സി.ജെയുടെ കാതൽ/എം.കെ. ഹരികുമാർ

ഒഴുക്കിനൊത്ത്‌ ഒഴുകുന്നവരാണ്‌ അധികവും. എന്നാൽ ചിലപ്പോഴെങ്കിലും, താനാരാണെന്ന്‌ ഓർക്കുന്ന ഘട്ടത്തിലെങ്കിലും, ഒഴുക്കിനെ വകവയ്ക്കാതെ എതിർദിശയിലേക്ക്‌ നീന്തേണ്ടിവരും. മൂല്യവിചാരമുള്ള എഴുത്തുകാരുടെ കാര്യത്തിൽ ആരെയും അലോസരപ്പെടുത്താതെ, സുഖനിദ്രയിലുള്ള ഒഴുക്ക്‌ ദുരന്തമായി കലാശിക്കും. എല്ലാ സംഘങ്ങൾക്കും പൊതുമതങ്ങൾക്കും സമാന്തരമായോ, അവയിൽ നിന്ന്‌ അൽപം അകലം പാലിച്ചോ ഒഴുകേണ്ടത്‌, ആത്മീയമായ നിലവാരത്തിന്റെ പ്രശ്നമാണ്‌. വേറിടുക എന്നത്‌ സാഹിത്യത്തിലെങ്കിലും അനിവാര്യതയാണ്‌.  നൃത്തം ചെയ്യുന്നവർക്ക്‌ മനോധർമ്മം പ്രകടിപ്പിക്കാമെങ്കിലും, സ്വാതന്ത്ര്യമില്ല. അവർ ഒരു താളത്തിന്റെ ആവർത്തനത്തെ ശരീരത്തിൽനിന്ന്‌ വിട്ടുപോകാതെ സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്‌. സി.ജെ. തോമസിന്റെ ‘ഇവൻ എന്റെ …

Design a site like this with WordPress.com
Get started