മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍dec20

മുറിഞ്ഞ്‌ വേര്‍പെടുന്ന വാക്കുകള്‍ ഗാനവീഥിയിലെന്നും എന്നതിനു പകരം ഗാനമില്ലാത്തവീഥിയില്ലാത്ത പാട്ടുകാരനെന്ന് എഴുതിനോക്കി. ഗാനത്തിനു വീഥിയോട്‌ ഇനി ചേരാന്‍ താല്‍പര്യമില്ല. വീഥിയാണെങ്കില്‍ എല്ലറ്റിനെയും ഉപേക്ഷിച്ച മട്ടാണ്‌. നിത്യ ഹരിതമെന്ന് എഴുതിയെങ്കിലും വെട്ടി. നിത്യതയ്‌ക്ക്‌ ഒരു ഹരിതമില്ലിപ്പോള്‍. ഹരിതമാകട്ടെ നിത്യതയിലൊന്നും വിശ്വസിക്കുന്നുമില്ല. മുലപ്പാലെന്ന് പ്രയോഗിച്ചതും തിരുത്തേണ്ടിവന്നു. മുലയില്‍ പാലില്ലത്രേ . പാലിന്‌ മുലയും വേണ്ട. ഈശ്വരാരധനയും പാളി. ഈശരന്‌ ഒരുത്തന്റെയും ആരാധന വേണ്ട. എല്ലാം മതിയായി. ആരാധനയ്‌ക്കാകട്ടെ ഈശ്വരന്‍ വേണ്ട. പണമോ പൊങ്ങച്ച്മോ മതി. വാക്കുകളുടെ ഏകാന്തതയാണ്‌ ഇന്നത്തെ ഏറ്റവും …

പക്ഷികളുടെ ഇഷ്ടംdec 19

പക്ഷികളുടെ ഇഷ്ടം ഒരുമിച്ച്‌ നടക്കുമ്പോള്‍ നിന്റെ മുഖം മാത്രം ഞാന്‍ മനസ്സില്‍ കരുതാം. ചില കവികല്‍ പ്രേമിക്കുമ്പോഴും കാടു കയറും. സമാധാനത്തോടെ സ്നേഹത്തെപ്പറ്റി ചിന്തിക്കാന്‍ കഴിയുന്നില്ലെങ്കില്‍ എന്ത്‌ പ്രയോജനം? അതുകൊണ്ട്‌ നമുക്കിടയിലേക്ക്‌ ഞാന്‍ കാളകൂട വിഷം നിറച്ച ഈ കാലത്തിന്റെ ദൃശ്യങ്ങളൊന്നും കൊണ്ടുവരുന്നില്ല. എല്ലാം വ്യര്‍ത്ഥമാൂന്ന കാലത്തെ മുന്‍കൂട്ടി സങ്കല്‍പ്പിച്ച്‌ മറ്റൊരു രാവണാത്മകമായ ലങ്കയെ ഞാന്‍ പ്രതീക്ഷിക്കുന്നില്ല. ഇപ്പോഴും അവശേഷിക്കുന്ന ഈ ഊര്‍ജം ഞാന്‍ നിന്നെക്കുറിച്ചുള്ള വിചാരങ്ങള്‍ക്കായി മാറ്റിവയ്ക്കുന്നു. ആരും കേല്‍ക്കാനിടയില്ലാത്ത ഈ ശബ്ദം നിനക്ക്‌ തിരിച്ചറിയാനുള്ളതാണ്‌ …

ഈ രാത്രിയില്‍18 dec

ഈ രാത്രിയില്‍ ചില പക്ഷികള്‍ പറന്നുവന്നു നിന്റെ മുഖം മറയ്‌ക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. എന്തോ, രാത്രി ഒരു ഭീകരാനുഭവമായി എനിക്ക്‌ തോന്നിയില്ല. ഏറ്റ്വും ആസ്വാദ്യകരമായ രാത്രിക്ക്‌ നിന്റെ ഓര്‍മ്മകള്‍ ഉണ്ടായിരിക്കും. ഏത്‌ പകലിനെക്കാളും സിഗന്ധിയായ നിന്റെ ഓര്‍മ്മകള്‍ എന്നെയുംകൊണ്ട്‌ എതോ വഴിയിലൂടെ സഞ്ചരിച്ചു. തൃപ്തിവരാതെ. ഉള്ളിലുള്ളത്‌ പറയുമ്പോളേതോ സമുദ്രം വറ്റി കര വരുന്നതുപോലെ. രാത്രി നിനക്കു വേണ്ടിയാണ്‌ എന്നിലൂടെ ദാഹിച്ചത്‌. ഞാന്‍ ആ ദാഹത്തെയത്രയും എടുത്ത്‌ എന്റെ മനസ്സിലിട്ടു ഈ രാത്രിയില്‍ നിറയെ നീയാണ്‌. ആകാശത്ത്‌ ചാര്‍ത്തിവച്ചിരുന്ന ചന്ദ്രന്റെ …

എന്റെ പക്ഷിയും അവളുംdec17

എന്റെ പക്ഷിയും അവളും അതിവേഗത്തില്‍ പറക്കുന്ന ഒരു പക്ഷി എനിക്കുണ്ട്‌. ഞാന്‍ നോക്കും മുമ്പേ അതു പറന്ന് ചെന്ന് മടങ്ങും. പക്ഷിക്കൊപ്പം പറക്കാന്‍ ഞാന്‍ എടുത്തുവച്ച ചിറകുകളെല്ലാം പര്‍വ്വതകെട്ടുകളിലിടിച്ച്‌ ചതഞ്ഞു. ആ പക്ഷിയുടെ കണ്ണുകള്‍ എന്നേക്കാള്‍ വേഗത്തില്‍ എന്തും കൊത്തിയെടുക്കും. അവളെയും അത്‌ കണ്ണുകള്‍കൊണ്ട്‌ കൊത്തിവലിച്ചു. ഞാന്‍ കാണുന്നതിനുമുമ്പ്‌ അതു കണ്ടു വന്നു. പക്ഷി ചെന്നതിന്റെ പ്രശ്‌നങ്ങള്‍ ഇനിയും തീര്‍ന്നിട്ടില്ല. ഞാനാമുഖം ഇനിയും കണ്ടുതീര്‍ന്നിട്ടില്ല. ഏതോ ശില്‍പ ഗോപുരവാതില്‍ക്കല്‍ ധ്യാന നിരതമായ ആത്മാക്കളുടെ ഗരമാണ്‌ ആ മുഖം. …

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല.dec14

പൂക്കളെ എനിക്ക്‌ ഇഷ്‌ടമല്ല. പൂക്കളെ എനിക്കു ഇഷ്ടമല്ല, കാരണം അത്‌ എനിക്കെല്ലാ അന്വേഷണവും പെട്ടെന്ന് അവസാനിപ്പിച്ചുതരുന്നു. പൂവായി മാറുന്നത്‌ കാണാന്‍ രാത്രിയില്‍ മുറ്റത്തോ കുളക്കടവിലോ പോകാം. പൂ വിരിഞ്ഞു കഴിഞ്ഞാല്‍ ഞാന്‍ നിരാശനാകും. കൊഴിഞ്ഞ പൂക്കളെക്കുറിച്ചുള്ള ചിന്ത ആവശ്യമില്ലാതെ കടന്നു വരും. പൂക്കള്‍ക്ക്‌ കൊഴിയാനും പാടില്ലേ ? പൂക്കള്‍ എന്നെ ത്രസിപ്പിക്കുന്നില്ല. എല്ലം അതുപെട്ടെന്ന് മടക്കികെട്ടി ഒരു കൂരക്ക്‌ കീഴില്‍ നമ്മെ തളച്ചിടുന്നതായി തോന്നും. പൂക്കളാകട്ടെ മറ്റൊരു ഭാഷയാണ്‌. കവികളും കലാകാരന്മാരും ചേര്‍ന്ന് പൂക്കളുടെ സകല ഭാഷയും …

ഈ പുല്ലുകള്‍ക്കും പ്രണയമോ?dec14

ഈ പുല്ലുകള്‍ക്കും പ്രണയമോ? മേടുകളില്‍ തിക്കി തിരക്കി വളര്‍ന്ന പുല്ലുകള്‍ ഏതോ അമാനുഷ ലോകത്തെ പ്രത്യക്ഷങ്ങളോ? പ്രണയിക്കുന്നത്‌ അവര്‍ക്ക്‌ കാമനയല്ല; ജീവിതരീതിയാണ്‌. ചുംബിക്കുകയും ഇണകലര്‍ന്ന് ആടുകയും അവരുടെ സംസ്കാരമല്ല; പ്രാഥമിക കര്‍മ്മങ്ങളാണ്‌. അവയ്‌ക്ക്‌ പ്രണയിച്ചുകൊണ്ടേ വളരനാവൂ.പൊട്ടിപ്പിളര്‍ന്ന് പോകുമ്പോഴും പ്രണയത്തിന്റെ ശിഖരങ്ങളിലൊന്ന് അവയുടെ ഇടത്തേ കൈയില്‍ ഭദ്രമായിരിക്കും. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ഇതു പ്രണയ ഗാനമല്ല.dec13

ഇതു പ്രണയ ഗാനമല്ല. എനിക്ക്‌ നൃത്തം ചെയ്യാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ അവള്‍ക്ക്‌ വേണ്ടി മാത്രം നൃത്തം ചെയ്യുമായിരുന്നു. എന്തോ എന്റെ ചിലങ്കകള്‍ കളഞ്ഞുപോയി എനിക്കു പാടാന്‍ കഴിഞ്ഞെങ്കില്‍ ഞാന്‍ ഹൃദയനൊമ്പരങ്ങള്‍ ഒന്നായി തിമിംഗല വായില്‍നിന്നെന്നപോലെ ഞാന്‍ അവള്‍ക്ക്‌ മുമ്പിലേക്ക്‌ പ്രവഹിപ്പിക്കുമായിരുന്നു. എന്റെ ഫ്രേയിമില്‍ നിന്ന് അവള്‍ എങ്ങനെയോ മാറിപ്പോകുമ്പോള്‍ ഞാന്‍ പരിസരം നോക്കാതെ കാമറയുമായി നടന്നത്‌ മിച്ചം. അവള്‍ എതോ ബാധയാലെന്നപോലെ കാമറയില്‍ നോക്കിയതേയില്ല. എനിക്കു വിശപ്പില്ലായിരുന്നെങ്കില്‍ അവള്‍ തന്ന നല്ലഭക്ഷണം ഞാന്‍ ആസ്വദിക്കുമായിരുന്നു. എനിക്കു മനസ്സ്‌ …

കവി കവിത ചൊല്ലണമോ? 24 nov

കവി കവിത ചൊല്ലണമോ? കവികള്‍ എന്തിനു ചൊല്ലാണം? എവിടെയാണ്‌ അവരുടെ ഈണത്തിന്റെ വേരുകള്‍? അവര്‍ കണ്ടെത്തുന്ന ഈണം വല്ലാതെ കേഴുകയാണ്‌. ആത്മവിനാശകരമായ ഏതൊന്നിനേയോ മഹത്വവല്‍ക്കരിക്കുക മാത്രം ആശാനും വല്ലത്തോളും കവിത ചൊല്ലിയതു നമ്മെ ബാധിക്കുന്നില്ലല്ലോ. കവികള്‍ ഏതു ഈണമാണ്‌ ഉയര്‍ത്താന്‍ ശ്രമിക്കുന്നതു? അവര്‍ ഭൂതകാലത്തോടുള്ള നിര്‍ലജ്ജമായ വിധേയത്വത്തെ ചരിത്രത്തിന്റെ മന്ദഗതിയിലും ദുഃഖത്തിലും പാടിപ്പുകഴ്‌ത്താനണ്‌ ശ്രമിക്കുന്നത്‌. അവരുടെ ഈണം ഉത്തേജക ഔഷധമല്ല. പരാജയബോധത്തിന്റെ പ്രതിബിംബമാണ്‌. വിട്ടുപിരിയാന്‍ കഴിയാത്ത ഭൗതിക ബന്ധങ്ങളെ അവര്‍ ദുര്‍ഗന്ധം വമിക്കുന്ന കുപ്പികളില്‍ ഉപ്പിലിട്ടു വയ്‌ക്കുന്നു. …

ഈ സംഘം ചേരല്‍ നല്ലതല്ല.23 nov

ഈ സംഘം ചേരല്‍ നല്ലതല്ല. കേരളത്തിലെ എഴുത്തുകാര്‍ സംഘംചേരുന്നത്‌ എന്തടിസ്ഥാനത്തിലാണ്‌? വി. ദീപ, പാല. ഉത്തരം: നമ്മുടെ എഴുത്തുകാറുടെ സംഘംചേരല്‍ വലിയ വിയപത്തായിരിക്കുകയാണ്‌. രാഷ്‌ട്രീയം, മതം, പ്രദേശം, ഉദ്യോഗം എന്നീ പ്രമാണങ്ങളെ അടിസ്ഥാനമാക്കിയാണ്‌ സംഘംചേരല്‍. ഏറ്റവും മോശപ്പെട്ട രചയിതാക്കള്‍ക്കും സംഘംചേരലിലൂടെ രക്ഷപ്പെടാനാകും. സംഘംചേര്‍ന്ന് കഴിഞ്ഞാല്‍ പിന്നെ സംഘങ്ങളുമായി മാത്രമേ സൗഹൃദം കാണൂ. സംഘങ്ങളല്ലാത്തവരെപ്പറ്റി അരുതാത്തത്‌ പറയുകയാണ്‌ പ്രധാന ജോലി. എഴുത്ത്‌ എങ്ങനെ നന്നാക്കുമെന്ന് മാത്രം ചിന്തിക്കില്ല. എല്ലാത്തോന്നലും കവിതയാകില്ല; ചിലര്‍ അങ്ങിനെ വിചാരിക്കുന്നുണ്ടെങ്കിലും. തരംതാണ കവിതയൊ കഥയൊ …

പ്രണയിക്കുന്നതിനുമുമ്പ്‌22 nov

പ്രണയിക്കുന്നതിനുമുമ്പ്‌ രഘുവരന്‍ എന്റെ സീനിയറായി കോളേജില്‍ പഠിച്ചിരുന്നു. അന്നേ എഴുതുമായിരുന്നു. മലയാളം ലിപികള്‍ രഘുവരന്‍ കടലാസില്‍ എഴുതിയപ്പോഴാണ്‌ അതിന്റെ സൗന്ദര്യം കാണിച്ചുതന്നത്‌. ലിപിയോട്‌ വല്ലാത്ത ഒരാകര്‍ഷണം തോന്നിയതും അപ്പോഴായിരിന്നു.രഘുവരന്‌ കവിതചൊല്ലാന്‍ താത്‌പര്യമില്ലായിരുന്നു. ഇന്ന് ചില കവികള്‍ ചാനലുകളിലും വേദികളിലും വന്ന് എത്രയോ വിരസമായി ചൊല്ലുന്നു. സംഗീതമറിയാത്ത കവികള്‍ക്ക്‌ അവരുടെ കവിതകള്‍ക്ക്‌ വികൃതമായി ഈണം നല്‍കാനുള്ള അവകാശമില്ല.ഏറ്റവും മോശപ്പെട്ട പാട്ട്‌ ഈ നാട്ടിലെ കവികളുടേതാണ്‌. കവികള്‍ക്ക്‌ അവരുടെ രചനകള്‍ ചൊല്ലിക്കേട്ടാല്‍ മതിയല്ലോ. അതിന്‍ ചൊല്ലാനറിയുന്നവരെ ഏല്‍പ്പിക്കുക. കവികള്‍ ദയവായി …

Design a site like this with WordPress.com
Get started