ബോർഹസിന്റെ സാഹിത്യ പ്രത്യയശാസ്ത്രവും സിദ്ധാന്തവും/എം.കെ. ഹരികുമാർ

ഇരുപതാം നൂറ്റാണ്ടിൽòചെറുകഥ എന്ന മാധ്യമത്തിൽ ഏറ്റവും അത്ഭുതകരമായ ആഖ്യാനം കൊണ്ടുവന്നത്‌ അർജന്റീനക്കാരനായ ലൂയി ബോർഹസ്‌ (1899-1986) ആണ്‌. ഊരാക്കുടക്കുപോലെ വിഷമിപ്പിക്കുന്നതും ഭ്രാന്തമായ ഭാവനകൊണ്ട്‌ സ്ഥലകാലങ്ങളെ കുഴപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ കഥകൾ വേറൊരാൾക്ക്‌ എഴുതാനാവുന്നതല്ല. അത്‌ ബോർഹസിന്റെ സാഹിത്യ പ്രത്യയശാസ്ത്രവും സിദ്ധാന്തവും കലർന്ന പുതിയൊരു നോട്ടമാണ്‌.  മനുഷ്യഭാവനയുടെ ഒരു പൊട്ടിത്തെറിയാണ്‌. കവിതകളും വിമർശനങ്ങളും ചെറുകഥകളുമാണ്‌ അദ്ദേഹത്തിന്റെ സംഭാവന. വളരെയേറെ വ്യാഖ്യാനങ്ങളും വായനകളും നടന്നു കഴിഞ്ഞ ബോർഹസ്‌ കഥകളുടെ ഒരു സമാഹാരം മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ കെ. ജീവൻകുമാറും പി. അനിൽകുമാറും ചരിത്രപരമായ …

Design a site like this with WordPress.com
Get started