എം.കെ.ഹരികുമാർടെലിവിഷന്റെയും മൊബൈൽയിൽ ഫോണിന്റെയും ഇന്റർനെറ്റിന്റെയും ഈ കാലത്ത്, വായന മരിച്ചു എന്ന് പറയുന്നത് വിഡ്ഢിത്തമായിരിക്കും. എന്നാൽ വായനയുടെ രൂപവും ഉള്ളടക്കവും മാറിയിരിക്കുന്നു.കഴിഞ്ഞ നൂറ്റാണ്ടുകളിലെ എഴുന്നൂറും എണ്ണൂൂറും പേജുകളുള്ള നോവലിന് ഇരുന്നൂറ് പേജിൽ സംഗ്രഹീത രൂപമാണ് ഇപ്പോൾ വിപണിയിലിറങ്ങുന്നത്. സെർവാന്തസിന്റെ ‘ഡോൺ ക്വിക്സോട്ട്, ടോൾസ്റ്റോയിയുടെ ‘അന്നാകരേനിന’ തുടങ്ങിയ കൃതികൾ ഇപ്പോൾ ചെറിയ എഡിഷനുകളിൽ പ്രത്യക്ഷപ്പെടുന്നു. മൂലകൃതി വേണ്ട, സംഗ്രഹീത രൂപങ്ങൾ മതി എന്നായിട്ടുണ്ട്. ഈ ചെറിയ പതിപ്പുകൾ സമഗ്രമായ ഒരു വായനയ്ക്ക് പര്യാപ്തമാണോ? എങ്കിൽ മഹത്തായ കൃതികളെന്ന് നാം …
