ente manifesto -15

എന്റെ മാനിഫെസ്റ്റോ -15 പത്രവും ഉത്തര-ഉത്തരാധുനികതയുംഎം. കെ. ഹരികുമാർ ഉത്തരാധുനികതയ്ക്കു ശേഷമുള്ള കാലത്തും പത്രം ചില നൂതന സൂചനകൾപേറുന്നുണ്ട്‌. പത്രം ഉത്തര-ഉത്തരാധുനികമായ ആശയവും അനുഭവവുമായി തുടരുന്നു. പത്രപ്രവർത്തകന്റെ ജോലിയെപ്പറ്റിയല്ല പറയുന്നത്‌. പത്രം വായിക്കുന്നവൻ ഏറ്റെടുക്കുന്ന അദൃശ്യവും ഭാരിച്ചതുമായ അവബോധ സംഘട്ടനങ്ങളെക്കുറിച്ചാണ്‌. പത്രത്തിൽ, എല്ലാം അറിയിക്കാനുള്ളതാണെന്ന്‌ പറയേണ്ടതില്ലല്ലോ. അറിഞ്ഞാലോ, അതിവിടെ തത്കാലം നിറത്തിക്കൊള്ളൂ എന്നൊരു സന്ദേശം പത്രം തരുന്നുണ്ട്‌. കൂടുതലൊന്നും ചിന്തിക്കാൻ പറ്റില്ല. അധികം ചിന്തിച്ചാൽ പത്രപാരായണം സാധ്യമാകില്ല. പത്രം, ചിന്തിക്കാതിരിക്കാനുള്ള അടവുമാണ്‌. ആദ്യകോളത്തിൽ നേതാവ്‌ മരിച്ച വാർത്തയാണുള്ളതെങ്കിൽ, …

മനുഷ്യാംബരാന്തങ്ങൾ

book reviewby moncy joseph. ഭാഷയുടെ പേരിലാണ്‌ എം.കെ.ഹരികുമാർ ഏറെയും വിമർശിക്കപ്പെട്ടിട്ടുള്ളത്‌. ഹരികുമാറിന്റെ ആദ്യപുസ്തകമായ ‘ആത്മായനങ്ങളുടെ ഖസാക്ക്‌’ തന്നെ ഇങ്ങനെ ചില പ്രശ്നങ്ങളുണ്ടാക്കി. മനസ്സിലാവുന്നില്ല.മനസ്സിലാവുന്നില്ലെന്ന്‌ പറഞ്ഞ്‌ ബഹളം വയ്ക്കുന്നവർക്കും ശ്രദ്ധിച്ച്‌ വായിച്ചാൽ ആ പുസ്തകത്തിന്റെ വ്യത്യസ്തവീക്ഷണം തിരിച്ചറിയാനാവും. സത്യം പറഞ്ഞാൽ ഭാഷയെച്ചൊല്ലിയുള്ള ഈ വിവാദം വളരെ പഴയ ഒന്നാണ്‌. എന്നാണ്‌. എഴുത്തുകാരനെ സംബന്ധിച്ചിടത്തോളം ഏറെ പുതിയതും സ്വന്തം അനുഭവങ്ങളോടും അന്വേഷണങ്ങളോടും ചേർത്തുവച്ചു അറിയേണ്ടതുമാണ്‌. ഒരു പക്ഷെ എല്ലാവരും തലയിലേറ്റുന്ന പതിവുഭാഷയുടെ രീതിയിൽ നിന്ന്‌ അൽപമൊന്ന്‌ വഴിമാറി നടക്കാൻ …

Design a site like this with WordPress.com
Get started