ente manifesto- malayala manorama review
ജലഛായ : സ്വയം പരിണമിക്കുന്ന നോവൽ
പി രവികുമാർ
മലയാളസാഹിത്യത്തിൽ തന്റെ തലമുറയിലെ മറ്റെല്ലാ വിമർശകരിൽ നിന്നും വ്യത്യസ്ഥനായി , അതിദൂരം കാലത്തിനു മുൻപേ സഞ്ചരിച്ച വിമർശകനാണ് എം.കെ.ഹരികുമാർ. വിമർശകനായ ഹരികുമാറിന്റെ ആദ്യ നോവലായ ‘ജലഛായ’ അത്യസാധാരണമായ മൗലികതകൊണ്ട് മലയാളനോവലുകളുടെ മുന്നിൽ നിൽക്കുന്നു;ഏകാന്തവിസ്മയമായി ജ്വലിക്കുന്നു.
നോവൽ എന്ന സാഹിത്യരൂപത്തിന്റെ ബാഹ്യവും ആന്തരികവുമായ സമസ്ത ഘടനകളെയും തകർത്തുകളഞ്ഞിരിക്കയാണ്’ജലഛായ’. അസാധാരണമായ ഉൾക്കാഴ്ചയും സദാ എരിയുന്ന ചിന്തയും തീവ്രമായ ജീവിതാനുഭവങ്ങളും ആഴമേറിയ വായനയും സ്വന്തം ആശയപ്രപഞ്ചത്തെ അനുനിമിഷം നവീകരിക്കാനുള്ള ദൃഢമായ ഇച്ഛാശക്തിയും ഉള്ള ഒരു എഴുത്തുകാരനുമാത്രമേ ‘ജലഛായ’ പോലൊരു സൃഷ്ടി നടത്താനാകൂ.
നമ്മുടെ എല്ലാ മുൻ വിധികളെയും യാഥാസ്ഥികമായ ധാരണകളെയും അട്ടിമറിക്കുന്നതാണ് ഹരികുമാറിന്റെ ‘ജലഛായ’. പരീക്ഷണമെന്ന നിലയ്ക്കല്ല, ‘ജലഛായ’ എഴുതപ്പെട്ടിരിക്കുന്നത്. എന്തെന്നാൽ മലയാളത്തിൽ നാം ഇന്നുവരെ വായിച്ച എല്ലാ പരീക്ഷണ നോവലുകളും വായനക്കാരെ കൊല്ലുന്ന വിരസതയിലേക്ക് ആഴ്ത്തിക്കളയുന്നവയാണ്.അവയെല്ലാം
നാം പരിചയപ്പെട്ട മിക്കവാറും നോവലുകളിൽ കാലവും സ്ഥലവും കഥാപാത്രങ്ങളും നോവലിസ്റ്റ് മുൻ കൂട്ടി നിർണയിച്ച് വച്ചിരിക്കുകയാണ്.എന്നാൽ ‘ജലഛായ’യിൽ കാലവും സ്ഥലവും കഥാപാത്രങ്ങളും നിശ്ചിതങ്ങളല്ല; മുൻകൂട്ടി നിർണയിക്കപ്പെട്ടവയല്ല. അവയെല്ലാം തകിടം മറിയുന്നു.പ്രത്യക്ഷമായ ഒരു കാലം നാം ആദ്യം കാണുന്നു.പിന്നെ ആ കാലത്തിനുള്ളിൽ മറ്റൊരു കാലം പ്രത്യക്ഷമാകുന്നു. അതിനുള്ളിൽ മറ്റൊരു കാലം കടന്നു വരുന്നു.പൊടുന്നനെ എല്ലാ കാലങ്ങളും കൂടിക്കുഴഞ്ഞ് കാലസങ്കല്പം തന്നെ മാറിമറിയുന്നു.
സ്ഥലവും കഥാപാത്രങ്ങളും നോവലിസ്റ്റിന്റെ പിടിയിൽ നിന്ന് കുതറി മാറുന്നു. നാം കണ്ടു നിൽക്കെ സ്ഥലവും കഥാപാത്രങ്ങളും പോയി മറയുന്നു. അവിടെ അപര കഥാപാത്രങ്ങളും അപര സ്ഥലങ്ങളും പ്രത്യക്ഷപ്പെടുന്നു.
മനുഷ്യർ മാത്രമല്ല ‘ജലഛായ’യിലെ കഥാപാത്രങ്ങൾ . മരങ്ങളും ചെടികളും പുഴുക്കളും ഉറുമ്പുകളും ചിത്രശലഭങ്ങളുമെല്ലാം കഥാപാത്രങ്ങളായി വന്നു നിറയുന്നു. മനുഷ്യന്റെ ജീവിതം പോലെ തന്നെ മരങ്ങളുടെയും ചിത്രശലഭങ്ങളുടെയും ഉറുമ്പുകളുടെയും ജീവിതങ്ങളും ദുരൂഹമായിത്തുടരുന്നു;പ്രഹേളി
ലൂക്ക് ജോർജ് എന്ന സുവിശേഷപ്രസംഗകനും എഴുത്തുകാരനുമായ ഒരാളുടെ കഥയാണ് നാം വയിച്ചു തുടങ്ങുന്നത്.എഴുതുകയും പ്രസംഗിക്കുകയും ചെയ്തിരുന്ന ലൂക്ക് ജോർജ് മാനസിക രോഗാശുപത്രിയിൽ നിന്ന് തന്റെ ചെറിയ വാടകമുറിയിൽ തിരിച്ചെത്തിയിരിക്കുകയാണ്. അയാൾ അപകട സന്ധിയിലാണ്.
സ്വന്തം അനുഭവത്തെപ്പറ്റി കൃത്യമായ ഒരു പ്രസ്താവന നടത്താൻ ലൂക്ക് ജോർജ് തീർത്തും അശക്തനാണ്. പാതി മറഞ്ഞ ബോധത്തിനിടയിലൂടെ അയാൾ ജീവിക്കുകയാണ്. അയാളുടെ വഴികൾ വ്യക്തവും അവ്യക്തവുമാണ്.
സുവിശേഷ പ്രസംഗകനായിരുന്നുവെങ്കിലും ലൂക്ക് വിശ്വാസിയായിരുന്നില്ല. തന്റെ ജീവിതത്തിലെ അസാധാരണമായ സംഭവങ്ങൾക്കെല്ലാം ദൈവത്തെ മാത്രമാണ് അയാൾ കുറ്റപ്പെടുത്തുന്നത്.പ്രധാനമാ
ഒന്ന്: ഏതു സുന്ദര വസ്തുവിനെ കണ്ടാലും , അതിന്റെ പിന്നിലെ തിന്മയും മാലിന്യവും മനസ്സിലേക്കു വന്ന് ആ അനുഭൂതിയെ തല്ലിക്കെടുത്തും, സഹതാപാർദ്രമായ കരച്ചിലായി പരിണമിക്കും.
രണ്ട്: ഏതു വസ്തുവിനെ കണ്ടാലും മതി വരുകയില്ല;എത്ര സുഖകരമായ വസ്തുവും മനസ്സിൽ പിന്നെയും പിന്നെയും തെളിഞ്ഞ് വേദനയുണ്ടാക്കുന്നു.
മൂന്ന്: ലൈംഗികമായ , ആത്മീയമായ തൃപ്തി ഒരിക്കലും ലഭിക്കുന്നില്ല- ലൂക്ക് ജോർജ് എന്ന സുവിശേഷ പ്രസംഗകനായ എഴുത്തുകാരൻ അനുഭവിക്കുന്ന തീവ്രമായ ഈ പ്രതിസന്ധികളാണ് , പ്രശ്നങ്ങളാണ് ‘ജലഛായ’യെ മലയാളത്തിൽ ഇന്നുണ്ടായിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിനു നോവലുകളിൽ നിന്ന് വ്യതിരക്തമാക്കുന്നത്.
ദാർശനികമായും സാഹിത്യപരമായും ശൈലീപരമായും ‘ജലഛായ’ അതുല്യമായ മാനം കൈവരിക്കുന്നു. ഈ ഒരൊറ്റ നോവലിലൂടേ തന്നെ ഹരികുമാർ മലയാളത്തിലെ ഏറ്റവും ശ്രദ്ധേയനായ നോവലിസ്റ്റായിക്കഴിഞ്ഞിരിക്കുന്നു.
‘ജലഛായ’യുടെ ആദ്യ അദ്ധ്യായത്തിൽ നാം ഇങ്ങനെ വായിക്കുന്നു:” ലൂക്ക് ജോർജ് എന്ന മനുഷ്യൻ തന്നെ യഥാർത്ഥമാണോ?അത് നിങ്ങൾ വായനക്കാർക്ക് വിടുകയാണ്……. ലൂക്ക് എന്ന വ്യക്തി ഒരു പക്ഷേ , നമ്മൾ ഓരോരുത്തരുമാകാം. നമ്മളിൽ ഇനിയും പിറക്കാത്ത മനുഷ്യനായിരിക്കാം.”
ഹരികുമാറിന്റെ ‘ജലഛായ’ ഓരോ വായനയിലും സ്വയം പരിണമിച്ചുകൊണ്ടിരിക്കുന്നു.


എം കെ ഹരികുമാറിന്റെ ലേഖനം :ആത്മായനങ്ങളുടെ ഖസാക്കിന്റെ ജനിതക രഹസ്യം
m k harikumar writes
critic, columnist, journalist, poet, novelist, philosopher, theorist,short-story writer and orator/- ”മേഘങ്ങൾ രണ്ടു വിധമുണ്ട്. സമ്പന്നരുടെ മേഘം കലാസങ്കല്പമായി ,ശില്പമായി ആകാശത്ത് നൃത്തം വയ്ക്കുന്നു.ദരിദ്രന്റെ മേഘം വിഷാദവും വിയോഗവുമാണ് “-എം കെ ഹരികുമാർ / pho:9995312097 mkharikumar797@gmail.com
Be yourself; Everyone else is already taken.
— Oscar Wilde.
This is the first post on my new blog. I’m just getting this new blog going, so stay tuned for more. Subscribe below to get notified when I post new updates.
knowledge of discovering things /by Sukshmananda Swami
![]() |
| m k harikumar |
”.There are different types of ambitions and additions in the air. But nothing is tangible.”
Harikumar wrote.
This kind of knowing and feeling is very evident in his works, mainly in his column AKSHARA JAALAKAM’ .I think that by criticising the myriad aspects of our life , he has broken the old intellectual conservative acceptablity of the accademic thoughts.
I think by criticising the traditional ways of thinking, especially in the interior mechanism of making ideas , we are used to experience all forms of art, but a lot of it has to be replaced.
It is possible only by this brave attempt to think as a free man . It is the relevance and significance of Harikumar. I have great trust in him.Harikumar’s talks and his writings are very organic and sincere.
He has a profound knowledge of discovering things and meanings in the pursuit of Truth.
We all know every walks of life is now rapidly becoming inorganic and artificial .It is a continuous process of compromise and surrender. It is a feeling of synthetic and superficial touch.
As a writer Harikumar is totally different from this in more than one way.
He is so simple, at the sametime very profound.
Similarly, his concern to this world and to the other world is very much sane and very balanced.
It is laudable.
I cannot ignore the liberative effect in his writings.The essential part of it is a new invention of human vision and future.The present scenario in the world of writing is not much encouraging, a visible poverty of insights and lack of grand new perceptions seems to be one of the many reasons for this retarded like situation in our literature.Harikumar is a rare exemption and he is able to address this retardedness and capable to give assistance to the liberating process.
In order to go beyond the retardations , let’s listen to him to know in the way how he deals it.
Read his poem:
Oh, sunset why are you in grief?
Have the primitive times
wept about us?
No, never.
Because we have been
flag bearers
of primordial
love.
Then, why sunset, you are in grief?
Is it true grief?
Or are you in moments of prayer
within the miniscule,
surreptitious molecules
assembled within
your heart?
Why your color-changes
are so momentous?
Oh how aged are
the sobs
that you carry within
you?
The chronology
of memoirs
in which human
souls stroll:
The pictures you
painted with
ancient myths.
An anonymous
voice from somewhere
asks “why you are
in chronic grief?”
It spreads like a
shooting pain
from deep within.
You are the sole
witness t o all
the lust, passion
and orgasmic
ectasies;
Life drenched
in dreams
withers on the way side.
As you chant
mutely the vedic mantras
they turn into a collage
of portraits true to life
A breeze gives wings
to the broken pieces
of the past
The grief of the
sundown turns
into immortal
temptations of
existence
dried up by oceans.
The distressin g repetition
of romantic images;
You always flee;
your journey itself
is your doom;
Your entire words are
just statutes of beauty
which helps you to hide
from haunting
alphabets;
Are you putting
out the fire of
our sexual passions?
They were just within
our grasp,
but shattered
during th e sky-splitting
festival fireworks.
Why are you silent
even to miserable
lovebirds like
the two of us?
The voluminous
glossary
and depressing
color schemes
in your silence-
Are they your
creative self or not?
Why do you
gather strands of darkness
and bring them back always?
What is there
in your eyes?
Are they
monuments
of beauty
demolished
by history?
Are you letting your
silence devour the
agony and ecstasy
of others?
Oh, sunset why are
you knitting
the night clouds?
Will you le nd
your garments
to cover my nudity?
The paddy fields
celebrate your gloom.
Are you packing off those
who lost their
smiles in the streets
blanketed by blood?
An axe is heading
towards you;
Are you going to hide
once again in the echoing
spiritual hymns
mounting from within
the temple walls?
Who accompanies you
in the journey across
unknown galaxies?
Birds or bird flights?
We are degenerating everyday by using the superficial art and its many manifestations.
We are misguided and misled by these propaganda.Some people determine the worst thing as super, then many people come forward and try to establish this.Here, Harikumar makes a different way to feel one’s own inner state .His notion of writings is changed much.He can nurture the freedom of thought in all respects.If one can experience the freedom of contemplation , he can attain the supreme reality.We are chained in our thoughts.So we have to free ourselves.
That Harikumar does.Gathering the facts of knowing and acquiring the inner depths is more difficult.
Our literary scene is lacking a deep understanding of the contemporary world view.
Instead Harikumar treats every bit of knowledge as a ladder to enter in the more sensible awareness of the universe.Here thoughts have no rest.It is endless.
വാൻ ഗോഗ് സഹനത്തിൽ നിന്ന് സൗന്ദര്യം സൃഷ്ടിച്ചു: എം കെ ഹരികുമാർ
അക്ഷരജാലകം
വായനക്കാരന്റെ അഭിരുചി
എം.കെ.ഹരികുമാർ
വായിക്കപ്പെടേണ്ടത് വായിക്കേണ്ട രീതിയിൽ വായിക്കാൻ വിദ്യാസമ്പന്നർപോലും വിമുഖരാവുന്നതാണ് വായന മരിക്കാൻ ഇടയാക്കുന്നത് .
പുസ്തകങ്ങൾ കൂടുതൽ വിറ്റുപോകുന്നതുനോക്കി വായനക്കാരെ കാണക്കാക്കുന്നത് അപരിഷ്കൃതവും ഹിംസാത്മകവുമാണ്. കാരണം, അങ്ങനെ നിശ്ശബ്ദരായി പോകുന്ന ആട്ടിൻ പറ്റമല്ല നല്ല വായനക്കാർ. വായനക്കാരന് വർഷങ്ങളിലൂടെ ആർജ്ജിച്ച സംസ്കാരമാണുള്ളത്. അതാകട്ടെ, അഭിരുചിയുടെയും ശൈലിയുടെയും പ്രശ്നമാണ്.
വായനക്കാരന്റെ അഭിരുചി.
ഒരാൾ പെട്ടെന്നൊരുനാൾ രുചിബോധത്തിലേക്ക് എത്തിച്ചേരണമെന്നില്ല. അയാൾ ജീവിതകാലമത്രയും ഒരു രുചിയിൽ തളച്ചിടപ്പെടുന്നവനാകരുത്. എങ്കിൽ, അയാളിലെ വായനക്കാരൻ മരിച്ചു എന്നാണർത്ഥം. വായനക്കാരൻ ജീവിച്ചിരിക്കുന്നത്, സാഹസികമായി തന്റെ രുചിയുമായി ഇണങ്ങുകയും പിണങ്ങുകയും ചെയ്തുകൊണ്ട് പരീക്ഷണത്തിലേർപ്പെടുമ്പോഴാണ്. സംഘടിത വിശ്വാസത്തിന്റെയും അടിമയായിരിക്കുന്നവന് യഥാർത്ഥവായന എന്താണെന്നറിയില്ല. കാരണം, അയാൾ സ്വന്തം ആവശ്യത്തിനുവേണ്ടിയല്ല വായിക്കുന്നത്. ചില വിശ്വാസങ്ങൾക്കും ശാഠ്യങ്ങൾക്കും വേണ്ടിയാണ്. അയാൾക്ക് ഒന്നും തന്നെ വ്യക്തിപരമായി കണ്ടെത്താനുണ്ടാകില്ല. മറ്റാർക്കോ വേണ്ടി വായിച്ച് ജീവിതം നശിപ്പിക്കുകയും ചെയ്യും. എന്നാൽ അഭിരുചിയുടെ വായനക്കാരൻ സ്വയം നിരസിക്കുകയും നിർമ്മിക്കുകയും ചെയ്യുന്നതിൽ വ്യാപൃതനായിരിക്കും. വായനക്കാരന്റെ സ്വയം നിരസം എന്ന് പറയുന്നത്, അവൻ ഏത് ഗ്രൂപ്പിന്റെ പാർട്ടിയുടെ വിശ്വാസത്തിന്റെ, സ്ഥാപനത്തിന്റെ ആളാണെന്ന ധാരണയെ കശക്കിയെറിയുന്നതിന്റെ ഒരു നവാദ്വൈത വ്യാഖ്യാനമാണ്. സ്വന്തം രുചി, ഏതെങ്കിലും സംഘടിത വിശ്വാസത്തിന്റെ ഉൽപന്നമാണെങ്കിൽ അത് തിരച്ചറിഞ്ഞ് ഉപേക്ഷിക്കുമ്പോഴാണ് സ്വയം നിരാസത്തിന്റെ പ്രാഥമിക തലത്തിൽ പ്രവേശിക്കുന്നത്. ഓരോ സംഘരുചിയും അതിന്റെ കീഴിൽ പണിയെടുക്കാനാണ് വായനക്കാരനെ ക്ഷണിച്ചു കൊണ്ടിരിക്കുന്നത്. സ്വതന്ത്ര വായനക്കാരൻ എന്ന സങ്കൽപത്തെപ്പറ്റി ആലോചിക്കാൻപോലും സംഘരുചിക്ക് കഴിയില്ല. അതൊരു അടഞ്ഞ ലോകമാണ്. അതിനുള്ളിൽ പ്രവേശിച്ചാൽ മനുഷ്യവ്യക്തിയുടെ സൂക്ഷ്മേന്ദ്രിയങ്ങളുടെ സകല കഴിവുകളെയും നശിപ്പിച്ചുകളയും. അതുകൊണ്ട് ഇത്തരം മാരകമായ രുചിശാഠ്യങ്ങൾക്ക് പിടികൊടുക്കാതെ രക്ഷപ്പെട്ട് സ്വന്തം രുചിയിലേക്ക് എത്തിച്ചേരുക തന്നെ വേണം. സ്വയം നിരസിക്കുന്നതോടെ, ഒരാൾ തന്നിൽ മറ്റുള്ളവർ അടിച്ചേൽപ്പിച്ച ചീത്ത വാസനകളെ മറികടക്കും. ഇത് കലാപവും സ്വാതന്ത്ര്യവും സംഗമിക്കുന്ന ബിന്ദുവാണ്. തന്റേതായ രുചി വീണ്ടെടുക്കപ്പെടുന്ന നിമിഷം സ്ഥിരമായിരിക്കില്ല. അതും മാറാനുള്ളതാണ്. എങ്കിലും, ആ മാറ്റത്തിന്റെ കാര്യവും കാരണവും ആ വ്യക്തിതന്നെയായിരിക്കും.
അവനവന്റെ രുചിയുടെ പാതയിലേക്ക് ഏത്തിച്ചേരുകയാണ് ഒരു വായനക്കാരന്റെ നിർമ്മാണം. അയാൾ സ്വയം നിർമ്മിക്കുന്നതിന്റെ ഭാഗമായാണ് ഇത് യാഥാർത്ഥ്യമാകുന്നത്. വായനയെന്ന ജീവിതത്തിൽ വായനയെന്ന മോക്ഷത്തിനായി പ്രവർത്തിക്കുമ്പോഴാണ് അപ്രതിരോധ്യമായ വായനയുണ്ടാകുന്നത്. വായന ജീവിതത്തിന്റെ ഏറ്റവും വലിയ സൂക്ഷ്മജ്ഞാനം തരുന്നു എന്ന് പറഞ്ഞാൽപ്പോലും തെറ്റല്ല. കാരണം, വായിക്കുന്നതിന്റെ ഫലം പെട്ടെന്നല്ല ഉണ്ടാകുന്നത്. വായിച്ചശേഷം എത്രകാലം കഴിഞ്ഞായാലും, അതിന്റെ വിവിധ അനുരണനങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കും. ഒരു പുസ്തകത്തിൽ നിന്ന് അത് മറ്റൊന്നിലേക്ക് കൊണ്ടുപൊയ്ക്കൊണ്ടിരിക്കും. ണല്ലോരു പുസ്തകം കണ്ടുകിട്ടുകയാണെങ്കിൽ, അതിനോടുള്ള പ്രതികരണം വൈകാരികമായിരിക്കും. ഏറ്റവും പ്രിയപ്പെട്ട പുസ്തകമാണെന്ന്, ഏതാനും പേജുകൾ വായിക്കുന്നതോടെ ബോധ്യപ്പെടും. ഈ കഴിവാണ് വായനക്കാരൻ ആദ്യം നേടുന്നത്. താനുമായി ഈ പുസ്തകം ഏതോ തലത്തിൽ ബന്ധപ്പെടുന്നു എന്ന് അറിയുകയാണ് പ്രധാനം. തീർച്ചയായും പുസ്തകം നമ്മെ സുഖിപ്പിക്കാനല്ല കടന്നുവരുന്നത്. പുസ്തകം ഒരു എൽ.ഐ.സി ഏജന്റിനെപ്പോലെ നമ്മെ വശീകരിക്കുകയുമില്ല. ചിലപ്പോൾ പുസ്തകം നമ്മളോട് തർക്കിക്കാനും കലഹിക്കാനുമാവും ശ്രമിക്കുക. നമ്മുടെ നിശ്ചലമാക്കപ്പെട്ട മനസ്സിന്റെ ഇന്ദ്രിയങ്ങളെ പ്രകോപിപ്പിക്കാൻ മുതിരുന്നത് നല്ല പുസ്തകങ്ങളുടെ പ്രത്യേകതയാണ്. ഈ പ്രകോപനത്തെ നേരിടാനുള്ള ശിക്ഷണം, വിശാലത വായനക്കാരൻ നേടുകതന്നെ വേണം. പ്രകോപിപ്പിക്കുന്ന പുസ്തകങ്ങൾ എന്തോ വിശേഷപ്പെട്ടതായി പറയാൻ ഒരുമ്പെടുന്നുണ്ട് എന്ന് മനസിലാക്കുകയാണ് വേണ്ടത്. പുസ്തകങ്ങളുടെ പ്രകോപനത്തിനൊത്ത് ഉയരണം. അത് ബുദ്ധിയുടെ വെല്ലുവിളിയുമാണ്. കാഫ്ക പറഞ്ഞു, ഒരു പുസ്തകം വായിക്കുമ്പോൾ, നമുക്കേറ്റവും പ്രിയപ്പെട്ട ഒരാളുടെ വിരഹംപോലെയോ, ജീവിതത്തിലെ ഏറ്റവും വലിയ വേദന പോലെയോ അത് നമ്മെ സ്വാധീനിക്കണമെന്ന്. പുസ്തകങ്ങളുടെ അനുസരണക്കേട് നമുക്കുള്ള അടയാളമാണ്. അതിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട്. പ്രിയപ്പെട്ട പുസ്തകമാണെന്ന് അറിഞ്ഞ് കഴിയുമ്പോൾ, അത് പൂർണ്ണമായി വായിക്കാതിരിക്കുകയും, അവിടവിടെയായി വായിക്കുകയും ചെയ്യുന്നത് ഒരു മനോഭാവത്തെ തുറന്നുകാണിക്കുകയാണ്. പെട്ടെന്ന് വായിച്ച് തീർക്കുകന്നത് ഒരു അനാദരവായി അനുഭവപ്പെടാം. അല്ലെങ്കിൽ പുസ്തകത്തോടുള്ള സമീപനത്തിൽ ഒരു വിശുദ്ധി അറിയാതെ കടന്നു വരുന്നു. വീണ്ടും വീണ്ടും വായിക്കാൻ ആ പുസ്തകം ഒരു കാരണമാവുകയാണ്. ദീർഘകാലംകൊണ്ട് വായിക്കേണ്ടതാണെന്ന് തോന്നുകയും എന്നാൽ ദിവസേന ഒന്നോ രണ്ടോ പേജുകൾ വായിക്കുകയും ചെയ്യുന്ന ഒരു രീതിയുണ്ട്. അല്ലെങ്കിൽ, പുസ്തകം തന്നോടൊപ്പം എപ്പോഴും ഉണ്ടാകണമെന്നാഗ്രഹിക്കുകയും, യാത്രകളിലോ ഏറ്റവും ലഹരിമൂത്ത അവസരങ്ങളിലോ മാത്രം ഒന്നോ, രണ്ടോ ഖണ്ഡികകൾ വായിക്കുകയും ചെയ്യുന്നത് മറ്റൊരു രീതിയാണ്. ഏതായാലും പുസ്തകം നാം വായിക്കേണ്ടതാണെന്ന ബോധ്യത്തിനു ഇത് ആക്കം വർദ്ധിപ്പിക്കുന്നു. റിച്ചാർഡ് ബാക്കിന്റെ (Richard Bach )ജോനാഥൻ ലിവിംസ്റ്റൺ സീഗൾ എന്ന ചെറുനോവൽ വായനക്കാരാണ് നിലനിർത്തിയത്. കാരണം ഇരുപത് പ്രസാധകർ തള്ളിക്കളഞ്ഞ കൃതിയാണത്.
ജീൻ തുമറുടെ(Jean Toomer ) കെയ്ൻ(cane ) എന്ന നോവൽ പ്രസിദ്ധീകരിച്ച് എത്രയോ വർഷം കഴിഞ്ഞാണ് ഒരു സ്വീകാര്യത നേടിയത്!
വായനക്കാരന്റെ ശൈലി
വായനക്കാരൻ ഒരു ശൈലിയെ സൃഷ്ടിക്കുന്നത്,വായനക്കെടുക്കുന്ന പുസ്തകത്തെ നിരാകരിക്കുകയും അപനിർമ്മിക്കുകയും ചെയ്തുകൊണ്ടാണ്. ഒരു ലൈബ്രറിയിലെ എല്ലാ പുസ്തകങ്ങളും വായിക്കണമെന്ന് ആലോചിക്കാതെ പറയുന്നവരുണ്ട്. അവർ വായനയുടെ അത്യുന്നതമായ മാനസികതലം അറിയാത്തവരാണ്. എല്ലാം വായിക്കരുത്; അതും ഒരു സംസ്കാരമാണ്. ചിലത് വായിക്കാതിരിക്കുന്നത്, നമ്മുടെ തന്നെ സ്വതന്ത്രകേന്ദ്രങ്ങളെ തകർക്കാതിരിക്കാൻ സഹായിക്കും. സകല പുസ്തകങ്ങളെയും അന്ധമായി പ്രേമിക്കുന്നവൻ യഥാർത്ഥ വായനക്കാരനല്ല. അവൻ പുസ്തകപ്രേമി എന്ന ഗണത്തിൽപ്പെടുന്നു. അവൻ എല്ലാ പുസ്തകങ്ങളും വാങ്ങി വായിക്കുകയും അലമാരയിൽ സൂക്ഷിക്കുകയും ചെയ്യുന്നു. ഒരു പ്രയോജനവുമില്ല. അവന് സ്വന്തം രുചിയെപ്പറ്റി ഒരു ആശയവും ഉണ്ടായിരിക്കില്ല.
ചിലപുസ്തങ്ങളോട് പൊരുതിക്കൊണ്ടിരിക്കുന്നതും വായനയാണ്. വായനക്കാരന് എതിർക്കാൻ കഴിയും. എതിർപ്പ് എഴുത്തുകാരനു മാത്രമേയുള്ളുവേന്ന തരത്തിൽ ചിലർ പ്രചരിപ്പിക്കുന്ന ആശയങ്ങൾ പൊള്ളയാണ്. എഴുത്തുകാരന്റെ കലാപം വളരെ വ്യക്തികേന്ദ്രീകൃതമാണ്. സ്വന്തം കൃതിയുടെ അതിരുകളാണ് ആ കലാപത്തിനു സുരക്ഷിതത്വം നൽകുന്നത്. എന്നാൽ വായനക്കാരൻ കലാപത്തിലൂടെ പല പുസ്തകങ്ങളുടെയും ചീത്ത സംസ്കാരത്തെ മറിച്ചിടുന്നു. വായനക്കാരന്റെ ചരിത്രത്തിൽ അത് ആരാലും എഴുതപ്പെടാതെ അവശേഷിക്കുന്നു.
വായനക്കാരന്റെ പക്ഷപാതം സാംസ്കാരികമായി വലിയ അർത്ഥത്തെ നിർമ്മിക്കുന്നുണ്ട്. കാരണം, അയാൾ രുചിയുടെ പേരിലാണ് പക്ഷം പിടിക്കുന്നത്. തനിക്ക് ആസ്വദിക്കാൻ പറ്റാത്ത ഉപരിപ്ലവകൃതികളെ അയാൾ തള്ളിക്കളയുക തന്നെ ചെയ്യും. കാരണം, അയാൾ പ്രസാധകന്റെയോ എഴുത്തുകാരന്റെയോ ഏറാൻമൂളിയല്ല. വായനക്കാരൻ തന്റെ ശൈലിയെ വിപുലപ്പെടുത്തുന്നത് ഒരേ സമയം രണ്ട് പ്രഭാവങ്ങൾക്ക് നേരെ പടനയിച്ചുകൊണ്ടാണ്. ഒന്ന് താൻ ഏതു കൃതി വായിക്കുന്നുവോ അതിന്റെ വൈകാരികതലം പഴകിയതാണോ എന്ന് നോക്കി അതിനെ വിചാരണ ചെയ്യുന്നു. രണ്ട് തന്നോടുതന്നെ, തന്റെ അഭിരുചിയോടുതന്നെ, ഒരു പോരാട്ടം നടത്താൻ സാധ്യതയുണ്ടോയെന്ന് പരിശോധിക്കുന്നു. ഇതു രണ്ടും വിജയിക്കുമ്പോൾ വായനക്കാരന്റെ വിചാരപരമായ ശൈലിയും വിജയിക്കുന്നു.
സാഹിത്യകൃതിയെപ്പോലെ പെട്ടെന്ന് രുചിഭേദം വരുന്ന വേറൊരു വസ്തുവിലും ചിലർ നൂറോ നൂറ്റമ്പതോ വർഷം മുമ്പ് നല്ല വായനക്കാർ ഉപേക്ഷിച്ച മാതൃകകളൊ ആർക്കുമറിയില്ലെന്ന് വിചാരിച്ച് പുനരവതരിപ്പിക്കാൻ നോക്കും. വായനക്കാരെ ക്ലേശിപ്പിക്കുകയും കബളിപ്പിക്കുകയുമാണ് ലക്ഷ്യം. കണ്ടുപിടിച്ചതുതന്നെ വീണ്ടും വീണ്ടും കണ്ടുപിടിക്കുന്നത് എന്തിനാണ്? ഉറങ്ങുന്ന വായനക്കാർക്ക് ഈ ദൂഷിത രചനാരീതിയെ പിടികിട്ടുകയില്ല. അവർ എന്തും നല്ലതാണെന്ന് വിചാരിച്ച് ആർത്തലച്ച് ചെന്ന് വീഴും. എന്നാൽ അവനവന്റെ രുചിയോടുതന്നെ സാഹസികമായി യുദ്ധത്തിലേർപ്പെടുന്ന വായനക്കാരന്, ഇതുപോലുള്ള ആവർത്തനങ്ങൾ കണ്ടു നിൽക്കാനാവില്ല. അയാൾ പ്രതികരിക്കുന്നു; പുസ്തകത്തെ നിരാകരിക്കുന്നതിലാണ് അയാളുടെ ധിഷണപ്രവർത്തിക്കുന്നത്. പല നോവലുകളും ഒരു വായനയ്ക്കു തന്നെ അധികമാണ്, രണ്ടാമത് വായിക്കാൻ പ്രേരിപ്പിക്കില്ല. ചിലത് എഴുതിക്കഴിഞ്ഞ് മണിക്കൂറുകൾ കഴിയുമ്പോഴേക്ക് പഴകിയ ഭക്ഷണം പോലെ ഉപയോഗശൂന്യമാവും. ലോകം മാറുന്നതിന്റെ വേഗം ഉൾക്കൊള്ളാത്ത എഴുത്തുകാർ, ഭൂതകാലത്തിലേക്ക് തന്നെ നോക്കിയിരിക്കുന്നതിന്റെ ദുരന്തമാണിത്. ഭൂതകാലത്തെ അറിയാൻ ചരിത്രം പോലും ചിലപ്പോൾ ഉപകരിച്ചേക്കില്ല. ഭൂതകാലം കൈപ്പിടിയിലൊതുങ്ങുന്നതല്ല. അതിനെ അറിയാനുള്ള ഉപകരണങ്ങളുമില്ല. വ്യക്തിപരമായ വ്യാഖ്യാനമാണ് ഉണ്ടാകുന്നത്. അത് ചിലപ്പോൾ ശരിയാകാം; തെറ്റാകാം. അതിനുപോലും ആയുസ്സില്ല. കാരണം, ഇത്തരം വ്യാഖ്യാനങ്ങൾ മനുഷ്യനുള്ള കാലത്തോളം ഉണ്ടായിക്കൊണ്ടിരിക്കും. നീതിയെ, സത്യത്തെ വേർതിരിച്ചെടുക്കുക പ്രയാസമായതുപോലെ, ഭൂതകാലത്തെയും വേർതിരിക്കാൻ പ്രയാസമാണ്. അതുകൊണ്ട് ഭൂതകാലത്തെപ്പറ്റിയുള്ള എഴുത്തുകാരുടെ വ്യാഖ്യാനങ്ങൾ ചിലപ്പോൾ അജ്ഞാനത്തിന്റെ അബദ്ധങ്ങളായിമാറും. നമ്മുടെ നോവലുകൾ എപ്പോഴെങ്കിലും, ഈ കേരളത്തിൽ എന്ത് നടന്നുവേന്ന് ചിന്തിച്ചിട്ടുണ്ടോ? ജീവിതത്തെ സവർണ കാഴ്ചപ്പാടിൽ നോക്കിക്കാണുന്നതിൽ അവർണ, സവർണ എഴുത്തുകാർ ഒരുപോലെ ഏർപ്പെട്ടു. ഒരേയൊരു വ്യാഖ്യാനമേയുള്ളു, നമുക്ക്. അത് നാടുവാഴിയുടെ മനഃശാസ്ത്രത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. ഇതിനെ എതിരിടാൻ ഒരു വായനക്കാരന് കഴിയുന്നുവേങ്കിൽ, അയാൾക്ക് ധൈഷണികമായ പക്വതലഭിച്ചു എന്നാണർത്ഥം.
മറ്റൊന്ന്, വായനക്കാരൻ സ്വന്തം അഭിരുചിയോടുതന്നെ നിർദ്ദയമായി പെരുമാറുന്നു എന്നതാണ്. സാഹിത്യകൃതി പെട്ടെന്ന് പഴകുന്നതുപോലെ, വായനക്കാരന്റെ രുചിയും ചീത്തയാകും. നിരന്തരം പരിപാലിക്കപ്പെടേണ്ട മേഖലയാണിത്. ചില എഴുത്തുകാർ, അല്ലെങ്കിൽ പ്രോഫസർമാർ വർഷങ്ങളായി ഒന്നും തന്നെ വായിച്ചില്ലെന്ന് അഭിമാനപൂർവ്വം പറയുന്നതുകേട്ടിട്ടുണ്ട്. അവർക്ക് നഷ്ടപ്പെട്ട കാലമാണ്, ജീവിതവും. കോട്ടയം ജില്ലയിലെ ഒരു കോളേജിലെ പ്രോഫസർ എന്നോട് പറഞ്ഞത് താൻ നാലു വർഷമായി ഒരു ആനുകാലികവും തുറന്നുനോക്കാറില്ലെന്നാണ്. അദ്ദേഹത്തിനു ഇനിയും പേരിട്ട് വിളിക്കാൻ കഴിഞ്ഞിട്ടില്ലാത്ത രോഗവുമായിരിക്കാം. എന്നാൽ അദ്ദേഹം നിരന്തരം പുസ്തകങ്ങൾ എഴുതിക്കൊണ്ടിരിക്കുകയാണ്, ഇതുപോലുള്ള എഴുത്തുകാരെ അറിയാൻ വായനക്കാരന് കഴിയണം.
അവനവന്റെ രുചി കെട്ടിക്കിടന്ന് ചീത്തയാകും; ദുസ്സഹമാണിത്. പക്ഷേ, ഇത് എങ്ങനെ തിരിച്ചറിയും? വായനയിലൂടെയാണ് ഇത് മനസ്സിലാക്കേണ്ടത്. വായന ഒരു തപസ്സാക്കി നിലനിർത്തണം. ആൾക്കൂട്ടത്തിലും, ജോലിസ്ഥലത്തും, യാത്രയിലും നാം പുസ്തകമെടുത്ത് നിവർത്തണമെന്നല്ല പറയുന്നത്, അപ്പോഴെല്ലാം വായനക്കാരൻ എന്ന വ്യക്തി തന്റെ മനസ്സിലുള്ള പല ചിന്തകളുടെ സങ്കീർണമായ ആവിർഭാവം കാണാൻ ആഗ്രഹിക്കുന്നു. അയാൾ വായിച്ച പുസ്തകങ്ങളുമായി നടത്തിയ യുദ്ധങ്ങൾ, പ്രണയങ്ങൾ, എതിർപ്പുകൾ എല്ലാം മനസ്സിലിട്ടുകൊണ്ടാവും നടക്കുക. അയാളെ ജീവിപ്പിക്കുന്ന ഘടകമിതാണ്. സാധാരണമായ അസ്തിത്വത്തിന് ഒരു പടികൂടി മുകളിലേക്ക് ജീവിക്കാൻ ഇത് പ്രേരിപ്പിക്കുന്നു. അല്ലെങ്കിൽ, അസ്തിത്വത്തിന്റെ പലതരം സംഘർഷങ്ങൾക്ക് ലഘൂകരണം കൊടുക്കാൻ ഇതുമൂലം അവസരമുണ്ടാകുന്നു. എല്ലായിടത്തും അയാൾ വായനയിൽ നിന്ന് ഭക്ഷണമുണ്ടാക്കുന്നു.
എഴുത്തുകാരന്റെ കലാപം വ്യവസ്ഥിതിയോടോ, സ്വന്തം കാലത്തോടോ ആകാം. എന്നാൽ അയാൾ മറ്റൊരു കൃതിയെ തള്ളിക്കളഞ്ഞുകൊണ്ട് ഒന്നുതന്നെ ആലോചിക്കുന്നില്ല. അയാൾ തന്റെ കൃതിയുടെ മാത്രം നിർമ്മാതാവാണ്. വായനക്കാരനാകട്ടെ, സ്വന്തം കൃതി എഴുതാനല്ല ശ്രമിക്കുന്നത്. മറ്റുള്ളവരുടെ കൃതികൾ വായിച്ച്, സ്വന്തം രചനയെ കണ്ടെത്താനാണ് ശ്രമം. അയാൾ സ്വന്തം നിലപാടുകൾ കൃതികളിലൂടെ തെളിച്ചെടുക്കുന്നു. അതേസമയം, താൻ തന്റെപോലും തടവറയിലല്ല എന്ന് തെളിയിച്ചുകൊണ്ട്, സ്വയം തള്ളിപ്പറഞ്ഞ് അപ്രതീക്ഷിതമായി മറ്റൊരു രുചിയിലെത്തുന്നു. കുറ്റാന്വേഷണ നോവലുകൾ, പൈങ്കിളി നോവലുകൾ തുടങ്ങിയവ വായിച്ചു കൊണ്ടിരുന്നവർ, എവിടെ നിന്നെങ്കിലും പ്രസക്തമായ ഒരു ജ്ഞാനോദയം ലഭിക്കുകവഴി സ്വന്തം ഭൂതകാലത്തെ തന്നെ അട്ടിമറിച്ചുകൊണ്ട് പുതിയ ഒരു യുഗത്തിൽ കാലുകുത്തുന്നു. വായനക്കാരന് ഇന്നലകളെപ്പറ്റി ഒരു വേവലാതിയുമില്ല. എന്നാൽ എഴുത്തുകാരന് തന്റെ ആദ്യകാലരചനകളെ എതിർക്കാനോക്കില്ല. അയാൾ എന്ത് എഴുതുന്നുവോ, അതിന്റെ അടിമയാണയാൾ. ഇത് വല്ലാത്ത ഒരു കെണിയാണ്. വ്യക്തിപരമായി എഴുത്തുകാരൻ അയാളുടെ തന്നെ ഇരയാണ്, ചിലപ്പോൾ സ്വന്തം തടവറയിലുമാണ്. വായനക്കാരന് ഇങ്ങനെയൊരു പ്രശ്നവുമില്ല. അയാൾ തന്റേതായ സ്വത്വം ഒരിടത്തും നിക്ഷേപിക്കുന്നില്ല. ഒന്ന് സൃഷ്ടിച്ച് അതിന്റെ ഇരയാകേണ്ട സാഹചര്യമില്ല. അയാൾ എപ്പോഴും തന്റെ തന്നെ പൂർവ്വ വ്യാഖ്യാനങ്ങളെ അതിലംഘിക്കുന്നു. പുതിയ കൃതിക്ക് വേണ്ടി, അയാൾ ശ്രദ്ധാലുവാണ്. കാരണം, അതായിരിക്കും, ചിലപ്പോൾ അയാളെ കൃത്യമായി നിർമ്മിക്കുന്നത്. കസന്ദ്സാക്കീസിന്റെ ക്രൈസ്റ്റ് റീക്രൂസിഫൈഡ‍് (Christ recrucified )വായിച്ചതുകൊണ്ട്, വായനക്കാരൻ സ്വത്വമൊന്നും ഉണ്ടാക്കിവയ്ക്കുന്നില്ല. അതിന്റെ അടിമയാകേണ്ടതുമില്ല. അതിനേക്കാൾ വ്യത്യസ്തമായ മറ്റൊന്നായിരിക്കും അയാൾക്ക് പ്രിയങ്കരം. അങ്ങനെയാണ് ജീവിതം ജീവിക്കാനുള്ളതാണെന്ന സന്ദേശം നൽകുന്നത്.
വായനക്കാരന്റെ കർതൃത്വം
വായനക്കാരനും ഒരു സൃഷ്ടിയുണ്ട്. പക്ഷേ, അതിനു ചുവട്ടിൽ ഒരു ഒപ്പിട്ട് അയാൾ താൻ സൃഷ്ടി കർത്താവാണെന്ന് പ്രഖ്യാപിക്കുന്നില്ല. അയാൾ വായിച്ച കൃതികളിലെല്ലാം തന്റെ ഒപ്പ് അയാൾ പതിക്കുന്നത്, അഭിരുചി എന്ന അനുഭവത്തിലൂടെയാണ്. വായിച്ച പുസ്തകം സ്വീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യാം. എന്തായാലും അതിലെല്ലാം വായനക്കാരന്റെ കർത്തൃത്വത്തിന്റെ അടയാളങ്ങളുണ്ടാകും. അയാൾ ഒന്നിന്റെയും ഭാരം ചുമക്കുന്നില്ല. എഴുതാതിരിക്കുന്നതിലൂടെ വായനക്കാരൻ സ്വാതന്ത്ര്യത്തെയും സ്വത്വമില്ലെന്ന് സ്ഥാപിക്കുന്നതിലൂടെ അഭിരുചിയെയും പ്രകടമാക്കുന്നു.
പക്ഷേ, മലയാള സാഹിത്യത്തിൽ വായനക്കാരൻ ഒരു വ്യക്തിത്വമായി ഇനിയും ഉദയം ചെയ്തിട്ടില്ല. പലർക്കും ആരാണ് വായനക്കാർ എന്നറിയില്ല. ചിലരുണ്ട്, ഏറ്റവും കൂടുതൽ പ്രശസ്തിയുള്ളത് ഏത് എഴുത്തുകാരനെന്ന് നോക്കി, അയാളുടെ വായനക്കാരനാവും. ഇത് ചീത്ത അഭിരുചിയുടെ തന്ത്രമാണ്. ഇതിനുപകരം, കാലം എന്തിനെ ഉയർത്തിക്കാട്ടിയാലും തന്റെ വായനയുടെ ചരിത്രത്തിലും സ്വാതന്ത്ര്യത്തിലും ചവിട്ടിനിന്ന് പ്രായം പ്രഖ്യാപിക്കുന്നതിലാണ് സൗന്ദര്യമുള്ളത്. വായനക്കാരന് ഒരു സാമ്രാജ്യമുണ്ട്. പത്രാധിപന്മാർ അത് അംഗീകരിക്കണം. ആഴ്ചപ്പതിപ്പുകളിലെ കത്തെഴുത്ത് ശരിയായ വായനയുടെ ഫലമായിക്കൊള്ളണമെന്നില്ല. ചില വായനക്കാരെങ്കിലും, ആരുടെയെങ്കിലും സ്വാധീനത്തിനു വിധേയരായി കത്തുകളയയ്ക്കുന്നുണ്ടോയെന്ന് നോക്കേണ്ടതുണ്ട്. ഇതിലുപരിയാണ് നല്ല വായനക്കാരന്റെ ഇടപെടൽ. അയാൾക്ക് ചില ചിന്തകളുണ്ട്. പവിത്രവും ധീരവുമായ ആശയങ്ങളും അറിവുകളുമുണ്ട്. തന്നെ വിശ്രമമില്ലാതെ പുനർനിർമ്മിക്കുന്ന ആ വ്യക്തിത്വത്തിന്റെ ഉള്ളുകളിലേക്ക് കയറിച്ചെല്ലാൻ നമ്മുടെ സാംസ്കാരിക ലോകത്തിനു കഴിയണം. എന്നാൽ നാം ചെയ്തുകൊണ്ടിരിക്കുന്നതെന്താണ്? എഴുത്തുകാരെയും കവികളെയും മാത്രം തേടിക്കൊണ്ടിരിക്കുന്നു. അവരെ മാത്രം ശ്രദ്ധിച്ച്, അവരുടെ വാക്കുകളിലൂടെ മാത്രം ഒരു ലോകമുണ്ടാകുന്നു. വായനക്കാരന്റെ വാക്കുകളെ പൂർണമായി ഈ സാംസ്കാരിക ലോകം തല്ലിക്കെടുത്തിയിരിക്കുകയാണ്. അവനിന്ന് തലയില്ലാത്ത ജീവിയാണ്. ഏകപക്ഷീയലോകം സൃഷ്ടിക്കുന്ന എഴുത്തുകാർക്കു മാത്രമോ അംഗീകാരം?
വായനക്കാരന് ശബ്ദിക്കാൻ കഴിയുന്ന തരത്തിൽ, അവന്റെ അധികാരവും പദവിയും ഉയരേണ്ടതുണ്ട്. അവനെ സാഹിത്യലോകം ആദരവോടെ നോക്കണം. വായനക്കാരനാണ് സാഹിത്യത്തെ നിലനിർത്തുന്നത് പുസ്തകശാലകളുടെ അധിപൻ വായനക്കാരനാണ്. അവൻ എഴുത്തുകാരന്റെ ഭാരം ചുമക്കുന്നവനോ അടിമയോ അല്ല. അവനൊരു ജീവചരിത്രമുണ്ട്. ആത്മകഥയുണ്ട്. വായിച്ച പുസ്തകങ്ങൾ നൽകിയ ശിക്ഷണമാണ്, അവന്റെ ജീവിതത്തിനു ചരിത്രത്തിന്റെ മഹിമ നൽകുന്നത്. ഭാഷയും കഥാപാത്രങ്ങളും ചമൽക്കാരവും എഴുത്തുകാരുടെ ജീവിതവുമടങ്ങുന്ന സാഹിതീയമായ ആത്മകഥയ്ക്ക് അവൻ അവകാശിയാണ്. അവൻ നോവലെഴുതിയില്ല എന്നതുകൊണ്ട്, അവനിലെ ആത്മകഥ അപ്രസക്തമാകുന്നില്ല. എഴുതാതിരിക്കുന്നതാണ് വായനക്കാരന് നിത്യജീവിതം നൽകുന്നത്. എഴുതുന്നതോടെ, ഒരു ലോകം മൂർത്തമായിതീരുകയും അതിനെ നിരാകരിക്കാൻ കഴിയാതാവുകയും ചെയ്യുന്നു. വായനക്കാരൻ ലോകത്തിന്റെ പ്രത്യക്ഷത സൃഷ്ടിച്ച് വിരസതയുണ്ടാക്കുന്നില്ല. അപ്രത്യക്ഷതയിൽ അത് സുന്ദരമായിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം, ഏത് നിമിഷവും നിരസിക്കാവുന്ന ഒരു ലോകത്തിന്റെ ഉടമയായിരിക്കാനും അയാൾക്ക് കഴിയുന്നു.











