manifesto -9

എന്റെ മാനിഫെസ്റ്റോ -9 ബദൽ ആത്മീയത എം. കെ ഹരികുമാർ സാഹിത്യാനുഭവം മനുഷ്യന്റെ വിധിയാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവനു മതമോ പ്രത്യയശാസ്ത്രമോ അനിവാര്യഘടകങ്ങളായിക്കൊള്ളണമെന്നില്ല. അന്വേഷണത്തിലും അനുഭവത്തിലും ചിന്തയിലുമുള്ള സ്വതന്ത്രവും അതിരുകളില്ലാത്തതുമായ ചുവടുവയ്പുകളാണ്‌ സാഹിത്യത്തിന്റെ മൂലധനം. ആ അർത്ഥത്തിൽ അത്‌ സ്വയംപര്യാപ്തവുമാണ്‌. സാഹിത്യത്തിൽ വിശ്വസിക്കുന്നവരുടെ ജീവിതത്തിന്റെ മൗലികതയ്ക്കുള്ള പിന്തുണയായിട്ടുവേണം , സാന്മാർഗികത നിലനിൽക്കില്ലെന്നും സൗന്ദര്യാത്മകതയ്ക്ക്‌മാത്രമേ ഭാവിയുള്ളുവെന്നുമുള്ള ജോസഫ്‌ ബ്രോഡ്സ്കിയുടെ പ്രഖ്യാപനത്തെ കാണാൻ. സാഹിത്യത്തിലെ ആത്മീയതയെ അറിയാൻ ശ്രമിക്കുന്നവർ അതിനെപ്പറ്റിയുള്ള മുൻവിധികളാണ്‌ ആദ്യം ഉപേക്ഷിക്കേണ്ടത്‌ . സാഹിത്യം മതത്തെക്കാൾ, പ്രത്യയശാസ്ത്രത്തേക്കാൾ, ചരിത്രത്തേക്കാൾ …

അധോമുഖമായ പ്രമാണങ്ങൾ

aathmayanangalude khasak/m k harikumar അധോമുഖമായ പ്രമാണങ്ങൾ – 3 ഓരോ ശ്വസനവും ആരംഭിക്കുന്നത്‌ തീക്ഷണമായ പ്രപഞ്ചസമീക്ഷയുമായാണ്‌. യാത്രക്കിടയിൽ ,പ്രഭാതശ്വസനങ്ങൾക്കിടയിൽ മനസ്സിന്റെ പാറിവീഴുന്ന ഓർമ്മപോലും പ്രപഞ്ചത്തിന്റെ ചുറ്റളവുകൾ കാംക്ഷിക്കുന്നു. ശ്വസനങ്ങളുടെയുള്ളിൽ ഏകവചനങ്ങളുമായി വാഴുന്ന ആത്മാവുണ്ട്‌. വൈറ്റ്‌ഹെഡ്‌ ഓർമ്മിപ്പിക്കുന്നതുപോലെ , തെറ്റിപ്പിരിഞ്ഞും ഓർമ്മകളിൽ അക്രമം കാണിച്ചും സഞ്ചരിക്കുമ്പോൾ മനുഷ്യൻ , ഒരു വിശ്വാസത്തിന്റെ യോഗാത്മക ശരീരത്തിലെത്തിച്ചേരുകയാണ്‌.ഓർമ്മകളിലൂടെ സ്വാശ്രയമായ ഒരു മതത്തിലാണ്‌ ചെന്നെത്തുന്നത്‌. “ഖസാക്കിന്റെ ഇതിഹാസത്തിലൂടെ” വിജയൻ ധാരണയുടേ യോഗാത്‌മക ശരീരത്തിൽ പ്രവേശിക്കാനാണ്‌ ശ്രമിക്കുന്നത്‌. വിജയന്റെ ചിന്തകളിൽ ദൈവത്തിന്റേയോ വിശ്വാസത്തിന്റേയോ …

Design a site like this with WordPress.com
Get started