അനാഥത്വത്തിന്റെ മർമ്മരങ്ങൾ

aathmayanangngalute khasak/ m k harikumar അനാഥത്വത്തിന്റെ മർമ്മരങ്ങൾ -8 ഖസാക്കിലെ പ്രകൃതിയിലൂടെ അഴിഞ്ഞലിയുന്ന അനാഥത്വത്തിന്റെ ശിശിരം വിജയന്റെ നോവു പതിഞ്ഞ സ്മരണകളുടെ പ്രത്യക്ഷമായിത്തീരുന്നു. രാജാവിന്റെ പള്ളിയിലെ നിശ്ച്ചലത പോലും അവളെ വിലക്കിയെന്ന്‌ വിജയൻ എഴുതുന്നു. നീലിയും ഖാലിയാരും സംസാരിക്കുമ്പോൾ വടവൃക്ഷം പോലെ വളർന്നു നിൽക്കുന്ന ഏകാകികതയിലേക്കാണ്‌ വിജയൻ ശ്രദ്ധ തിരിക്കുന്നത്‌. ഖസാക്കിന്റെ പനയോലകളിൽ പോലും ഒറ്റപ്പെടലിന്റെ ഗീതമുണ്ട്‌. ഒറ്റപ്പെടലിന്റെ നീരാഴങ്ങളിൽ നിന്ന്‌ പെറുക്കിയെടുത്ത വ ജ്രക്കല്ലുകളുടെ ഹിമകാന്തിയാണ്‌ തന്റെ അനാഥത്വമെന്ന്‌ വിജയന്‌ അറിയാമായിരുന്നു. അപ്പുക്കിളിയും രവിയും …

ഉത്തരാധുനികതയും ഉപനിഷത്തും-എം.കെ.ഹരികുമാർ

സർപ്പിളാകൃതിയിലാണ്‌ ഉപനിഷത്‌ മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന്‌ തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്‌. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്‌. ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ്‌ ,നാം ഗദ്യത്തിലും പദ്യത്തിലും കാണുക. എന്നാൽ ചിന്തകളെത്തന്നെ അന്വേഷിക്കുകയും നിഷേധിക്കുകയും ,അതേസമയം അതീതമായ ചിന്തയെയും ഭാഷയെയും അന്വേഷിക്കുകയും ചെയ്യുന്നത്‌ തത്ത്വചിന്തയെ തന്നെ നിരാകരിക്കുന്നത് പോലെയാണ്‌. രേഖീയമായിട്ടല്ല അതിന്റെ ആലോചനകൾ നീങ്ങുന്നത്‌; സർപ്പിളാകൃതിയിലാണ്‌. പുറമേ നിന്ന്‌ …

യാത്ര-മാത്യു നെല്ലിക്കുന്ന്‌

read ezhuth online കനാൽത്തീരത്തുകൂടി പതിവുപോലെ അയാൾ അന്നും അന്തിവെയിലിനെതിരെ നടന്നു. കൈയിൽ മൂന്നു വയസ്സായ ലാബ്രഡോർ വർഗ്ഗത്തിൽപ്പെട്ട നായെ ലിഷാൽ പിടിച്ചിട്ടുണ്ട്‌. പകൽവെളിച്ചത്തിൽ തിളങ്ങി ഒഴുകുന്ന കനാലും അതിനെ തഴുകിയെത്തുന്ന തണുത്ത കാറ്റും അയാൾക്കേക്കാളവും ശാന്തി നൽകിയിരുന്നു.ശക്തിയായി മഴപെയ്യുമ്പോൾ രണ്ടാം നിലയിലെ ചില്ലുജനാലയ്ക്കരുകിൽ അയാൾ കനാലിനെ നോക്കി നിൽക്കും. മഴ പെയ്യുമ്പോൾ കനാൽപെട്ടെന്നു നിറയുമെങ്കിലും അത്‌ കരകവിഞ്ഞൊഴുകുന്നത്‌ ഒരിക്കലും കണ്ടിട്ടില്ല. കുത്തൊഴുക്കിന്റെ ശക്തി പലപ്പോഴും കിടിലം കൊള്ളിക്കുമെങ്കിലും ഏതോ അജ്ഞാതമായൊരു ബന്ധം ആ കനാലിനോടു തോന്നിയിരുന്നു.എന്നും …

കടല്‍ ഉപയോഗശൂന്യമായ പ്രണയം പോലെ

പെരുമ്പാമ്പിനെകൊണ്ട്‌ ഉള്ളില്‍നൃത്തം ചെയ്യിച്ച്‌കടല്‍ ഒന്നുകൂടി മദാലസയായി .നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌. രതിബന്ധത്തിന്‍റെ ഒടുവിലെ അപാരമായ ജ്ഞാനംഎത്രയോ വേഗം മാഞ്ഞുപോകുന്ന പോലെ കടല്‍ ,പക്ഷേ പ്രണയിക്കുന്നില്ല.രതിയെപ്പറ്റി പറഞ്ഞാല്‍അവള്‍ ഓടിപ്പോകും.പ്രണയത്തെയും രതിയെയും തള്ളുകയുംമാദകറാണിയാണെന്ന് ഭാവിക്കുകയുമാണ്‌ .അവള്‍ക്കോ സ്വന്തമായി രതിയില്ല. കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെചുരമാന്തുന്നു.അനിശ്‌ചിതവും വിസ്മയകരവുമായഅസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ളസൌന്ദര്യശൂന്യതയെ അത്‌ നുരകളാക്കി മാറ്റുന്നു.അത്‌ എന്തിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകും-മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ്‌ ഗീത, കലാലയം… നമുക്ക്‌ സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട.അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?വിറങ്ങലിച്ച ഭൂതകാലത്തെയോ?തെറ്റുകളെയോ? കടല്‍ …

എഴുത്ത്‌ ഓണ്‍ലൈനില്‍

“ചാടിക്കളിയെടാ കൊച്ചുരാമാ,കൂടിക്കളിയെടാ അച്ചുരാമാ!അള്ളിപ്പിടിച്ച്‌ മേല്‍ത്തട്ടില്‍ കയറെടാ,തലകുത്തി മറിയെടാ, പലമട്ടു ചീറെടാ,ഇന്ദ്രനും ചന്ദ്രനും ലാത്സലാം നല്‍കെടാ,ജന്‍മം കളയാതെ ജന്‍മിയായിത്തീരെടാ,ഒരു തൊട്ടി വെള്ളത്തില്‍ മുങ്ങിക്കുളിയെടാ,വില്ലീസണിയെടാ, പല്ലക്കില്‍ കേറെടാ,തുള്ളിക്കളിയെടാ, പല്ലിളിച്ചാടെടാ,കൊച്ചുരാമാ, ക്ഷണം, അച്ചുരാമാ,!read more ചെമ്മനം ചാക്കോയുടെ കവിത എഴുത്ത്‌ ഓണ്‍ലൈനില്‍ Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

എഴുത്ത്‌ ഓണ്‍ലൈന്‍- ഉള്ളടക്കം[ june 2009]

ezhuth online inauguration: sajimon parayil എഡിറ്റോറിയല്‍: മലയാളി:മാത്യൂ നെല്ലിക്കുന്ന് ഗദ്യം മനുഷ്യന്‍ ചീത്ത മൃഗമാണ്‌സുകുമാര്‍ അഴീക്കോട്‌ സംഗീതം കാണുന്നവര്‍ഇ. പി . ശ്രീകുമാര്‍ ആരോഗ്യരംഗം:ഡോ . കാനം ശങ്കരപ്പിള്ള. culture a rose:k. santhosh kumar sreedevi nair’s poems:uthama narayanan സഫലമീ യാത്ര-കലവൂര്‍ രവി ശ്രീലങ്കന്‍ യാത്ര-എ. ക്യൂ. മഹ്‌ദി സിനിമ പാസഞ്ചര്‍ – ആര്‍ജവത്തിന്‌ നൂറ്‍ മാര്‍ക്ക്‌ :സനല്‍ ശശിധരന്‍ art exihibition:gayatri ഈ മാസത്തെ കവി:പി. എ അനീഷ്‌ കഥ: മുഖങ്ങളുടെ …

Design a site like this with WordPress.com
Get started