്യക്തമാക്കാത്ത ചില കലാപങ്ങള്‍ നടത്തിയതിന്റെ ദൃഷ്ടാന്തമെന്നോണം കടുംചായങ്ങള്‍ പ്രത്യക്ഷപ്പെട്ടത് ഒരു പരീക്ഷണമായിരുന്നു. പലനിറങ്ങള്‍ നോക്കി നോക്കി സന്ധ്യമടുത്തു. കാവ്യാംശമില്ലാതെ ജീവിക്കുക എന്ന വെല്ലുവിളിയാണ് ഏറ്റവും പരീക്ഷണാത്മകമെന്ന് സന്ധ്യ വിലയിരുത്തിയെങ്കിലും ഫലപ്രദമായില്ല. ജീവിതം സന്ധ്യയെപ്പോലെ ഒട്ടും കാവ്യാത്മകമാകതിരിക്കാനുള്ള പ്രയത്നമാണ്. എന്നാല്‍ ഇങ്ങനെ ചിന്തിക്കുന്നതിന് മുമ്പുതന്നെ ഒരുത്തന് സന്ധ്യയുടെ ഒഴിഞ്ഞുമാറലിനെപ്പറ്റി ഒരു തത്വം ഉണ്ടാക്കി. ഇതും സന്ധ്യയുടെ മാഞ്ഞുപോകലിന് …
ഉടല്19 feb
ഉടല് സമസ്യയാകാന് വെമ്പുന്നു. എത്രയോ പ്രലോഭിപ്പിക്കുന്നു മറ്റുടലുകള്. സ്നേഹം,താപം,അനുരാഗം ,ആസക്തി- ഉടലിന് എല്ലാം കാലിഡോസ്കോപ്പുകള്‍. മാതാവിന്റെ, പിതാവിന്റെ ഉടലുകള്‍ സ്നേഹത്തിന്റെ വന്നു വരിഞ്ഞു വരിഞ്ഞുമുറുക്കുന്നു സ്വയം തിരിച്ചറിയുന്നത് ചിലപ്പോള്‍ ഈ ഉടലിലൂടെയാണ്. ഉടലുകള്‍ ഇനിയും കടംകഥകളായി തുടരുന്നു. കാലം പടം പൊഴിക്കുമ്പോള്‍ ഒരു ഉടലും സൗന്ദര്യം നിറച്ചിരുന്നതായി തോന്നുന്നില്ല. എല്ലാം രോഗത്തിന്റെ , അശാന്തിയുടെ മുതലവായില്‍ത്തന്നെ. ശരീരങ്ങളോട് തോന്നിപ്പിച്ച വികാരം എവിടെനിന്നായിരുന്നു? എന്നില്‍ നിന്ന്? എന്റെ ശരീരത്തില്‍നിന്ന്? എല്ലാ ഉടലുകളും ഏതോ ഒഴിഞ്ഞ ഇടങ്ങളുടെ ഇനിയും അറിയപ്പെടാത്ത …
ജലം19 feb
ജലം ഒഴുകാന്‍ ഒരു നിയമം. ഒഴുക്കു തുടങ്ങിയാല്‍ അത് പൂര്‍ത്തിയാക്കുന്നതാണ് ഇഷ്ടം. ഒഴുകുമ്പോള്‍ ഒന്നും ഓര്‍ക്കില്ല. മാത്രമല്ല,ഒഴുകുമ്പോള്‍ ഓര്‍ക്കരുതെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്യും. വല്ലാതെ ഓര്‍ത്ത് ബോറാക്കുന്നവരുണ്ട്. അവിടെയും വെള്ളം വാക്ക് തെറ്റിക്കില്ല. ഒഴുകാന്‍ ഒന്നുമില്ലെങ്കില്‍, ഓര്‍ക്കാനും ഒന്നുമില്ല. ഓര്‍ക്കാനില്ലാതെ ഒഴുകി, ഓര്‍മ്മിപ്പിക്കുന്നതിന്റെ ഒഴുക്കില്‍ സ്വയം മറക്കാന്‍ നമുക്ക് വേണമെങ്കില്‍ വെള്ളത്തോട് കടപ്പെടാം Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
