എം കെ ഹരികുമാറിന്റെ ലേഖനം /എകാത്മകത എന്ന ചോദ്യം

‘വിദ്വൽ സദസ്സിനു’തുടക്കമായി.

‘വിദ്വൽ സദസ്സിനു’തുടക്കമായി.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവരെ ഉൾപ്പെടുത്തി കൂത്താട്ടുകുളം കേന്ദ്രമാക്കി ആരംഭിക്കുന്ന ‘വിദ്വൽ സദസ്സിനു’തുടക്കമായി.
ഇതിന്റെആദർശ സ്മൃതിബിംബങ്ങളുടെ നിരയിലുള്ളത് , യശഃശരീരരായ സി.ജെ.തോമസ്, ലളിതാംബിക അന്തർജനം, കൂത്താട്ടുകുളം മേരിജോൺ, സിസ്റ്റർ മേരി ബനീഞ്ഞ, റോസി തോമസ് എന്നിവരാണ് .സജീവമായി പ്രവർത്തിക്കുന്ന നൂറ് അംഗങ്ങളാണുണ്ടാവുക.
വിദ്വൽ സദസ്സിന്റെ തുടക്കം സാഹിത്യകാരനും സന്യാസിയുമായ അവ്യയാനന്ദ സ്വാമിക്ക് ആദരം അർപ്പിച്ചുകൊണ്ട് തൃശൂർ കുന്ദംകുളം കുണുഞ്ഞി ഗുരുപ്രഭാവാശ്രമത്തിൽ നടന്നു.

ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അക്ഷരജാലകത്തെക്കുറിച്ച്


പ്രവാചകാത്മാവിലെ ആവിഷ്കാരം

ആഴത്തിലും പരന്നതുമായ ഒരു വായനക്കാരൻ എന്നവകാശപ്പെടുന്നില്ല.എളിയ വായനയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു എഴുത്തുകാരനാണ് ശ്രീ എം.കെ.ഹരികുമാർ.ശ്രീ എം കൃഷ്ണൻനായരുടെ , കലാകൗമുദിയിലുണ്ടായിരുന്ന ‘സാഹിത്യവാരഫലം’ നല്ലൊരു അനുഭവമായിരുന്നു.പിന്നീട് അതേരൂപത്തിലുള്ള സാഹിത്യാവതരണം ശ്രീ എം.കെ.ഹരികുമാറിന്റെ ‘അക്ഷരജാലക’ത്തിൽ ആസ്വദിക്കുവാൻ കഴിഞ്ഞു.പുതിയ കൃതികളെ പരിചയപ്പെടുത്തുന്നതിലും പുതിയ സാമൂഹ്യപ്രവണതകളെ പരാമർസിക്കുന്നതിന്നും അക്ഷരജാലകത്തിലൂടെ സാധിച്ചിട്ടുണ്ട്.സംസ്കാരത്തെക്കുറിച്ചുള്ള വിചിന്തനങ്ങളും താത്വികാപഗ്രഥനങ്ങളും ഉത്തര-ഉത്തരാധുനിക സമീപനങ്ങളും പ്രവാചകാത്മാവിൽ ആവിഷ്ക്കരിക്കുന്നതിൽ ഏറെ വിജയിച്ചിട്ടുണ്ടെന്നാണ് എന്റെ പൂർണ വിശ്വാസം.വികലമാക്കപ്പെട്ട മതധരണകളെയും വിരൂപമാക്കപ്പെട്ട മനുഷ്യമനസ്സുകളെയും യഥാർത്ഥ മതാനുഭവത്തിന്റെ നേർവഴിയിലേക്ക് നയിക്കുവാൻ ഈ ഉദ്യമങ്ങൾ ഏറെ ഉപകരിക്കപ്പെടുന്നുണ്ട്.

മനുഷ്യ നന്മയ്ക്കുതകുന്ന കൂടുതൽ കൃതികൾക്ക് ജന്മം നൽകുവാനുള്ള ഈശ്വരാനുഭവം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.
യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
മലങ്കര ഓർത്തഡോക്സ് ചർച്ച്
നിരണം ഭദ്രാസനാധിപൻ

ഭാഷാപോഷിണിയിൽ ജോസ് പനച്ചിപ്പുറം എം.കെ ഹരികുമാറിനെക്കുറിച്ച്

സൗന്ദര്യത്തിന്റെ അഭംഗി നിറഞ്ഞ വഴികൾ

പാർട്ടി സാഹിത്യകാരന്മാരും സ്വാതന്ത്ര്യവും

അഥൊന അർത്തോ: ശരീരത്തിനുള്ളിലെ അവിശ്വാസി

Design a site like this with WordPress.com
Get started