സപ്തസ്വരങ്ങളുടെ വിഷാദം

aathmayanangngalute khasak/ m k harikumar സപ്തസ്വരങ്ങളുടെ വിഷാദം -13 അറിവിന്റെ വരവ്‌ ഖസാക്കിൽ ജരാനരകളുടെ നിത്യതയുടെ ഭീതിയും ജന്മങ്ങളുടെ പിരിമുറുക്കവും സൃഷ്‌ടിച്ചു. അതിന്റെ അപാരമായ അനുഭവത്തിൽ ദൃഷ്ടിയുടെ തമസ്സലിയുന്നു. മുക്തിയുടെ വചസ്സു തിരുന്നു. വസ്തുക്കളുടെ ഓർമ്മയിൽ നിന്നും മനസ്സിൽ നിന്നും ഖസാക്ക്‌ മുമ്പോട്ടായുകയാണ്‌.പിതൃക്കൾക്ക്‌ ശ്രാദ്ധം ചെയ്യുന്ന ദിനങ്ങൾ ഖസാക്കിലൂടെ കടന്നുപോകുന്നു. ഖസാക്കിന്റെ പ്രാകൃതമായ അനുഷ്ഠാനങ്ങളിൽ മൺമറഞ്ഞവരുടെ സ്മൃതിചിത്രങ്ങളുണ്ട്‌. ഷെയ്‌ഖിന്റെ പൂർവ്വ സ്മൃതിയിലൂടെ തങ്ങളുടെ ആദിമമായ രക്ഷകനെ ഉറപ്പിക്കുകയാണ്‌ . പ്രാകൃത വർഗ്ഗാധിഷ്ഠിത ജീവിതത്തിൽ ,ദൈവത്തിന്റെ സംജ്ഞ …

Design a site like this with WordPress.com
Get started