Aphorisms of M K Harikumar in Malayalam

1.ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു. 2.ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു. 3.പുതിയ കാലത്ത്‌ കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു. 4.മനുഷ്യ വ്യക്തി ഇല്ലാതായി. 5.അനുഭവങ്ങളുടെ സമാനതയാണ്‌ ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത്‌ സാഹിത്യത്തെ സുവിശേഷമല്ലാതാക്കി. 6.എല്ലാം മരിക്കുന്ന ഈ കാലത്ത്‌ സ്വയം പരിഹസിക്കുന്നതിലൂടെയേ ഒരു ബ്രേക്ക്‌ സാധ്യമാകൂ. 7.ആകാശം വെറുമൊരു തോന്നലല്ല ;അതിലും ഒരാള്‍ക്ക്‌ പല വിതാനങ്ങളില്‍ ജീവിക്കാന്‍ കഴിയും. അതൊരു മൈത്രിയുടെ സങ്കല്‍പ്പമാണ്‌. 8.കാറ്റ്‌ കൊണ്ടുവരുന്നത്‌ സാരമായ അറിവുകളാണ്‌. 9.ഒരാള്‍ …

വെള്ളം

വെള്ളം പിന്നെയും ആശ്വസിപ്പിച്ചു.ഭൂഗര്‍ഭത്തിലെ മുഴുവന്‍ അനുതാപവുംഅത്‌ പുറത്തുവിട്ടു.തണുപ്പായി ,ദാഹത്തെ കൊന്നുകൊണ്ട്‌.ജലം ഉണര്‍വ്വ്‌ തന്ന് പൊട്ടിച്ചിരിച്ചു.ഒരു ശുംഭനെയും മാനിക്കാതെഅത്‌ ചലിച്ചപ്പോഴൊക്കെഅസ്തിത്വത്തിന്‍റെ നിസ്സാരതയെഒട്ടും അര്‍ത്ഥപൂര്‍ണമാക്കാതെ ചിരിച്ചു.ആ ചിരിയില്‍ വലിയൊരു നിഷേധമുണ്ടായിരുന്നു.ഒന്നിന്‍റെയും കള്ള മേല്‍വിലാസത്തില്‍പൊള്ളയായി ഞെളിയരുതെന്നുള്ളനിരുപാധികമായ ചിരിയായിരുന്നു അത്‌. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ഒരു വാക്കുപോലും.

ഒരു ദിവസം ഒരു നിശ്ശബ്ദതയുടെ ആവിഷ്കാരം.ഞാന്‍ ആവുന്നത്ര ഉച്ചത്തില്‍ പലതുംവിളിച്ചുപറഞ്ഞുകോണ്ടിരുന്നു.ഒന്നും കേള്‍ക്കാതെ കടന്നു പോയത്‌ദിവസം മാത്രമല്ല.കിറുക്ക്‌ പിടിച്ച്‌ സൂര്യന്‍ ഒരു മരക്കൊമ്പില്‍ നിന്ന്‌കടലിലേക്ക്‌ എടുത്ത്‌ ചാടിയത്‌ എന്തിന്‌?ഞാന്‍ പിന്നെയും ഒച്ചവച്ചു.ആരും മിണ്ടിയില്ല.ഒരു വാക്കുപോലും.എല്ലാ പൂര്‍വ്വകാല നിശ്ശബ്ദതകളെയുംവാരിച്ചുറ്റി ഇന്നലെഎന്ന ദിവസം ഒരു ശവത്തെഅനുകരിക്കുകയാണെന്ന് തോന്നി. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Books by M K Harikumar

Ahambodhaththinte sargathmakatha [1995];deep look in the short stories of malayalam writers, viz.. thakazhi, basheer, ponkunnam varkey, pattathuvila, n mohanan, m t vasudevan nair, o v vijayan etc. Aathmayangngalude Khasakk in 1984New edition of Aathmayangngalude Khasakk in 2005 ; critical steps to interpret the novel khasakkinte ithihasam by o v vijayan Manushyaambaranthangngal [ beyond the horizon …

ജീവിതം അവരുടേതാണ്‌

നമ്മളുടേതാണോ ജീവിതം?അല്ല നമ്മള്‍ ആഗ്രഹിച്ചവരുടെ,നമ്മള്‍ നിരാകരിക്കുന്നവരുടെ,നമ്മള്‍ പിന്നാലെ പോകാന്‍ ആഗ്രഹിക്കാത്തവരുടെ,എല്ലാമാണ്‌ ജീവിതം.കാരണം അവരുടെ ജീവിതം നമുക്കില്ലല്ലൊ.അല്ല ,നമ്മള്‍ അതിലൂടെ അത്രയുമൊന്നുംഅനുഭവിക്കാതെ രക്ഷപ്പെട്ടു.നമ്മള്‍ കണ്ട ജീവിതം ഒന്നുമല്ലല്ലോ.ജീവിതം അവരുടേതാണ്‌ Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Raoul Eshelman, literary heavyweight, critic [Germany] , post post- modernist thinker writes about harikumar’s aphorisms

M.K. Harikumar’s aphorisms reveal him to be a keen and critical observer of the human condition as well as a resourceful thinker who grapples with both quotidian and eternal problems. His skepticism towards many aspects of contemporary civilization is counterbalanced by a quest for spiritual values in nature and in human life itself. In his …

വിശേഷവാക്യങ്ങള്‍ -Aphorisms

ശരീരങ്ങള്‍ തമ്മിലുള്ള ബന്ധമേ ഇന്ന് മനുഷ്യര്‍ തമ്മിലുള്ളു. ഉള്ളിന്‍റെ ലോകം എവിടെയോ വീണുപോയിരിക്കുന്നു. പുതിയ കാലത്ത്‌ കവി എന്ന കേന്ദ്രമില്ല. വാക്കുകളെ ഉപയോഗപ്പെടുത്തുന്ന ആളേയുള്ളു. മനുഷ്യ വ്യക്തി ഇല്ലാതായി. അനുഭവങ്ങളുടെ സമാനതയാണ്‌ ഇന്നത്തെ ലോകത്തിന്‍റെ പ്രത്യേകത. ഇത്‌ സാഹിത്യത്തെ സുവിശേഷമല്ലാതാക്കി. എല്ലാം മരിക്കുന്ന ഈ കാലത്ത്‌ സ്വയം പരിഹസിക്കുന്നതിലൂടെയേ ഒരു ബ്രേക്ക്‌ സാധ്യമാകൂ. ആകാശം വെറുമൊരു തോന്നലല്ല ;അതിലും ഒരാള്‍ക്ക്‌ പല വിതാനങ്ങളില്‍ ജീവിക്കാന്‍ കഴിയും. അതൊരു മൈത്രിയുടെ സങ്കല്‍പ്പമാണ്‌. കാറ്റ്‌ കൊണ്ടുവരുന്നത്‌ സാരമായ അറിവുകളാണ്‌. ഒരാള്‍ …

വിശേഷവാക്യങ്ങള്‍- Aphorisms

ആമ: ഒരു ദിവസം കൊണ്ടോ , ഒരു മാസം കൊണ്ടോ . ഒരു വര്‍ഷം കൊണ്ടോ നടന്നു തീര്‍ക്കാന്‍ പ്രത്യേക ദൂരമോ വാശിയോ ഉത്തരവാദിത്തമോ ഇല്ലാത്ത അരാജകവാദി. ലോകം ഇന്നു പ്രണയത്തോടൊപ്പമല്ല . പ്രണയം കാമുകിയോടോ കാമുകനോടോ ഒത്തല്ല. കവികള്‍ക്ക്‌ പോലും പദ്യം വേണ്ട: അവര്‍ക്ക്‌ ഗദ്യം മതി. ഇന്നത്തെ മനുഷ്യന്‍റെ വൈകാരിക ജീവിതത്തിന്‌ ആത്മീയ മൂല്യങ്ങള്‍ നഷ്ടമായി. ആത്മീയതയ്ക്ക്‌ മതവുമായി ബന്ധമില്ല. ഓരോ ആശയവും അത്മീയതയാകാന്‍ വിധിക്കപ്പെട്ടിരിക്കുന്നു. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ …

വിശേഷ വാക്യങ്ങള്‍ -Aphorisms

ടെലിവിഷനിലും സിനിമയിലും മാധ്യമങ്ങളിലുമൊക്കെ വ്യാമോഹങ്ങള്‍ മാത്രമേയുള്ളു. എഴുത്തുകാരന്‌ ഇന്ന് ഒരു റോളൂം ഇല്ല. അയാള്‍ സൃഷ്ടിച്ചെടുക്കുന്ന അവാര്‍ഡിന്‍റെ ഒരു പാസ്പോര്‍ട്ട്‌ സൈസ്‌ ഫോട്ടോയിലാണ്‌ അയാളുടെ ലോകത്തിന്‍റെ അതിരുകളുള്ളത്‌. രാഷ്ട്രീയക്കാരുടെ അരാഷ്ട്രീയവാദമാണ്‌ ഇന്നത്തെ വലിയ പ്രതിസന്ധി. അന്തരിക്ഷത്തില്‍ പലവിധ ആസക്തികളും ആഗ്രഹങ്ങളും ഓടിയലയുന്നുണ്ട്‌. ഒന്നും തൊട്ട്‌ നോക്കാന്‍ കഴിയില്ല. സകല പ്രണയങ്ങളും മീനിന്‍റെ ചെതുമ്പല്‍പോലെ കൊഴിഞ്ഞു വീഴും . രതി ഒരു വികാരമല്ല. ഒരു നാടകമാണ്‌. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

വിശേഷ വാക്യങ്ങള്‍

വിശേഷ വാക്യങ്ങള്‍ 1] കേവലം വ്യക്തിപരമായ മതിഭ്രമമോ പൊങ്ങച്ചമോ ആണ്‌ നൊസ്റ്റാള്‍ജിയ. 2]ഒരു സമൂഹം അനുവദിക്കുന്നതേ ഇന്ന് എഴുതാനൊക്കൂ. 3]ശരീരത്തിന്‍റെയും പ്രണയത്തിന്‍റെയും പ്രതിബിംബമാകാന്‍ കഴിയുന്നിടത്താണ്‌ ഇന്നത്തെ ജീവിത വിജയം. 4]മറ്റുള്ളവര്‍ക്ക്‌ വേണ്ടിയാണ്‌ ശരീരം. മനസ്സും അവനവന്‌ വേണ്ടിയല്ല. മനസ്സ്‌ ഒരു സിഗരറ്റ്‌ പയ്ക്കറ്റ്‌ പോലെ ഉപയോഗിച്ച്‌ വലിച്ചെറിയാനുള്ളതാണ്‌.5] മനുഷ്യന്‍ ഒരു വന്‍കരയാണ്‌. ഇനിയും കണ്ടെത്താനുള്ളത്‌. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started