പാഴായിപ്പോയ യുവത്വം 16-Nov

പാഴായിപ്പോയ യുവത്വം മലയാളസാഹിത്യത്തില്‍ യുവത്വത്തെയും വാര്‍ദ്ധക്യത്തെയും എങ്ങനെ വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയുന്നു? മീനു, തൊടുപുഴ. നമ്മുടെ സാഹിത്യത്തില്‍ ചെറുപ്പക്കാരില്ല. പ്രായംകൊണ്ട്‌ ചെറുപ്പമായവരെ ധാരാളമായിക്കാണാം. പക്ഷേ, അവരില്‍ പലരും പ്രായാധിക്യമുള്ളവരുടെ ചിന്തകളെ ലാളിച്ചുകഴിയുന്നവരാണ്‌. എന്തിനെയാണോ എതിര്‍കേണ്ടത്‌, അതുമായി അവര്‍ എളുപ്പം സന്ധിചേരുന്നു. യഥാര്‍ത്ഥ ചെറുപ്പക്കാര്‍ ആദ്യം ഇടയുന്നത്‌ അധികാരകേന്ദ്രങ്ങളോടാണ്‌. ഇവിടെ നാം കാണുന്നതെന്താണ്‌? കൗമാരം വിട്ട്‌ പ്രഥമ കൃതിയുമായി വരുമ്പോഴേക്കും അവനെ തൂക്കിയെടുത്ത്‌ എസ്റ്റാബ്ലിഷ്‌മെന്റുകള്‍ അവരുടെ എലിപ്പത്തായത്തിലേക്കിടും. അക്കാദമികള്‍, വന്‍ പ്രസാധകശാലകള്‍ എന്നിവയുടെ വാത്സല്യം നേടാനായി അവന്‍ പരക്കംപാഞ്ഞുതുടങ്ങും. …

ചിന്തയെ ഗര്‍ഭംധരിക്കരുത്‌ 13-Nov-2007

ചിന്തയെ ഗര്‍ഭംധരിക്കരുത്‌ ആശയചരിത്രത്തില്‍ വിസ്മയിപ്പിക്കുന്ന കുരുക്കും ചോദ്യവുമാണ്‌ ഫ്രഡറിക്‌ നീത്‌ഷെ. പ്രമുഖ ജൂതപണ്‌ഡിതനും ചിന്തകനുമായിരുന്ന നീത്‌ഷെയുടെ ജൂതബന്ധം അന്വേഷിക്കുന്ന കൃതിയാണ്‌ ‘നീത്‌ഷെ ആന്റ്‌ ജൂവിഷ്‌ കള്‍ച്ചര്‍’.ജേക്കബ്‌ ഗൊളമ്പ്‌ എഡിറ്റ്‌ ചെയ്ത ഈ കൃതിയില്‍ സ്റ്റീവന്‍ ഇ. അസ്ചീം, വീവര്‍ സന്താലീനോ, ഹൂബര്‍ട്ട്‌ കാന്‍സിക്‌, ജോസഫ്‌ സിമോന്‍, യിര്‍മി യാഹു യോവെല്‍ തുടങ്ങിയവര്‍ എഴുതിയ ലേഖനങ്ങളാണുള്ളത്‌. നീത്‌ഷെയെ വിവിധ കോണുകളിലൂടെ, മുന്‍വിധികളില്ലാതെ എഴുതിയിട്ടുള്ള ഈ ലേഖനങ്ങളില്‍ തീക്ഷണമായ ആക്രമണവും നിരാകരണവും കാണാം. ഈ കൃതിയുലൂടെ നീത്‌ഷെ എന്താണെന്ന് വ്യക്തമാണ്‌. …

Design a site like this with WordPress.com
Get started