express herald award to m k harikumar

എം. കെ. ഹരികുമാറിന്‌എക്സ്പ്രെസ്സ് ഹെറാൾഡ് അവാർഡ് ടെക്സാസ്:അമേരിക്കയിലെ എക്സ്പ്രെസ്സ് ഹെറാൾഡ് ഓൺലൈൻ ന്യൂസ് പേപ്പർ കഴിഞ്ഞ ദശകത്തിലെ ഏറ്റവും നല്ല മലയാള കോളമിസ്റ്റായി എം. കെ. ഹരികുമാറിനെ തിരെഞ്ഞെടുത്തു.ഹരികുമാർ കലാകൗമുദി വാരികയിൽ എഴുതുന്ന ‘അക്ഷരജാലകം’ എന്ന പംക്തിയാണ്‌ 25,000 രൂപയും പ്രശംസാപത്രവും അടങ്ങുന്ന പുരസ്കാരത്തിന്‌ അർഹമായത്.എക്സ്പ്രസ്സിന്റെ തിരെഞ്ഞെടുത്ത വായനക്കാരിൽ നിന്ന് അഭിപ്രായ വോട്ടെടുപ്പിലൂടെയാണ്‌ ഹരികുമാറിന്റെ കോളം തിരെഞ്ഞെടുത്തത്.പ്രിന്റിലെന്നതുപോലെ ഓൺലൈനിലും ഏറ്റവും കൂടുതൽ മലയാളികൾ വായിക്കുന്ന കോളമാണ്‌ അക്ഷരജാലകമെന്ന് വോട്ടെടുപ്പിൽ നിന്ന് തെളിഞ്ഞതായി ചീഫ് ഏഡിറ്റർ രാജു ഏബ്രഹാം …

എന്റെ മാനിഫെസ്റ്റൊ 16

യാഥാർത്ഥ്യത്തിന്റെ മരണം എം. കെ. ഹരികുമാർ സമയത്തെപ്പറ്റി നിലനിന്ന സങ്കൽപം തകരുകയാണ്‌. ഒരു കാര്യം ചെയ്തു തീർക്കാനാവശ്യമായ സമയമാണ്‌ നമുക്ക്‌ വേണ്ടത്‌. ചെയ്ത്‌ തീർത്ത വസ്തുവിന്റെ തകർച്ചയോ വളർച്ചയോ സമയത്തിന്റെ സഞ്ചാരമാണ്‌. ഒരു പാത്രം നിലത്ത്‌ വീണ്‌ ഉടയുന്നതിലൂടെ ലോകം വളർന്നു എന്ന്‌ വ്യാഖ്യാനിക്കാവുന്നതുപോലെ, ഒരേ സമയത്ത്‌ നാം ചെയ്യുന്ന പല കാര്യങ്ങൾ നമ്മളിൽ പല സമയങ്ങളും സൃഷ്ടിക്കുന്നു. അതായത്‌ ഒരു സമയത്തിനുള്ളിൽ തന്നെ പല കാലങ്ങളെ അനുഭവിക്കുന്നു. സമയം ഒന്നായി, പലതായി പെരുകുന്നതിനിടയിൽ, എഴുത്തുകാരൻ ഒരു …

Design a site like this with WordPress.com
Get started