ആകാശം എല്ലാവരെയും സ്നാനപ്പെടുത്തുന്നു/എം.കെ. ഹരികുമാര്‍

ആത്മായനങ്ങളുടെ ഖസാക്ക് എന്‍റെ തന്നെ അവ്യക്തമായ ആന്തരലോകമാണ് ആവിഷ്കരിച്ചത്. അത് ഖസാക്കിന്‍റെ ഇതിഹാസത്തെക്കുറിച്ചുള്ള ഒരു പഠനമാണെന്നത് ക്ലിനിക്കലായി ശരിയാണ്. പക്ഷേ, അത് ഞാനാണ്. എന്നെക്കുറിച്ചാണത്. എന്നെയാണ് ഞാന്‍ തേടിയത്. എഴുതുന്ന വേളയില്‍ എന്‍റെ അവ്യക്തതകള്‍ ഒരു വലിയ മഞ്ഞുമലപോലെ പ്രതിബന്ധമായി. എങ്ങോട്ടാണ് എഴുതി സഞ്ചരിക്കേണ്ടതെന്ന ചോദ്യമുണ്ടായി. എന്‍റെ ചിന്തകള്‍ എന്ന് പറയുന്നതെന്താണ്? അത് ഞാന്‍ തന്നെയാണോ? എന്നിലെ എന്നെ സ്ഥിരമായി നിലനിര്‍ത്തുന്നതെന്താണ്? ഇതെല്ലാം ഒരു വാക്യത്തിലോ ഖണ്ഡികയിലോ പറയാനാവില്ല. അതുകൊണ്ടാണ് ഞാന്‍ ആത്മായനങ്ങളുടെ ഖസാക്ക് എഴുതിയത്. എനിക്ക് …

സകലവായനയും ശകലവായനയും/എം.കെ. ഹരികുമാര്‍

ഒരു സമ്പൂര്‍ണ സര്‍ഗാത്മകത ഇനിയുമകലെയാണ്. എഴുത്തുകാര്‍ പലര്‍ കൂടിച്ചേര്‍ന്നാണ് സകലവായന ഉണ്ടാക്കുന്നത്. അതായത്, ഏറ്റവും മികച്ചതെന്ന് കരുതുന്ന കൃതിപോലും അന്തിമമല്ല. അത് രണ്ടാമതൊരു വീണ്ടുവിചാരത്തിനു പ്രേരിപ്പിക്കും. നാമെല്ലാം മഹാക്ലാസിക്കായി ഇപ്പോഴും കരുതുന്ന ദസ്തയെവ്സ്കിയുടെ \’കരമസോവ് സഹോദരډാര്‍\’ എന്ന നോവലിനെപ്പറ്റി പ്രമുഖ നോവലിസ്റ്റ് വ്ളാഡിമിര്‍ നബോക്കോവ് പറഞ്ഞത് ഇതാണ്: ഞാന്‍ ശരിക്കും കരമസോവ് സഹോദരډാരെ ഇഷ്ടപ്പെടുന്നില്ല. അതുപോലെ ക്രൈം ആന്‍ഡ് പണീഷ്മെന്‍റിനെയും. ആത്മന്വേഷണത്തെയോ ആത്മാവിന്‍റെ വെളിപ്പെടുത്തലുകളെയോ ഞാന്‍ എതിര്‍ക്കുന്നില്ല. എന്നാല്‍ ഈ കൃതികളിലെ പാപം, അതിവൈകാരികത, റിപ്പോര്‍ട്ടിംഗ് സ്വഭാവത്തോടെയുള്ള …

ആത്മാവിന്‍റെ വനാന്തരത്തില്‍ അറിയപ്പെടാത്ത ദൈവത്തിന്‍റെ അപാരപ്രസന്നത/ എം.കെ. ഹരികുമാര്‍

ഏപ്രില്‍ അവസാനവാരം കണ്ണൂര്‍ യൂണിവേഴ്സിറ്റി പാലാത്തടം കാമ്പസില്‍ (നീലേശ്വരം) ശ്രീനാരായണഗുരുവിന്‍റെ ദര്‍ശനങ്ങളെ ആസ്പദമാക്കി ത്രിദിന കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു. ശിവഗിരി മഠത്തിന്‍റെ സഹകരണത്തോടെയാണ് പരിപാടികള്‍ നടന്നത്. ഉദ്ഘാടനയോഗത്തില്‍തന്നെ മുഖ്യപ്രഭാഷണം ചെയ്യാന്‍ എനിക്ക് സന്ദര്‍ഭമൊത്തത് പ്രത്യേക ലക്ഷ്യത്തോടെയായിരുന്നുവെന്ന് മലയാളം വകുപ്പ് അദ്ധ്യക്ഷന്‍ ഡോ.എ.എം. കൃഷ്ണന്‍ എന്നോടു പറയുകയുണ്ടായി. “ശ്രീനാരായണായ” എന്ന ബൃഹത് നോവല്‍ എഴുതിയതാണ് ശ്രീധരന്‍ സാറിനെ പ്രകോപിതനാക്കിയത്. അദ്ദേഹം വ്യത്യസ്ത വായന പ്രതീക്ഷിക്കുന്നതായി വെളിപ്പെടുത്തി. കുട്ടികളും അദ്ധ്യാപകരുമടങ്ങുന്ന മുന്നൂറിലേറെ പേര്‍ പങ്കെടുത്ത ആ സമ്മേളനത്തില്‍ ഞാന്‍ എന്‍റെ വ്യത്യസ്തമായ …

വാന്‍ഗോഗ് അനുഭവവും സ്യുഡോ റിയലിസവും/ എം.കെ. ഹരികുമാര്‍

ഒരു കലാകാരനെന്ന നിലയിലുള്ള നിയോഗം ഏറ്റെടുക്കുക പ്രയാസമാണ്. ഒരെഴുത്തുകാരന്‍റെ ജീവിതത്തില്‍ ഇത് എപ്പോഴും പ്രാവര്‍ത്തികമാകില്ല. കാരണം എഴുത്തുകാരുടെ പ്രൊഫഷണല്‍ ജീവിതം ഒരു കെണിയാവുകയും ആവശ്യമുള്ളതൊന്നും എഴുതാന്‍ കഴിയാതാവുകയും ചെയ്യാറുണ്ട്. ഒരാള്‍ നിലനില്‍ക്കുന്ന പ്രത്യേക കൂട്ടത്തിനും അതിന്‍റെ സദാചാരപരമായ സംവാദ ഒത്തുതീര്‍പ്പുകള്‍ക്കും ഇടയില്‍ സജീവമായതെന്തോ, ആത്മീയമായി സ്വതന്ത്രവും ആത്മവിശ്വാസപരമായി ധീരമായതെന്തോ നഷ്ടപ്പെടുത്തി കളയുകയാണ് ചെയ്യുന്നത്. അവനവന്‍റെ ശബ്ദം എന്ന ഒരു നിലീനസൗന്ദര്യമുണ്ട്. ഒരിക്കല്‍പ്പോലും ആ വഴിക്ക് സഞ്ചരിക്കാത്തവരുണ്ട്. വ്യക്തിപരമായി ഒരു സൃഷ്ടികര്‍ത്താവാകുക എന്ന നിലയിലേക്ക് വളരാതെ, കാലികവിഷയങ്ങളില്‍ പ്രതികരിക്കുക …

വിമര്‍ശകന്‍റെ വ്യാമിശ്രമായ ഏതോ അന്തരംഗ സമുദ്രങ്ങള്‍/എം കെ ഹരികുമാർ

പരമ്പരാഗതമായ ധാരണയനുസരിച്ച്, ഒരാള്‍ വിമര്‍ശനമെഴുതുന്നത് ഏതെങ്കിലും കൃതിയെ വിശദീകരിക്കാനാണ്. ഒന്നു വ്യാഖ്യാനിച്ച് കുറേക്കൂടി സ്പഷ്ടത വരുത്തിക്കൊടുക്കുക. എഴുത്തുകാരന്‍ എന്താണ് ഉദ്ദേശിച്ചതെന്ന് പറയാനാണ് പൊതുവേ അക്കാദമിക് വിമര്‍ശകരൊക്കെ ശ്രമിച്ചിട്ടുള്ളത്. ഒരു ഇടനിലക്കാരന്‍റെ റോളാണത്. ഇത് അദ്ധ്യാപനത്തിന്‍റെ ഭാഗമായി ഇവിടെ പ്രബലപ്പെട്ടുവന്ന ഒരു സംസ്കാരമാണ്. ക്ലാസില്‍ പഠിപ്പിക്കുന്നതിനുവേണ്ടി അദ്ധ്യാപകര്‍ക്ക് പാഠഭാഗങ്ങളുടെ അര്‍ത്ഥം വിശദീകരിക്കേണ്ടിവരും. പാണ്ഡിത്യത്തിന്‍റെ പശ്ചാത്തലത്തില്‍ വാദങ്ങള്‍ തെളിയിക്കാന്‍ ഉദ്ധരണികളും ഉണ്ടാകും. ഇത് എഴുത്തുകാരനെ കണ്ടെത്തുക എന്ന പ്രക്രിയയാണ്. വ്യാഖ്യാനശാസ്ത്രം എന്ന ശാഖതന്നെ ഇങ്ങനെ വികസിച്ചിട്ടുണ്ട്. ഈ വഴിയാണ് ശരിയെന്ന് …

വായനക്കാരെ ബലിയാടാക്കരുത്/എം കെ ഹരികുമാർ

സ്റ്റാറ്റസ് കോ നിലനിറുത്തി മാത്രം എഴുതുന്നവരുണ്ട്. സ്റ്റാറ്റസ് കോ എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ തുടരുന്നപോലെ എന്നാണര്‍ത്ഥം. താനായിട്ട് ഒരു ചിന്തയോ മാറ്റമോ ഒന്നും കൊണ്ടുവരണ്ട. ഇപ്പോള്‍ എങ്ങനെയാണോ അങ്ങനെതന്നെ തുടര്‍ന്നാല്‍ മതി. ആരും ശല്യത്തിനു വരുകയില്ല. പുസ്തകങ്ങള്‍ വില്‍ക്കാന്‍ തടസ്സമുണ്ടാകുകയില്ല. സ്റ്റാറ്റസ് കോ പാലിച്ചാല്‍ ബെസ്റ്റ് സെല്ലര്‍ വരെയുണ്ടാകും. എന്നാല്‍ എല്ലാവരും ഇങ്ങനെയല്ല ചിന്തിക്കുന്നത്. സാഹിത്യകാരന്‍ ഒരു സ്രഷ്ടാവാണ്. എന്തെങ്കിലും പുതുതായി സൃഷ്ടിക്കണം. അതിനായി വേദനിക്കണം. അത് ഒരു ധീരമായ കാല്‍വയ്പാണ്. ഭൂരിപക്ഷത്തെ, ചിലപ്പോള്‍, വേദനിപ്പിക്കേണ്ടിവരും. …

നോവൽ ഒരു പ്രമേയമല്ല, കലാനുഭവമാണ്/എം കെ ഹരികുമാർ

ഇപ്പോഴും നമ്മൾ ഒരു വിഷയത്തെക്കുറിച്ച് നോവൽ എഴുതുക എന്ന കാഴ്ചപ്പാടിൽത്തന്നെ കഴിയുകയാണ്. പുനത്തി ൽ കുഞ്ഞബ്ദുള്ള മുൻപൊരിക്ക ൽ പ്രഖ്യാപിച്ച തോർക്കുന്നു, എംടിയെ ആസ്പദമാക്കി നോവ ൽ എഴുതുമെന്ന്. നോവൽ മറ്റെന്തിനെങ്കിലും വേണ്ടിയുള്ളതാണെന്ന ഒരു ധാരണ പ്രചരിച്ചിട്ടുണ്ട്. മുൻകാലങ്ങളിലെ ചില നോവലുകളുടെ പുറന്തോടി ൽ നിന്ന് പുറത്തു വരാൻ കഴിയാത്തതിന്റെ ഫലമാണിത്. വിക്ട ർ യൂഗോയുടെ ‘പാവങ്ങൾ ‘ ഒരു പ്രദേശത്തിന്റെ ചരിത്രമോ, ഒരു വ്യക്തിയുടെ ചരിത്രമോ അല്ലല്ലോ. അതിനുമൊക്കെ അപ്പുറത്ത് അത് വൈയക്തികമാണ്. ഒരു വിഷയം …

ബഷീർ എന്തുകൊണ്ട് എഴുത്ത് ഉപേക്ഷിച്ചു/എം കെ ഹരികുമാർ

ഒരു സാഹിത്യകാരന്റെ യഥാർത്ഥ കടമ്പ അതീന്ദ്രീയ ജ്ഞാനമാണ്.അവിടെ എത്താൻ എളുപ്പമല്ല. അതിനു സമീപത്തെവിടെയോ എത്തിയെന്ന്സമാധാനിക്കുന്നവരാണ് അധികവും .സാധാരണ വസ്തുസ്ഥിതി,കഥനമൊക്കെ, എഴുതാനുള്ള മിനിമം കഴിവുള്ളവർക്കൊക്കെ സാധ്യമാണ്.ഒരു സംഭവം ഉണ്ടായാൽ അതിനെ വേറൊരു രീതിയിൽ ഭാവന ചെയ്ത് എഴുതാം അതൊക്കെ സർവസാധാരണമാണ്. അതിൽ എന്താണ് കണ്ടെത്താനുള്ളത് ? നമുക്ക്അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട്പറയുന്നു എന്നതിൽ കവിഞ്ഞ്മറ്റൊന്നുമില്ല. വാർത്തകളൊക്കെ ഇങ്ങനെ സംഭവിക്കുന്നതാണ് .ഒരു വിവരം അറിയിക്കുന്നു വലിച്ചു നീട്ടിയാൽ കഥയാക്കാം ഒരു വളർത്തുപൂച്ചചത്തു എന്നതിൽപ്പോലും കഥയുണ്ട്.പക്ഷേ, ആ കഥ എന്താണെന്നു വായനക്കാർക്ക് ഊഹിക്കാവുന്നതേയുള്ളൂ.അതിൽ …

ഞാനും നവാദ്വൈതവും/എം കെ ഹരികുമാർ

ഞാന്‍ എപ്പോഴും പലതായിരുന്നു. ആരാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചാല്‍ ഒരു പിതാവ് ഉണ്ടെന്നതു നേരാണ്. എന്നാല്‍ പ്രസവത്തോടെ ഉണ്ടായ ഒരു ശിശുവല്ല ഞാനിപ്പോള്‍. ഞാന്‍ എന്ന ശിശുവില്‍ ഇന്നത്തെ ഞാനില്ലായിരുന്നു. ആ ശിശു പലതിന്‍റെയും ഒരു കവാടമായിരുന്നു. ശിശുവിന് എങ്ങോട്ടും വളരാം. ആകാശം അത്ര വിശാലമാണല്ലോ. ഞാന്‍ ഒരിക്കലും ഒന്നായിരുന്നിട്ടില്ല. എപ്പോഴും എന്നെത്തന്നെ കബളിപ്പിച്ചുകൊണ്ട് ഞാന്‍ പൊയ്ക്കൊണ്ടിരുന്നു. ചില കാര്യങ്ങള്‍ അറിയാതെ പറഞ്ഞുപോയിട്ടുണ്ട്. പിന്നീട് എനിക്കുവേണ്ടി അത് തിരുത്തും. രണ്ടാമതൊരു ഞാന്‍ അവിടെ വരാറുണ്ട്. ആദ്യത്തെ എന്നെ നിരാകരിക്കാന്‍ …

Design a site like this with WordPress.com
Get started