വിശ്വാസങ്ങളുടെ കർമ്മം

aathmayanangalude khasak/ m k harikumar വിശ്വാസങ്ങളുടെ കർമ്മം -9 ഓർമ്മകളിൽ അലിയുന്നില്ല, കണ്ണീർ തുടിച്ചു നിൽക്കുന്ന ദിനവേളകളുടെ ശൈത്യം. രവിയുടെ ബോധരാവുകളിൽ സ്നേഹത്തിന്റെ ഭാഷയും കരുണയുടെ ഈണവും ആസക്തിയുടെ രാഗവും ഏതു വിധമാണ്‌ ലയിച്ചുച്ചേർന്നിരിക്കുന്നതെന്ന്‌ തിരക്കുമ്പോൾ മനോവേളകളുടെ മിന്നിമിന്നിപ്പോകുന്ന രാത്രിവണ്ടികളെത്തിച്ചേരുന്നു. ചാന്തുമ്മയുടെ അരികിലിരുന്നുകൊണ്ട്‌ ഹൃദയവികാരങ്ങളെ അലിയിപ്പിക്കാനൊരുങ്ങുമ്പോൾ , എവിടേയോ നോവനുഭവപെടുന്നു. മനസ്സിന്റെ നാഴികകളിൽ ഇനിയും ജനിക്കാത്ത കഴുകന്മാരുണ്ട്‌. അവയെ കണ്ടെത്താനായി , വര്‍ഷങ്ങളിലൂടെ രവി പിന്നെയും പിന്നെയും അലഞ്ഞു. വിഷമങ്ങളുടെ ഋതുക്കളിൽ നട്ടുവളർത്തിയ സ്വന്തം സസ്യങ്ങളെ …

അധോമുഖമായ പ്രമാണങ്ങൾ

aathmayanangalude khasak/m k harikumar അധോമുഖമായ പ്രമാണങ്ങൾ – 3 ഓരോ ശ്വസനവും ആരംഭിക്കുന്നത്‌ തീക്ഷണമായ പ്രപഞ്ചസമീക്ഷയുമായാണ്‌. യാത്രക്കിടയിൽ ,പ്രഭാതശ്വസനങ്ങൾക്കിടയിൽ മനസ്സിന്റെ പാറിവീഴുന്ന ഓർമ്മപോലും പ്രപഞ്ചത്തിന്റെ ചുറ്റളവുകൾ കാംക്ഷിക്കുന്നു. ശ്വസനങ്ങളുടെയുള്ളിൽ ഏകവചനങ്ങളുമായി വാഴുന്ന ആത്മാവുണ്ട്‌. വൈറ്റ്‌ഹെഡ്‌ ഓർമ്മിപ്പിക്കുന്നതുപോലെ , തെറ്റിപ്പിരിഞ്ഞും ഓർമ്മകളിൽ അക്രമം കാണിച്ചും സഞ്ചരിക്കുമ്പോൾ മനുഷ്യൻ , ഒരു വിശ്വാസത്തിന്റെ യോഗാത്മക ശരീരത്തിലെത്തിച്ചേരുകയാണ്‌.ഓർമ്മകളിലൂടെ സ്വാശ്രയമായ ഒരു മതത്തിലാണ്‌ ചെന്നെത്തുന്നത്‌. “ഖസാക്കിന്റെ ഇതിഹാസത്തിലൂടെ” വിജയൻ ധാരണയുടേ യോഗാത്‌മക ശരീരത്തിൽ പ്രവേശിക്കാനാണ്‌ ശ്രമിക്കുന്നത്‌. വിജയന്റെ ചിന്തകളിൽ ദൈവത്തിന്റേയോ വിശ്വാസത്തിന്റേയോ …

Design a site like this with WordPress.com
Get started