തയ്യൽക്കാരൻ ഔസേഫ്

എം.കെ.ഹരികുമാർഔസേഫിന്റെ അപ്പൻ നേരത്തെ മരിച്ചതുകൊണ്ട് അവനു സ്കൂൾ കാലം പൂർത്തിയാക്കാനായില്ല. ദൂരെപ്പോകാൻ വണ്ടിക്കൂലിയില്ലാത്തതുകൊണ്ട് അവൻ അടുത്തൊരു കടയിൽ സൂചി കോർത്ത് കോർത്ത് തയ്യൽക്കാരനായി. ഒന്നിനും പൈസ തികയാത്തതുകൊണ്ട് അവന് ആരെയും പ്രേമിക്കാനായില്ല. ഒരുവിധത്തിൽ ഒരു കുടുംബം ഒപ്പിച്ചെടുത്തതുകൊണ്ട് കാമുകനാകാനും കഴിഞ്ഞില്ല. കടത്തിൽ നിന്ന് മോചനം കിട്ടാത്തതുകൊണ്ട് ഹിമാലയം കാണാനോ,ടൂർ പോകാനോ സാധിച്ചില്ല. അവൻ ലോകത്തെ കണ്ടത് തയ്യൽ മെഷീന്റെ രൂപത്തിലാണ്. ഏതു തുണി വച്ചുകൊടുത്താലും കോർത്ത് കേട്ടുന്ന ആ യന്ത്രം അവന്റെ വിശ്വസ്തയായിരുന്നു. ആ യന്ത്രത്തിന്റെ യുക്തിമാത്രമാണ് …

അക്ഷരജാലകം(പ്രസാധകൻ മാസിക, ഒക്ടോബർ , 2014)

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

പൂവിലൊളിച്ച്

ഒരു പൂവിലൊളിച്ച് സൗന്ദര്യംചമയ്‌ക്കാന്‍ ഇനി കവിക്കാവില്ല.എല്ലാ പൂക്കളും വേല മനസ്സിലാക്കി.ഏറ്റവും ക്രൂരനായ ഈ മനുഷ്യന്റെചിരി എത്ര വികൃതമാണെന്ന്പൂക്കള്‍ഞെട്ടലോടെയായിരിക്കുംഓര്‍ക്കുക.പൂക്കള്‍ക്ക് വേറെ പണിയുണ്ട്.ഏത് പൂവും ഒരു ധ്യാനത്തെപിന്തുണയ്‌ക്കുന്നു.മനുഷ്യനാകട്ടെതന്റെ വൃത്തികെട്ട മനോഹാരിതകളെഅവയുടെ മേല്‍ അടിച്ചേല്പ്പിക്കുന്നു.പൂവിന് ഇനിയെങ്കിലും കാട്ടിലേക്ക്പോകാന്‍ സുരക്ഷിത പാതയൊരുക്കണം. Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started