ബക്കർ മേത്തല എം.കെ.ഹരികുമാർ മറ്റു നിരൂപകരിൽ നിന്നും വേറിട്ട് നിൽക്കുന്നത് ചിന്തകളിലെ നവീനതകൊണ്ടാണ്. നവീനമായ ആശയങ്ങളിലൂടെ തന്റെ ജീവിതദർശനത്തെ രൂപപ്പെടുത്തുന്നതിൽ സമീപകാല എഴുത്തുകാരിൽ അദ്ദേഹം വളരെ മുമ്പിലാണ്. എഴുത്തിൽ നിന്നും ദർശനങ്ങൾ കുടിയൊഴിഞ്ഞുപോകുമ്പോൾ പൊള്ളയായ ഹൃദയങ്ങളിൽ നിന്നും അർത്ഥരഹിതമായ വാക്കുകളുടെ ചാപിള്ളകളാണ് പിറക്കുക. ഹരികുമാർ മുൻവിധികളില്ലാതെ തന്നെ വാക്കുകളെയും വസ്തുതകളെയും സമീപിക്കുന്നു. പുതിയ ആശയങ്ങൾ ഉൽപാദിപ്പിക്കുന്നു. അതുകൊണ്ടു തന്നെ ഹരികുമാറിന്റെ എഴുത്തിൽ ദർശനം രൂപപ്പെടുത്തുന്നത് സൂര്യോദയം, മഴ, വിത്തുകളുടെ മുള പൊട്ടൽ, പൂവിരിയൽ തുടങ്ങിയ പ്രകൃതിസത്യം പോലെ …
