സൗന്ദര്യത്തിന്റെ എഞ്ചിനീയറിംഗ്എം. കെ. ഹരികുമാര്‍ ചില കമ്പ്യൂട്ടർ സ്ക്രീൻ സേവറുകൾ നമ്മെ മതിഭ്രമത്തിലേക്ക് തള്ളിവിടും. ഒരു കെട്ടിടത്തിനകത്തേക്ക് നമ്മെ നയിക്കുകയാണെന്ന് ഭാവിച്ച്, കൊണ്ടുപോയി മറ്റൊരു മുറിയിലേക്ക് നീങ്ങും. അവിടെയും നിലയുറപ്പിക്കാനാകില്ല. മൂലകളും ഇടനാഴികളും മാറിക്കൊണ്ടിരിക്കും. 10 മിനിട്ടുനേരം നോക്കി നിന്നാൽ തലചുറ്റും. സ്ഥലകാലഭ്രമമുണ്ടാകും. അതുപോലെയാണ് സ്ക്രീൻ സേവർ പൈപ്പുകളുടെയും കാഴ്ച. പൈപ്പുകൾ എന്ന് പേരിട്ടിട്ടുള്ള സ്ക്രീൻ സേവറുകൾ നമ്മെ അതിശയിപ്പിക്കുന്ന യന്ത്രലോകത്തേക്കാണ് നയിക്കുന്നത്. എണ്ണക്കുഴലുകളുടെ അനേകം ശ്രേണികൾ നിമിഷനേരം കൊണ്ട് രൂപപ്പെടുന്നു. ഏതോ വലിയ റിഫൈനറിയാണെന്ന് തോന്നിപ്പിക്കും. …
Tag Archives: khasakkinte ithihasam
എന്റെ സാഹിത്യ മാനിഫെസ്റ്റോ -1
ഭഗവദ്ഗീതയുടെ പുനരുപയോഗംഎം.കെ.ഹരികുമാർ ഏറ്റവും നിസ്സാരമായ അസ്തിത്വം മനുഷ്യന്റേതാണെന്ന്, ഇന്നത്തെ ഏറ്റവും വലിയ സാങ്കേതിക മിഥ്യാസുരക്ഷിതത്വത്തിനകത്തും ബോധ്യപ്പെടുത്തുന്ന കൃതിയാണ് ‘ഖസാക്കിന്റെ ഇതിഹാസം’ എന്തിനാണ് ഇങ്ങനെയൊരു ബോധ്യപ്പെടുത്തൽ? ആത്മബോധത്തിലൂടെ, തന്നിൽനിന്നുതന്നെ ഒഴുകിപ്പരക്കുന്ന അവസ്ഥയുടെ സ്വാഭാവികമായ പരിണാമമാണിത്. ഈ നോവലിന് മുമ്പോ ശേഷമോ മലയാള നോവലിന് ഇത്ര സ്വയംസമ്പൂർണ്ണമായ ഭാഷയോ ആഖ്യാനസൂക്ഷ്മതയോ ആത്മലോകവിശേഷമോ ഇല്ല. ഇന്നും ‘ഖസാക്കിന്റെ ഇതിഹാസം’ മലയാളത്തിൽ ഒറ്റപ്പെട്ടുനിൽക്കുകയാണ്. നോവലിന് സ്ഥൂലമായ പ്രതലങ്ങൾ മതിയെന്ന് വിചാരിക്കുന്നവരുണ്ട്. അവർ ജീവിതത്തിന്റെ ഉപരിതലത്തിലുള്ള സാമൂഹികതയെ പ്രധാന അസംസ്കൃതവസ്തുവാക്കി നിരത്തുന്നു. വിസ്തൃതിയേറിയ പ്രതലത്തിലെ …
ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും
aathmaayanangngalute khasakk/ m k harikumar ഖസാക്കിന്റെ ഇതിഹാസവുംആത്മായനങ്ങളുടെ ഖസാക്കും -14 ഞാൻ സ്കൂളിൽ പഠിക്കുന്ന കാലത്തു തന്നെ ഖസാക്കിന്റെ ഇതിഹാസം വായിച്ചു. കോളേജിൽ പഠിക്കുമ്പോൾ തന്നെ അതിനെപ്പറ്റിയുള്ള രചനാപരമായ ആലോചനകളിൽ മുഴുകി.എം.എ.ക്കു പഠിച്ചുകൊണ്ടിരിക്കമ്പോള്‍ ‘ആത്മായനങ്ങളുടെ ഖസാക്ക് ‘ എന്ന പേരിൽഎന്റെ ഖസാക്ക് അനുഭവത്തെ ഞാൻ അവതരിപ്പിച്ചു.ഓ.വി.വിജയൻ ഈ പുസ്തകത്തിന്റെ പരസ്യം കണ്ടിട്ട് എൻ.ബി.എസ്. ൽ നിന്ന് ഒരു കോപ്പി ആവശ്യപ്പെട്ട് വാങ്ങുകയായിരുന്നു. എനിക്ക് അദ്ദേഹം ഇങ്ങനെ എഴുതി “ഈ പുസ്തകം എന്നെ വിനയവാനാക്കുന്നു”.ഇതു മതിയായിരുന്നു എനിക്ക് …
Continue reading “ഖസാക്കിന്റെ ഇതിഹാസവും ആത്മായനങ്ങളുടെ ഖസാക്കും”
അധോമുഖമായ പ്രമാണങ്ങൾ
aathmayanangalude khasak/m k harikumar അധോമുഖമായ പ്രമാണങ്ങൾ – 3 ഓരോ ശ്വസനവും ആരംഭിക്കുന്നത് തീക്ഷണമായ പ്രപഞ്ചസമീക്ഷയുമായാണ്. യാത്രക്കിടയിൽ ,പ്രഭാതശ്വസനങ്ങൾക്കിടയിൽ മനസ്സിന്റെ പാറിവീഴുന്ന ഓർമ്മപോലും പ്രപഞ്ചത്തിന്റെ ചുറ്റളവുകൾ കാംക്ഷിക്കുന്നു. ശ്വസനങ്ങളുടെയുള്ളിൽ ഏകവചനങ്ങളുമായി വാഴുന്ന ആത്മാവുണ്ട്. വൈറ്റ്‌ഹെഡ് ഓർമ്മിപ്പിക്കുന്നതുപോലെ , തെറ്റിപ്പിരിഞ്ഞും ഓർമ്മകളിൽ അക്രമം കാണിച്ചും സഞ്ചരിക്കുമ്പോൾ മനുഷ്യൻ , ഒരു വിശ്വാസത്തിന്റെ യോഗാത്മക ശരീരത്തിലെത്തിച്ചേരുകയാണ്.ഓർമ്മകളിലൂടെ സ്വാശ്രയമായ ഒരു മതത്തിലാണ് ചെന്നെത്തുന്നത്. “ഖസാക്കിന്റെ ഇതിഹാസത്തിലൂടെ” വിജയൻ ധാരണയുടേ യോഗാത്‌മക ശരീരത്തിൽ പ്രവേശിക്കാനാണ് ശ്രമിക്കുന്നത്. വിജയന്റെ ചിന്തകളിൽ ദൈവത്തിന്റേയോ വിശ്വാസത്തിന്റേയോ …
p k gopi writes
നിരൂപക വായനയിലെ വാത്മീകിപ്പക്ഷികൾ പി.കെ.ഗോപിവായന: ‘നവാദ്വൈതം’ എം.കെ.ഹരികുമാർ നീലവിഹായസ്സിന്റെ വിശാലമായ ക്യാൻവാസിലേക്ക് ഇലത്തൂലികകൾ നീട്ടി വംശവൃക്ഷം നിൽക്കുന്നു. മഹാപ്രവാഹത്തിന്റെ മണൽത്തീരത്ത്, വിജനമായ ഏകാന്തതയില്‍ ചുടലച്ചിതയെരിഞ്ഞു. രണ്ടു ദൃശ്യങ്ങൾ….. കേവലദൃശ്യങ്ങളുടെ ഛായാപടങ്ങൾ വളരെയാകർഷമായി അവതരിപ്പിക്കാൻ നമുക്കു കഴിയും. എന്നാൽ ദൃശ്യങ്ങളുടെ നിഴലും വെളിച്ചവും കടന്ന് കാലത്തിന്റെ അന്തർഗ്ഗതങ്ങളിൽ സഞ്ചരിക്കാൻ കഴിയുന്ന ഒരാളെ മാത്രമേ ഞാൻ നിരൂപകനായി കരുതുകയുള്ളു.എഴുത്തിനേക്കാൾ ഗൗരവമേറിയ അന്വേഷണപഥങ്ങളിലെവിടെയോ വച്ച്, കടലിൽ നിന്ന് ശംഖനാദം കണ്ടെത്തുംപോലെ, അന്ധകാരങ്ങളിൽ നിന്ന് കാലത്തിന്റെ കൃഷ്ണമണികൾ കണ്ടുപിടിക്കും പോലെ, അപൂർവ്വചാതുര്യമാർന്ന ഒരു …
