അലിഞ്ഞു ചേര്‍ന്ന

എല്ലാ വാക്കുകളും

അലിഞ്ഞു ചേര്‍ന്ന ഈ പാട്ട്

ഞാന്‍ കേട്ടുകൊണ്‍റ്റിരിക്കുന്നു.

വാക്കുകള്‍ അവയുടെ പ്രഭവ കേന്ദ്രങ്ങളെ

അന്വേഷിച്ച് പോകുമ്പോള്‍

യഥാര്‍ഥമായ സുഖം കിട്ടും.

ഒരു വാക്കും അര്‍ത്ഥവുമായി

വന്ന് കടിപിടി കൂടാതിരിക്കുന്നത്

എത്രയോ സുഖമാണ്‌.

എഴുതുമ്പോള്‍ തെറ്റുന്നതിലും ഈ പണിയുണ്ട്.

ബ്ലോഗായാല്‍ തെറ്റണം.

തെറ്റിയാല്‍

വാക്കുകള്‍പിന്നെയും ജനിക്കും.

വാക്കുകളുടെ വാശിയില്ലാത്ത

പ്രേമവും വിഷാദവും അറിയണമെങ്കില്‍

എല്ലാ അര്‍ത്ഥങ്ങളോടും തെല്ലിട വിട്ട് നിന്ന്

ധ്യാനിക്കണം.

കവിതയ്‌ക്ക് വാക്കുകളെത്ര ഭാരമാണ്‌.

വാക്കുകളില്‍ മാത്രമേ കവിതയുള്ളു

എന്ന് വിചാരിക്കുന്ന ധാരാളം ശുദ്ധാത്മാക്കളുണ്ട്.

അവര്‍ സ്വസ്ഥനമായി ഉറങ്ങട്ടെ!.

കാവ്യാംശമെല്ലാം

പരിദേവനങ്ങളുടെ

ഒരു പഴന്തുണി ഞാന്‍ ഇന്നലെയും

ഉണക്കാനിട്ടു.

കാവ്യാംശമെല്ലാം

വാറ്റിക്കളഞ്ഞ്‌ ശരിക്കും

ഉണക്കാന്‍ തന്നെയാണ്‌ തീരുമാനിച്ചത്‌.

എന്നാല്‍ വിദ്യാഭ്യാസം നേടിയ

സകലരും അതിനെ വ്യാഖ്യാനിച്ചു.

അത്‌ വെറുമൊരു പഴന്തുണി

മാത്രമായിരുന്നു.

അല്ല, പരിദേവങ്ങളുടെ

ഒരു രേഖ മാത്രമായിരുന്നു.

എത്രനോക്കിയിട്ടും അതില്‍ ഒന്നും

കാണാത്തവര്‍ പഴന്തുണിയെ ശപിച്ചു.

എന്തിന്‌ അവരെ കുറ്റം പറയണം?

ഞാന്‍ തൂക്കിയത്‌ പഴന്തുണി മാത്രമായിരുന്നല്ലോ.

ഒരു പഴന്തുണി ഞാന്‍ തൂക്കിയോ?

ഇല്ല.

പിന്നെയോ?

ഞാന്‍ ഉണക്കാനിട്ടത്‌ പരിദേവനങ്ങളോ?

ഇല്ല, ഒന്നുമില്ല.

പരിദേവനവുമില്ല, പഴന്തുണിയുമില്ല.

അവയുടെ ജോലിയോ?

കവികളുടെ ഏകാന്തത
ഫലിക്കാത്ത ചൊല്ലായിക്കഴിഞ്ഞു.
ഒരു വ്യക്തിക്ക്‌ കവിത
ഒന്നും നല്‍കുന്നില്ല;
കവിതക്കാവശ്യമായ വെള്ളവും വളവും
നല്‍കിയില്ലെങ്കില്‍.
എന്തിനാണ്‌
നാം ഒരു കാവ്യാംശത്തെ
ആകാശത്തിലും പൊയ്‌കയിലും പൂക്കളിലും
നിക്ഷേപിച്ചശേഷം സ്വസ്ഥമായി ഉറങ്ങുന്നത്‌?
എന്തു ന്യായം?
നമുക്ക്‌ വേണ്ടി കാവ്യാംശത്തെ
പിടിച്ചുകൊണ്ട്‌ നില്‍ക്കുന്നത്‌
അവയുടെ ജോലിയോ?
സ്വപ്നം കാണുന്നതിനും തെറിപറയുന്നതിനും
പ്രകൃതി പിഴകൊടുക്കേണ്ടിവരുന്നത്‌ കഷ്ടമാണ്‌.

വ്യഭിചാരപരമായി

ഈ ചില്ലകള്‍ ചായുന്നത്‌
ഒരുപിടി ഓര്‍മ്മകളുമായാണ്‌.
ചാരത്തില്‍ കുഴിച്ചുമൂടപ്പെട്ട,
അഗാധമായ കാലത്തിന്റെ
അവസാനിക്കാത്ത തലച്ചോറുകളെ
അത്‌ പ്രത്യാനയിച്ച്‌ മനുഷ്യന്റെ
അസംബന്ധത്തെയും നിരാശ്രയത്വത്തെയും
കണ്‍മുമ്പിലേക്ക്‌ കൊണ്ടുവരുന്നു.
യുക്തിയുടെ തൊലി വരണ്ട്‌ തീരാറായി.
സ്വപ്‌നങ്ങല്‍ക്ക്‌ വേശ്യാവൃത്തി മടുത്തു .
ഇനി എന്തെങ്കിലും വ്യഭിചാരപരമായി
ചെയ്യാനുണ്ടോയെന്ന് അത്‌ എല്ലാ
തെണ്ടികളോടുമായി ചോദിക്കുന്നുണ്ടായിരുന്നു.
ഒരുത്തനും മിണ്ടി കണ്ടില്ല

smoke
The bundles of smoke rising
from pyre revived
the presence of some
Upanishads.
During their steady
ascentand breaking
apart they branched in definite
directions
Emotional swings
on the wings of swans
Poems gushing from metres
Music erupting from
symphonies.
The futuristic painting series
songs of the past
All were repainting the
atmospheric expanse
Alas! what was vanishing in the
fuming inferno was the body of a comrade
who loved ideology more than
anything else

പറക്കുന്നതിന്റെ

പക്ഷികള്‍ പകലുകളെ കീറി പറന്നു.
ഒരിക്കലും അവസാനിക്കാത്ത പറക്കല്‍.
എതോ വ്യാമിശ്രമായ
താപത്തില്‍ നിന്ന്
അവ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നത്‌
അവനവനില്‍ നിലച്ചുപോയ
ആവേഗങ്ങളോ?
അനുതാപത്തിന്റെ
സന്നിപാതജ്വരം കാരണം
അവയ്‌ക്ക്‌ തല പൊക്കാനായില്ല.
വെറുതെ
നീട്ടിപ്പിടിക്കുക മാത്രം ചെയ്തു.
പറക്കലില്‍ അവ ഉതിര്‍ത്തിട്ട
വിഷാദം ഏതോ കാലത്തിന്റെ
പൊള്ളിയ പാടുപോലെ
ആകാശത്തില്‍
അവയ്‌ക്കൊപ്പം സഞ്ചരിച്ചു.
എന്താണ്‌ അവ പറന്നുകൊണ്ട്‌
സംവേദനം ചെയ്തത്‌?
നശ്വരമായ
ലോകത്തില്‍ ഈ തൂവലുകള്‍
നശിക്കരുതെന്ന്.
മറ്റൊരു പറക്കലിനായി
വരേണ്ടത്‌ എന്താണ്‌?
ആകാശം?
തൂവലുകള്‍?
മനസ്സ്‌?

നാറുന്നത്

ഒരു നിമിഷം

അതു മാത്രമാണ്‌ സത്യം.

ഈ നിമിഷത്തില്‍ അതുണ്ട്.

അടുത്ത നിമിഷത്തിലില്ല.

ഈ നിമിഷത്തില്‍ ജീവിതം

അടുത്താണെന്ന് തോന്നും.

അടുത്ത നിമിഷം അത് നമ്മോട്

പരിചയ ഭാവം കാണിക്കില്ല.

ഒരോ നിമിഷവും മാറുകയാണ്‌,

ഓന്തല്ല, നമ്മള്‍.

ഈ നിമിഷത്തെപ്പിടിച്ച് കുപ്പിയിലടയ്ക്കാമോ?

എങ്കില്‍ രക്ഷപ്പെട്ടു.

ഒരു ഇലയുടെ മറവില്‍ മനുഷ്യന്‍ മാറും.

മാറുന്നവനാന്‌ മലയാളി.

ഞാന്‍ എത്രയോ മാറി!

എനിക്ക് ഇപ്പോള്‍ സ്വന്തക്കാരെയോ

കൂട്ടുകരെയോ ഓര്‍ക്കാന്‍ എവിടെ നേരം.

ഞാന്‍ വെറുമൊരു

മറവിപിടിച്ച ബ്ലോഗറാണ്‌.

നൂല്‍‌പ്പാലത്തിന്‌

ഒരു നൂല്‍‌പ്പാലം

ഓര്‍ക്കാന്‍ രസമാണ്‌.

കടക്കാന്‍ പ്രയാസമാണെങ്കിലും.

നൂല്‍‌പ്പാലത്തിന്‌ ഒന്നുമറിയില്ല.

വരുന്നവരെ അത് തീ തീറ്റിക്കും.

നൂല്‍‌പ്പാലം കടക്കുന്നവര്‍ക്ക്

അതു കഴിഞ്ഞാല്‍ പ്രത്യേക

സുഖം കിട്ടുമത്രേ.
എന്തയാലും നൂല്‍‌പ്പാലം ഇപ്പോള്‍

പ്രതിസന്ധിയിലാണ്‌ .

കാരണം ലളിതമാണ്‌.

ആരും നൂല്‍‌പ്പാലം കടക്കാറില്ല.

നൂല്‍‌പ്പാലത്തിനും വേണം ഒരിര.

മനുഷ്യണ്ടെ രൂപം ഉണ്‍ടായാല്‍ മതി.

അത് രസിച്ചുകൊള്ളും .

ഒന്ന് നൂല്‍‌പ്പാലംകടന്നു പോകാന്‍

അത് ഇപ്പോള്‍ എല്ലാവരെയും

വിളിക്കുകയാണ്‌.

ആരുമൊരു നൂല്‍‌പ്പാലം

ഇപ്പോള്‍ പരീക്ഷിക്കാറില്ല.

എന്നാല്‍ നൂല്‍‌പ്പാലത്തിനും

വേണം ഒരു തൊഴില്‍.

അ ആ

അ എന്ന അക്ഷരമായിരിക്കുക

വലിയ കാര്യം തന്നെ .

എല്ലാവര്‍ക്കും അ , അ എന്ന് പറഞ്ഞ്

കൈ മലര്‍ത്താന്‍ ഒരു തെളിവ് വേണമല്ലോ.

ഒരു കാര്യം ഇനിയെങ്കിലും മനസിലാക്കണം:

അ യ്ക്ക് മടുത്തു.

കണ്‍റ്റവന്ടെയെല്ലം

അ, ആ തുടങ്ങിയ അശ്ലീലത്തിന്

കൂട്ട് നിന്ന് അത് മടുത്തു.

മര്യാദകേടിന്‌

കൂട്ടുനില്‍ക്കാനുമൊരു പരിധിയുണ്ട്.

അ ആര്‍ക്കും കൂട്ട് നില്‍ക്കാനും

ആരെയെങ്കിലും കൂട്ടിക്കൊടുക്കാനും ഇഷ്ടപ്പെടുന്നില്ല

ആ ഇനി തനിച്ച് ,ഒന്നും അറിയില്ലെന്ന് ,

അ ആ എന്ന് പറയാനാഗ്രഹിക്കുന്നു.

Hands

They walked on
as if reciting some cosmic
postscripts in anguish

Paramu waved his hands
from behind attempting
to catch some thing from the air
in vain
Then the hands retreated
and went behind once again

Vasu’s hands were moving
in cautious slow motion
akin to that of a fat reptile
but he was not sure how to keep
his hands down

Because it was his hands
that had always helped him to
erase his agonies
It was those hands
which steadied him in troubles

Whenever he faltered
he managed to maintain his course
by waving his hands aimlessly
into ages

When Ravi waved backward
with spread fingers it was like rowing
The movement of his hands appeared as if
he was cuddling his appetite for mating with death

Alternatively entwining
the hands in the front and back
he stood at times probing
his immeasurable self

Krishnan waved both his right
and left hands back and forth
giving them vain
hopes of reconciliation

Though they swayed
like trapeze artists they had to retreat
as they filed to get the grip

All the four-Paramu, Vasu, Ravi and Krishnan-
were walking at the same speed
Their hands strolled into separate worlds

For Paramu, his hands supplied
the gadgets to cleanse
the blemish of his sins
It was those hands that
always lighted his pathway

Vasu’s hands were in a frenzied
quiver shivering like an epileptic

For Ravi , his hands
were an stranger woman
always numb as if they knew nothing

Like contented accomplices
returning after a successful robbery
Krishnan’s hands were looking again
for weapons in the void

They turned into a deserted
isle craving for freedom
and free will to kill

All the three were walking
absolutely insensitive
to the movement of their hands
even as the hands were waiting for
the earliest chance
to encircle them unawares

അത്

ജീവിതംഎന്താണെന്ന്
ചിന്തിക്കുന്ന ഒരു മണ്ണിരയ്ക്ക്
ഒരഭിപ്രായം പറയാനുള്ള
സ്വാതന്ത്ര്യം കൊടുക്കണം.
ഇതാണോ കവികള്‍ ചെയ്യുന്നത്?
കവികള്‍ക്ക് ഇതെങ്ങനെ പറയാനൊക്കും,
അവരുടെ ജിവിതം തീരാ ദുരിതത്തില്‍കഴിയുമ്പോള്‍?
കവികള്‍ അവര്‍ക്ക് മനസ്സിലാകാത്ത
സൗന്ദര്യത്തില്‍ കഴുത്തറ്റം
മുങ്ങിക്കിടക്കുമ്പോള്‍ എങ്ങനെ മറ്റുള്ളവരുടെ
പ്രശ്നങ്ങള്‍ക്ക് തീര്‍പ്പുണ്ടാക്കും?
മണ്ണിരയുടെ സ്വാതത്ര്യത്തെ തെറ്റായി
വ്യാഖ്യാനിക്കുന്നത് കവിതയാണെന്ന്
വിചാരിച്ചിരിക്കുനവരില്‍ ഞാനുമുണ്ട്.
എതായാലും കവികളുടെ
സ്വാതന്ത്ര്യ ബോധം പഴകികഴിഞു.

നിറങ്ങള്‍

ചില നിറങ്ങള്‍ വ്യക്തമല്ല.
ഞാന്‍ നീലയാണെന്ന് പറയും,
മറ്റുള്ളവര്‍ വയലറ്റാണെന്നും.
ഞാന്‍ തവിട്ടാണെന്ന് പറഞ്ഞതെല്ലാം
പാളിപ്പോയി.
അതെല്ലാം പച്ചയായിരുന്നു.
പച്ചയാണ്‌ എന്നെ എന്നും
വട്ടം ചുറ്റിച്ചത്‌.
ഓറഞ്ചുനിറമാണെന്ന് കരുതി ഞാന്‍
ചീറിയടുത്തെങ്കിലും അത്‌ വെറും
മഞ്ഞയായതുകൊണ്ട്‌ തിരികെപ്പോന്നു.
ഞാനിപ്പോള്‍ നീലയും മഞ്ഞയും ചുവപ്പും
കറുപ്പുമെല്ലാം കൃഷിചെയ്തുണ്ടാക്കുകയാണ്‌.
ആവശ്യത്തിന്‌ മാത്രം ഉപയോഗം.
കുറഞ്ഞ ചെലവില്‍ നിറങ്ങളെ ഉല്‍പാദിപ്പിച്ച്‌
അവനവന്റെ ആവശ്യം നടത്തുകയാണ്‌
ഏറ്റവും നല്ല ശീലമെന്നു
ഇപ്പോള്‍ തിരിച്ചറിയുന്നു.
വര്‍ണാന്ധത ഒരു കുറ്റമാണോ?

Design a site like this with WordPress.com
Get started