aathmayanangalute khasak/ m k harikumar അറിവിനുള്ളിലെ ദേവൻ-12 ജീവിതകാമനകളിൽ വസിച്ചിട്ടും രവിക്ക് ഒന്നിനോടും വേദന തോന്നിയില്ല. ദുഃഖം അക്ഷമയും വെറുപ്പുമായി പരിവർത്തിക്കപ്പെടുകയായിരുന്നു. അറിവിന്റെ സ്ഥലമായ പകൽക്കിനാവുകൾ നിറഞ്ഞ ജൈവബന്ധങ്ങളെ രവി സൃഷ്ടിച്ചെടുക്കുകയാണ് ചെയ്‌തത്. പ്രവൃത്തി മനുഷ്യന് മുക്തിയുടെ അനിയന്ത്രിതമായ ആശീർവാദം പകരുന്നുണ്ട്. രവിയെ ഓർമ്മകളിലത്രയും നിരാശ്രയനാക്കിയിട്ടും ,അവയിലെങ്ങും അയാൾക്ക് വേദന തോന്നിയില്ല. രോഗത്തേയും ദുഃഖത്തേയും സുരതവുമായി ബന്ധപ്പെടുത്തി അറിവിന്റെയുള്ളിലെ ദേവനെ പ്രസാദിപ്പിക്കാനാണ് വിജയൻ ശ്രമിക്കുന്നത്. രതി പുതിയ ജാലകങ്ങൾ തുറന്നിടുന്നു. ഉൾവ്യഗ്രതകളുടെ വിന്യാസങ്ങളെ രതിയുടെ പ്രവർത്തനങ്ങളിലൂടെ …
