അക്ഷരജാലകത്തെക്കുറിച്ച്

ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത അക്ഷരജാലകത്തെക്കുറിച്ച് എഴുതുന്നു:
പ്രവാചകാത്മാവിലെ ആവിഷ്കാരം
ആഴത്തിലും പരന്നതുമായ ഒരു വായനക്കാരൻ എന്നവകാശപ്പെടുന്നില്ല.എളിയ വായനയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഒരു എഴുത്തുകാരനാണ് ശ്രീ എം.കെ.ഹരികുമാർ.ശ്രീ എം കൃഷ്ണൻനായരുടെ , കലാകൗമുദിയിലുണ്ടായിരുന്ന ‘സാഹിത്യവാരഫലം’ നല്ലൊരു അനുഭവമായിരുന്നു.പിന്നീട് അതേരൂപത്തിലുള്ള സാഹിത്യാവതരണം ശ്രീ എം.കെ.ഹരികുമാറിന്റെ ‘അക്ഷരജാലക’ത്തിൽ ആസ്വദിക്കുവാൻ കഴിഞ്ഞു.പുതിയ കൃതികളെ പരിചയപ്പെടുത്തുന്നതിലും പുതിയ സാമൂഹ്യപ്രവണതകളെ  പരാമർസിക്കുന്നതിന്നും അക്ഷരജാലകത്തിലൂടെ സാധിച്ചിട്ടുണ്ട്.സംസ്കാരത്തെക്കുറിച്ചുള്ള വിചിന്തനങ്ങളും താത്വികാപഗ്രഥനങ്ങളും  ഉത്തര-ഉത്തരാധുനിക സമീപനങ്ങളും പ്രവാചകാത്മാവിൽ ആവിഷ്ക്കരിക്കുന്നതിൽ ഏറെ വിജയിച്ചിട്ടുണ്ടെന്നാണ് എന്റെ പൂർണ വിശ്വാസം.വികലമാക്കപ്പെട്ട മതധരണകളെയും വിരൂപമാക്കപ്പെട്ട മനുഷ്യമനസ്സുകളെയും യഥാർത്ഥ മതാനുഭവത്തിന്റെ നേർവഴിയിലേക്ക് നയിക്കുവാൻ ഈ ഉദ്യമങ്ങൾ ഏറെ ഉപകരിക്കപ്പെടുന്നുണ്ട്.

മനുഷ്യ നന്മയ്ക്കുതകുന്ന കൂടുതൽ കൃതികൾക്ക് ജന്മം നൽകുവാനുള്ള ഈശ്വരാനുഭവം ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു.

യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്ത
മലങ്കര ഓർത്തഡോക്സ് ചർച്ച്

നിരണം ഭദ്രാസനാധിപൻ

Sreenarayanaya- NOVEL PRE PUBLICATION

എന്റെ ‘ശ്രീനാരായണായ’ എന്ന നോവലിന്റെ പ്രീ പബ്ലിക്കേഷൻ പദ്ധതിയിൽ പ്രമുഖ എഴുത്തുകാരൻ ശ്രീ സി രാധാകൃഷ്ണനും കവിയും ‘ഇന്ന്’ മാസികയുടെ പത്രാധിപരുമായ ശ്രീ മണമ്പൂർ രാജൻബാബുവും പങ്കുചേരുന്നു.

തയ്യൽക്കാരൻ ഔസേഫ്

എം.കെ.ഹരികുമാർ
ഔസേഫിന്റെ അപ്പൻ നേരത്തെ മരിച്ചതുകൊണ്ട്
അവനു സ്കൂൾ കാലം പൂർത്തിയാക്കാനായില്ല.
ദൂരെപ്പോകാൻ വണ്ടിക്കൂലിയില്ലാത്തതുകൊണ്ട്
അവൻ അടുത്തൊരു കടയിൽ സൂചി കോർത്ത് കോർത്ത്
തയ്യൽക്കാരനായി.
ഒന്നിനും പൈസ തികയാത്തതുകൊണ്ട്
അവന് ആരെയും പ്രേമിക്കാനായില്ല.
ഒരുവിധത്തിൽ ഒരു കുടുംബം ഒപ്പിച്ചെടുത്തതുകൊണ്ട്
കാമുകനാകാനും കഴിഞ്ഞില്ല.
കടത്തിൽ നിന്ന് മോചനം കിട്ടാത്തതുകൊണ്ട്
ഹിമാലയം കാണാനോ,ടൂർ പോകാനോ സാധിച്ചില്ല.
അവൻ ലോകത്തെ കണ്ടത് തയ്യൽ മെഷീന്റെ രൂപത്തിലാണ്.
ഏതു തുണി വച്ചുകൊടുത്താലും കോർത്ത് കേട്ടുന്ന
ആ യന്ത്രം അവന്റെ വിശ്വസ്തയായിരുന്നു.
ആ യന്ത്രത്തിന്റെ യുക്തിമാത്രമാണ്
അവനു ആശ്രയിക്കാനുണ്ടായിരുന്നത്.
ഏത് പാതിരാത്രിയിലും അത് അവനു വഴങ്ങി.
അതില്ലാത്ത ഒരു രാത്രിയെപ്പറ്റി അവനു ചിന്തിക്കാനേ കഴിഞ്ഞില്ല.
അവനു രതിയോ,സ്വപ്നമോ, സിനിമയോ ഇല്ലായിരുന്നു.
അവൻ ആ തയ്യൽയന്ത്രമായി പരിണമിച്ചിരുന്നു.
അവനെ കാണാൻ വന്നവരൊക്കെ
ആ മെഷീനെ കണ്ട്
തുന്നൽ എന്ന സംസാരദുഃഖം ഇറക്കിവച്ചു.
ആ യന്ത്രം സംപ്രീതമായി

റിയലിസം വെറും യാഥാർത്ഥ്യമല്ല.

m k harikumar brochure 2015- 12 pages .

എഴുത്തിന്റെ മുപ്പത്തിമൂന്നാം വർഷം/ എം.കെ.ഹരികുമാർ ബ്രോഷർ 2015/ബ്ലൂമാംഗോ ബുക്സ് പ്രസിദ്ധീകരിച്ചത്

ജലഛായയുടെ ഒരു വർഷം:ഒരുമ മാസികയിൽ വന്ന അഭിമുഖം

അതൊന അർത്തൊ:മനസ്സിനുള്ളിലെ ശൂന്യത

ജലഛായ ഒരു വഴിത്തിരിവ്: കെ.എസ്.സേതുമാധവൻ

എന്റെ ‘ജലഛായ’ സാമ്പ്രദായിക നോവലല്ല. അത് എന്റേതായ ഒരു പരീക്ഷണമാണ്. ചിലപ്പോൾ യാഥാസ്ഥിക വായനക്കാരെ അത് പ്രകോപിപ്പിച്ചേക്കാം. പ്രമുഖ ചലച്ചിത്ര സംവിധായകനായ ശ്രീ കെ.എസ്. സേതുമാധവൻ ‘ജലഛായ’ വായിച്ചിട്ട് എനിക്കയച്ച കത്ത് ഇതിലേക്ക് വെളിച്ചം വിതറുന്നു.

പ്രിയ ഹരികുമാർ
‘ജലഛായ’ വായിക്കുമ്പോൾ ഓർത്തുപോയി, കുറച്ചു വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു സംഭവം. തമിഴ് സാഹിത്യകാരൻ ശ്രീ ജയകാന്തനു സാഹിത്യ അക്കാദമിയുടെ സമ്മാനം ലഭിച്ചതിനു ഒരു അനുമോദന ചടങ്ങ്. ശ്രീ എം. ഗോവിന്ദൻ അദ്ധ്യക്ഷനായിരുന്നു.അനുമോദിക്കുവാൻ തമിഴ് , മലയാളം, കന്നഡ, തെലുഗു സാഹിത്യകാരന്മാർ.മലയാളത്തിൽ നിന്ന് വന്നത് പ്രശസ്തനായ മുതിർന്ന സാഹിത്യകാരൻ. വാനോളം പുകഴ്ത്തി ഓരോരുത്തരും സംസാരിച്ചു.നമ്മുടെ സാഹിത്യകാരൻ സംസാരിച്ചതിൽ ഒരു ചെറിയ കല്ലുകടി:”ഞങ്ങൾ എഴുതിയത് ‘ജീവരക്തം’ കൊണ്ടാണ്. ഇന്ന് എഴുതുന്നവർ ‘ആർത്തവരക്തം’ കൊണ്ടാണ്” എന്ന് അദ്ദേഹം അമർഷത്തോടെ പറഞ്ഞു.
ശ്രീ എം .ഗോവിന്ദൻ തന്റെ പ്രസംഗത്തിൽ അതിനു ഉചിതമായ ഒരു മറുപടി പറഞ്ഞു:”താങ്കൾ എഴുതുമ്പോഴും അന്നത്തെ പ്രശസ്തർ അന്നത്തെ നവാഗതരെ പുച്ഛത്തോടെ മാത്രമേ കണ്ടിരുന്നുള്ളു.ചരിത്രം ആവർത്തിക്കുന്നു”.
ഈ സംഭവമാണ് ഞാനോർത്തത്. താങ്കൾക്കും അതു തന്നെ സംഭവിക്കും. മലയാളസാഹിത്യത്തിനു ഒരു പുതിയ വഴിത്തിരിവാകും ‘ജലഛായ’
കെ.എസ്.സേതുമാധവൻ

·

എം.കെ.ഹരികുമാറിന്റെ പുതിയ നോവൽ ‘ശ്രീനാരായണായ’

Design a site like this with WordPress.com
Get started