പ്രസാദത്തിന്റെ പാദങ്ങൾ

aathmaanangalude khasak/m k harikumar പ്രസാദത്തിന്റെ പാദങ്ങൾ -11 വിശ്വാസങ്ങളുടെ കർമ്മങ്ങളിൽ നിന്നുകൊണ്ട്‌ വിജയൻ ലോകദുരിതങ്ങളുടെ ആത്യന്തിക ഫലങ്ങളെക്കുറിച്ച്‌` ഓർക്കുന്നു. മനുഷ്യന്റെ പതനങ്ങളുടെ , പരാഗണങ്ങളുടെ തിന്മകളുടെ ലഹരികളിൽ നിന്ന്‌ അകന്നു നിന്നുകൊണ്ട്‌ മുഗ്‌ദ്ധമായ സമാശ്വാസങ്ങളുടെ ആദ്ധ്യാത്മിക ചിഹ്‌നങ്ങൾ തേടുകയാണിവിടെ. അച്ചടക്കത്തിന്റെ ഋതുക്കൾ കണ്ടെത്തുമ്പോഴും ക്രോധത്തിന്റെ വായ്‌ത്തലയിൽ വീണ് മുറിവേൽക്കുമ്പോഴും ദയയുടേയോ ജുഗുപ്സയുടേയോ മുന്തിരിത്തോട്ടത്തിലേക്ക്‌ അധീരനായി യാത്ര ചെയ്യുമ്പോഴും മനുഷ്യരെ നേരിടുമ്പോഴും നാം ദൈവത്തെ മുഖാമുഖം ദർശിക്കുകയാണെന്ന്‌ രാധാകൃഷ്ണൻ ബോധ്യപ്പെടുത്തുന്നുണ്ട്‌.ഭൗതിക ശരീരങ്ങളുടെ ഇടയിൽ പ്രാർത്ഥനയുടെ ഏതുരുവാണ്‌ പൂക്കാത്തത്‌? …

പ്രാണയാനങ്ങളുടെ സുരത സംഗീതം

aathmaayanangalude khasak/ m k harikumar പ്രാണയാനങ്ങളുടെ സുരത സംഗീതം -6 പ്രാണയാനങ്ങളുടെ സുരത സംഗീതം -6പ്രപഞ്ചത്തിന്റെ തരളമായ ബാല്യത്തെക്കുറിച്ച്‌ ചിന്തിക്കുന്നതിനിടയിൽ എമേഴ്‌സൺ വൃക്ഷച്ചോലകളുടെ സാന്ത്വനത്തെ സ്പർശിക്കുന്നുണ്ട്‌. പൗരാണികമായ ഏതോ വിഷാദമാണ്‌ സസ്യസാന്ത്വനങ്ങളുടെ വചസ്സുകളിൽ നിന്ന്‌ പ്രസരിക്കുന്നത്‌. മുഖം നമുക്ക്‌ മറയ്ക്കാനാവില്ല. വിസ്മരിക്കപ്പെട്ട മനസ്സിന്റെ കിനാവുകൾ തേടി എമേഴ്‌സൺ വനഗർഭങ്ങളുടേ തണലുകളിലേക്ക്‌ യാത്രയായി. ചരിത്രത്തിന്റെ സമാശ്വാസത്തെപ്പോലും പുല്ലിന്റെ മാതൃത്വത്തിലൂടെ അദ്ദേഹം തൊട്ടറിയുന്നു. കളഞ്ഞുപോയ കിനാവുകളുടേ അവശിഷ്‌ടങ്ങൾ പ്രകൃതിയുടെ ഗീതങ്ങളിൽ ആസന്നമായ മൃത്യുവിനെ നേരിടുകയാണ്‌. ആരാമങ്ങളുടെ ചോലകളിൽ നിന്ന്‌ …

ഖസാക്കിലേക്ക്‌

aathmayanagalude khasak/m k harikumar ഖസാക്കിലേക്ക്‌ -1 “ഖസാക്കിൻറെ ഇതിഹാസം “കൈയ്യിലെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്‌ ആ നോവലിൻറെ സൗന്ദര്യസാധ്യതകളാണ്‌. മലയാളിയുടെ മനസ്സിൻറെ അരികുകളിൽ ഖസാക്ക്‌ കൊളുത്തിവിട്ട തീ ഇനിയും അണഞ്ഞിട്ടില്ല എന്ന് നോവൽ വീണ്ടും വായിക്കുമ്പോൾ ബോധ്യമാവുന്നു. ഒ.വി. വിജയൻ പിന്നീട്‌ പല രചനകളിലും ഏർപ്പെട്ടുവെങ്കിലും നിഗൂഢമായ പ്രപഞ്ചത്തിന്റെ വഴികൾ കണ്ടെത്തുക എന്ന എഴുത്തുകാരന്റെ ലക്ഷ്യത്തിൽ ഏറെയും അദ്ദേഹത്തെ വിജയിപ്പിച്ചതു ഖസാക്കാണ്‌. ‘ധർമ്മപുരാണവും’ ഗുരുസാഗരവും ‘മധുരം ഗായതിയും’ വിജയന്റെ ഇതര നോവലുകൾ എന്ന നിലക്ക്‌ ശ്രദ്ധേയങ്ങളെങ്കിലുംകലാചിന്തകളുടെ പരീക്ഷണശാല …

ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ

aathmayanangalude khasak/ m k harikumarആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ ഒരിക്കല്‍ എം.ജി.യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്‌.ഡി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കലാശാലേതരമായ തരത്തില്‍ ക്ലാസ്സെടുക്കുമ്പോള്‍ എന്റെ ഭാഷയെക്കുറിച്ച്‌ ചോദ്യമുയര്‍ന്നു. അതിലൊരു കുട്ടിയുടെ നിഷ്‌ക്കളങ്കമായ ചോദ്യമായിരുന്നു അത്‌. “ആത്മായനങ്ങളുടെ ഖസാക്കിലെ ” ഭാഷ പെട്ടെന്ന്‌ മനസ്സിലാകുന്നില്ല എന്ന്‌ ആ ണ്‌ ആ കുട്ടി പ്രതികരിച്ചത്‌. മറ്റൊരു അവസരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിലും മലയാളം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രഭാഷണം നടത്തുമ്പോഴും ഇതിനോട്‌ സദൃശമായ ചോദ്യങ്ങളുണ്ടായി.ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷയില്‍ തുടര്‍ന്നും …

Design a site like this with WordPress.com
Get started