ദിപിൻ മാനന്തവാടി എം.കെ.ഹരികുമാറിന്റെ ‘ജ്ഞാനമുകുളങ്ങളെ’ക്കുറിച്ച് തലമുറാന്തരങ്ങളായി നന്മയുടെ സാംശീകരണ രൂപമെന്ന നിലയിൽ കൈമാറി വന്നിരുന്നഉപദേശങ്ങളുടെ, അനുഭവ പാഠങ്ങളുടെ നേരനുഭവങ്ങളെയെല്ലാം സാരോപദേശം എന്നനിലയിൽ പൊതുവെ നമുക്ക് വായിച്ചെടുക്കാവുന്നതാണ്. തലമുറകളിൽ നിന്ന്‌കൈമാറ്റം ചെയ്യപ്പെട്ടിരുന്ന ഈ മൊഴി മുത്തുകളെ പൗരാണിക കാലം മുതലെനമ്മുടെ ജീവിത പരിസരത്ത് അടയാളപ്പെടുത്തിയിട്ടുണ്ട്. പഞ്ചതന്ത്ര കഥകൾതുടങ്ങി ഈയൊരു മൊഴിശേഖരത്തിലേയ്ക്ക് സ്വരൂക്കൂട്ടാൻ സാധിക്കുന്ന പലതുംനമുക്ക് കൈമാറിക്കിട്ടിയിട്ടുണ്ട്. ഒരനുഷഠാനം പോലെ നമ്മൾ സ്വീകരിച്ച്‌നമ്മുടെ അനുഭവങ്ങളെക്കൂടി ചേർത്ത് കൈമാറ്റം ചെയ്യപ്പെടുന്നസാരവാക്യങ്ങളെക്കുറിച്ച് ഗഹനമായ ഒരാലോചന ആരും നടത്തിയിട്ടുണ്ടാകില്ല. ആഅർത്ഥത്തിൽ …
