നവദർശനത്തിന്റെ നവനീതം ഫാ. ഡോ.കെ.എം.ജോർജ്ജ് ആധുനിക ശാസ്ത്രീയ സംസ്കാരത്തിന്റെ തലതൊട്ടപ്പന്മാരിൽ പ്രമുഖനാണ് ഇംഗ്ലീഷുകാരനായ തത്ത്വചിന്തകൻ ഫ്രാൻസിസ് ബേക്കൺ (1561-1626). പരീക്ഷണ പ്രധാനമായ ‘ശാസ്ത്രീയരീതി’യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ് നാച്ചുറൽ സയൻസിന്റെ ‘രീതിശാസ്ത്രം’ ഉരുത്തിരിച്ചെടുക്കാൻ സഹായിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങളെ അദ്ദേഹം രണ്ടായി തിരിച്ചു. ഫലദായകമായ പരീക്ഷണങ്ങളും (experimenta fructifera), പ്രകാശവാഹിയായ പരീക്ഷണങ്ങളും (experimenta lucifera). ആദ്യത്തേത് മനുഷ്യരുടെ അനുദിനാവശ്യത്തിന് ഉപകരിക്കുന്ന പ്രായോഗിക ഫലങ്ങൾ ഉള്ളവ. നാം ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം ഇത്തരം ഫലങ്ങളാണ്. മറ്റേത് മനുഷ്യന്റെ മാനസിക ചക്രവാളങ്ങളെ വികസിപ്പിക്കാനുതകുന്ന ഉൾക്കാഴ്ച്ചകളും …
Continue reading “എം കെ ഹരികുമാറിന്റെ നവാദ്വൈതത്തെക്കുറിച്ച് ഫാ ഡോ.. കെ എം ജോർജ് എഴുതുന്നു”
