manifesto-14

മാനിഫെസ്റ്റോ -14 ജലാത്മകത എം.കെ.ഹരികുമാർവെള്ളം നിശ്ചലമാകുന്നതും ഒഴുകുന്നതും അതിന്റെ സ്വഭാവികമായ ഊർജ്ജത്തെ അനുസരിച്ചാണ്‌. എന്നാൽ ഈ ഊർജ്ജം അത്‌ സ്വയം ഉപയോഗിക്കുന്നില്ല. അതിനു മറ്റേതെങ്കിലും ബാഹ്യഊർജ്ജം ഇടപെടണം. അതുകൊണ്ട്‌ ഒഴുക്ക്‌ അതിന്റെ ആന്തരികമായ സ്വഭാവമാണ്‌. ആ സ്വഭാവത്തിലൂടെ അത്‌ എല്ലാ യാഥാസ്ഥിതികത്വത്തെയും പാരമ്പര്യത്തെയും എപ്പോഴും എതിർത്തുകൊണ്ടിരിക്കുന്നു. നിശ്ചലമായിരിക്കുമ്പോഴും അത്‌ ഒഴുക്കിനെ ഒളിപ്പിക്കുന്നുണ്ട്‌. കാരണം ഒഴുകാനുള്ള എല്ലാ സാധ്യതയും അത്‌ അന്തരികതയിൽ സൂക്ഷിക്കുന്നു. എന്നാൽ ഒഴുകാൻ സ്വയം ശ്രമിക്കുന്നില്ല.ഇതിന്റെ അർത്ഥം, സ്വന്തം നിശ്ചലതയെ അത്‌ എപ്പോഴും നിരാകരിക്കുന്നുണ്ടെന്നാണ്‌. നിരാകരിക്കുന്നില്ലെങ്കിൽ, …

manifesto-13

മാനിഫെസ്റ്റോ -13 സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല-13 എം.കെ.ഹരികുമാർ എല്ലാത്തിലും ഒരേ ചൈതന്യമാണുള്ളത്‌. ഒന്ന്‌ മറ്റൊന്നിൽ നിന്ന്‌ ഭിന്നമല്ല, എന്നതാണ്‌ അദ്വൈതത്തിന്റെ കാതൽ. പ്രപഞ്ചാംശമാണ്‌ എല്ലാറ്റിലുമുള്ളത്‌. എല്ലാം ദൈവമാണെന്ന്‌ പറയാം. എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ ആരാധനയോ ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇത്‌ മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും. മനുഷ്യമനസ്സിൽ ഭൂരിപക്ഷം സമയവും തിന്മയാണുള്ളത്‌. ഒരു ജീവിയുടെപോലും നിലവിളി അവനു കേൾക്കാൻ കഴിയില്ല. അവൻ കേൾക്കുന്നു എന്ന്‌ ബുദ്ധികൊണ്ട്‌ ഭാവിക്കുകയാണ്‌ ചെയ്യുന്നത്‌. യഥാർത്ഥ അദ്വൈതാനുഭൂതിയിൽ എത്താൻ കഴിയുന്നവർക്ക്‌, ഭേദചിന്ത ഇല്ലെന്ന്‌ ബോധ്യപ്പെടും. …

manifesto-12

മാനിഫെസ്റ്റോ-12 ഉത്തരങ്ങൾക്ക്‌ വേണ്ടി എം.കെ.ഹരികുമാർ പരമ്പരാഗതമായ ആസ്വദനമോ രചനയോ ഇനി സാധ്യമാവില്ല. കാരണം ആസ്വാദനം എന്ന പ്രവർത്തനം തന്നെ അപ്രത്യക്ഷമായി. പതിറ്റാണ്ടുകളായി ഒരേതരം സിനിമയും നാടകവും കണ്ടുകൊണ്ട്‌ കയ്യടിക്കുന്നവർ എന്താണ്‌ ആസ്വദിക്കുന്നത്‌? കഥകൾ എല്ലാം ആവർത്തനമാണ്‌. രാജകുമാരിയെ ദരിദ്രകാമുകൻ പ്രേമിക്കുന്നതും തുടർന്ന്‌ അയാൾ മരിക്കുന്നതും എത്ര പ്രാവശ്യം കണ്ട്‌ ആസ്വദിക്കും. എന്നാൽ ആസ്വദിക്കുന്നു എന്ന്‌ കള്ളം പറഞ്ഞുകൊണ്ട്‌ ഇതെല്ലാം ഈ കാലഘട്ടത്തിലും സ്വീകാര്യമാവുകയാണ്‌. കലാസൃഷ്ടി വെറും ഡിസൈൻ മാത്രമായി. ചിത്രകലയും ശിൽപകലയും ഡിസൈനുകളാണ്‌ ഉൽപാദിപ്പിക്കുന്നത്‌. ജീവിതവുമായി ബന്ധമില്ല. …

manifesto-11

മാനിഫെസ്റ്റോ -11 വഴികൾ എം.കെ.ഹരികുമാർ അചേതനത്വത്തെപ്പറ്റിയുള്ള തീവ്രമായ ഉത്കണ്ഠ നമ്മുടെ ശരീരത്തിൽ അവയവംപോലെ വളരുകയാണ്‌. അതിൽനിന്ന്‌ നമുക്ക്‌ മോചനമില്ല. പുതിയ കാലത്തെ മനുഷ്യരിൽ, അവിശ്വാസവും, സന്ദേഹവും ഭയവും ആശങ്കയും ശരീരത്തിന്റെ ഭാഗമാണ്‌. അവർ എവിടെയായിരുന്നാലും അതുണ്ട്‌. മാത്രമല്ല, അവരുടെ മാനസിക പ്രവൃത്തികൾക്കനുസരിച്ച്‌, ശരീരം ഇതിനോടെല്ലാം പ്രതികരിക്കുകയും ചെയ്യുന്നു. ആർത്തിയും തീക്ഷ്ണമായ പിടിച്ചെടുക്കൽ മനോഭാവവും ശരീരത്തിനു താങ്ങാനാവുന്നില്ല എന്നതാണ്‌ വാസ്തവം. ശരീരം ഇന്ന്‌ മനസ്സിന്റെ നിയമരഹിതമായ ചംക്രമണംകൊണ്ട്‌ പൊറുതിമുട്ടുകയാണ്‌. ശരീരത്തിലെ മാലിന്യം പുറത്തുപോയാൽ, പിന്നെ ശരീരമില്ല എന്ന അവസ്ഥ …

manifesto-10

മാനിഫെസ്റ്റോ 10 സാഹിത്യത്തിന്റെ മറഞ്ഞിരിക്കൽ –എം.കെ.ഹരികുമാർ വാക്കുകൾ കൂടാതെ സാഹിത്യത്തിൽ ആവിഷ്കാരം സാധ്യമല്ലാതിരിക്കെ വാഗാർത്ഥങ്ങളെ പിൻതള്ളിപ്പോകുന്നഒരു പ്രജ്ഞയുടെ ശക്തി സാഹിതിയുടെ ഏതോ അപരിമേയതലത്തെയാണ്‌ ലക്ഷ്യം വയ്ക്കുന്നത്‌. വാക്കുകൾ അവയുടെ നിശ്ചിതമായ സമ്പാദ്യവുമായി പിൻവാങ്ങിപ്പോകുമ്പോഴും പ്രജ്ഞ അടങ്ങുന്നില്ല. അത്‌ ആത്മാവിന്റെ, ലൗകികമല്ലാത്ത തുറസ്സുകൾ തേടുകയാണ്‌ ചെയ്യുന്നത്‌. വാക്കുകൾ പറയുന്നത്‌ മൂർത്തമായ കാര്യങ്ങളാണ്‌. യുക്തിയുടെ വിശേഷങ്ങളാണവ. ജീവിതത്തിന്റെ ദൃശ്യാംശങ്ങളാണ്‌, ഭൗതികമായ വിതാനങ്ങളാണ്‌ പലപ്പോഴും വാക്കുകളുടെ നെടുങ്കൻ മാംസപേശികൾ പൊക്കിയെടുത്തുകൊണ്ടുവരുന്നത്‌. എന്നാൽ സർഗാത്മകമായ മനസ്സ്‌ അശാന്തമാണ്‌. അത്‌ ഓരോ കാഴ്ചയുടെയും, ദൃശ്യത്തിന്റെയും …

manifesto -9

എന്റെ മാനിഫെസ്റ്റോ -9 ബദൽ ആത്മീയത എം. കെ ഹരികുമാർ സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവനു മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്നില്ല. അന്വേഷണത്തിലും അനുഭവത്തിലും ചിന്തയിലുമുള്ള സ്വതന്ത്രവും അതിരുകളില്ലാത്തതുമായ ചുവടുവയ്പുകളാണ്‌ സാഹിത്യത്തിന്റെ മൂലധനം. ആ അർത്ഥത്തിൽ അത്‌ സ്വയംപര്യാപ്തവുമാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ മൗലികതയ്ക്കുള്ള പിന്തുണയായിട്ടുവേണം , സാന്മാർഗികത നിലനിൽക്കില്ലെന്നും സൗന്ദര്യാത്മകതയ്ക്ക്‌മാത്രമേ ഭാവിയുള്ളുവെന്നുമുള്ള ജോസഫ്‌ ബ്രോഡ്സ്കിയുടെ പ്രഖ്യാപനത്തെ കാണാൻ. സാഹിത്യത്തിലെ ആത്മീയതയെ അറിയാൻ ശ്രമിക്കുന്നവർ അതിനെപ്പറ്റിയുള്ള മുൻവിധികളാണ്‌ ആദ്യം ഉപേക്ഷിക്കേണ്ടത്‌ . സാഹിത്യം മതത്തെക്കാൾ, പ്രത്യയശാസ്ത്രത്തേക്കാൾ, ചരിത്രത്തേക്കാൾ …

Design a site like this with WordPress.com
Get started