manifesto-13

മാനിഫെസ്റ്റോ -13 സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല-13 എം.കെ.ഹരികുമാർ എല്ലാത്തിലും ഒരേ ചൈതന്യമാണുള്ളത്‌. ഒന്ന്‌ മറ്റൊന്നിൽ നിന്ന്‌ ഭിന്നമല്ല, എന്നതാണ്‌ അദ്വൈതത്തിന്റെ കാതൽ. പ്രപഞ്ചാംശമാണ്‌ എല്ലാറ്റിലുമുള്ളത്‌. എല്ലാം ദൈവമാണെന്ന്‌ പറയാം. എല്ലാവരും ദൈവമാകുമ്പോൾ, പിന്നെ പ്രാർത്ഥനയോ ആരാധനയോ ക്ഷേത്രമോ ഒന്നും വേണമെന്നില്ല. ഇത്‌ മനുഷ്യനെയെന്നല്ല, എല്ലാറ്റിനെയും അഹങ്കാരിയാക്കും. മനുഷ്യമനസ്സിൽ ഭൂരിപക്ഷം സമയവും തിന്മയാണുള്ളത്‌. ഒരു ജീവിയുടെപോലും നിലവിളി അവനു കേൾക്കാൻ കഴിയില്ല. അവൻ കേൾക്കുന്നു എന്ന്‌ ബുദ്ധികൊണ്ട്‌ ഭാവിക്കുകയാണ്‌ ചെയ്യുന്നത്‌. യഥാർത്ഥ അദ്വൈതാനുഭൂതിയിൽ എത്താൻ കഴിയുന്നവർക്ക്‌, ഭേദചിന്ത ഇല്ലെന്ന്‌ ബോധ്യപ്പെടും. …

manifesto-12

മാനിഫെസ്റ്റോ-12 ഉത്തരങ്ങൾക്ക്‌ വേണ്ടി എം.കെ.ഹരികുമാർ പരമ്പരാഗതമായ ആസ്വദനമോ രചനയോ ഇനി സാധ്യമാവില്ല. കാരണം ആസ്വാദനം എന്ന പ്രവർത്തനം തന്നെ അപ്രത്യക്ഷമായി. പതിറ്റാണ്ടുകളായി ഒരേതരം സിനിമയും നാടകവും കണ്ടുകൊണ്ട്‌ കയ്യടിക്കുന്നവർ എന്താണ്‌ ആസ്വദിക്കുന്നത്‌? കഥകൾ എല്ലാം ആവർത്തനമാണ്‌. രാജകുമാരിയെ ദരിദ്രകാമുകൻ പ്രേമിക്കുന്നതും തുടർന്ന്‌ അയാൾ മരിക്കുന്നതും എത്ര പ്രാവശ്യം കണ്ട്‌ ആസ്വദിക്കും. എന്നാൽ ആസ്വദിക്കുന്നു എന്ന്‌ കള്ളം പറഞ്ഞുകൊണ്ട്‌ ഇതെല്ലാം ഈ കാലഘട്ടത്തിലും സ്വീകാര്യമാവുകയാണ്‌. കലാസൃഷ്ടി വെറും ഡിസൈൻ മാത്രമായി. ചിത്രകലയും ശിൽപകലയും ഡിസൈനുകളാണ്‌ ഉൽപാദിപ്പിക്കുന്നത്‌. ജീവിതവുമായി ബന്ധമില്ല. …

Raoul Eshelman writes about m k harikumar’s aphorisoms

M.K. Harikumar’s aphorisms reveal himto be a keen and critical observer of thehuman condition as wellas a resourceful thinker who grappleswith both quotidian and eternal problems.His skepticism towards many aspects of contemporary civilization is counterbalancedby a quest for spiritual values in natureand in human life itself. In his striving to think outsidethe bounds of convention,he …

ഖസാക്കിലേക്ക്‌

aathmayanagalude khasak/m k harikumar ഖസാക്കിലേക്ക്‌ -1 “ഖസാക്കിൻറെ ഇതിഹാസം “കൈയ്യിലെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത്‌ ആ നോവലിൻറെ സൗന്ദര്യസാധ്യതകളാണ്‌. മലയാളിയുടെ മനസ്സിൻറെ അരികുകളിൽ ഖസാക്ക്‌ കൊളുത്തിവിട്ട തീ ഇനിയും അണഞ്ഞിട്ടില്ല എന്ന് നോവൽ വീണ്ടും വായിക്കുമ്പോൾ ബോധ്യമാവുന്നു. ഒ.വി. വിജയൻ പിന്നീട്‌ പല രചനകളിലും ഏർപ്പെട്ടുവെങ്കിലും നിഗൂഢമായ പ്രപഞ്ചത്തിന്റെ വഴികൾ കണ്ടെത്തുക എന്ന എഴുത്തുകാരന്റെ ലക്ഷ്യത്തിൽ ഏറെയും അദ്ദേഹത്തെ വിജയിപ്പിച്ചതു ഖസാക്കാണ്‌. ‘ധർമ്മപുരാണവും’ ഗുരുസാഗരവും ‘മധുരം ഗായതിയും’ വിജയന്റെ ഇതര നോവലുകൾ എന്ന നിലക്ക്‌ ശ്രദ്ധേയങ്ങളെങ്കിലുംകലാചിന്തകളുടെ പരീക്ഷണശാല …

ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ

aathmayanangalude khasak/ m k harikumarആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷ ഒരിക്കല്‍ എം.ജി.യൂണിവേഴ്‌സിറ്റിയിലെ പി.എച്ച്‌.ഡി. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി കലാശാലേതരമായ തരത്തില്‍ ക്ലാസ്സെടുക്കുമ്പോള്‍ എന്റെ ഭാഷയെക്കുറിച്ച്‌ ചോദ്യമുയര്‍ന്നു. അതിലൊരു കുട്ടിയുടെ നിഷ്‌ക്കളങ്കമായ ചോദ്യമായിരുന്നു അത്‌. “ആത്മായനങ്ങളുടെ ഖസാക്കിലെ ” ഭാഷ പെട്ടെന്ന്‌ മനസ്സിലാകുന്നില്ല എന്ന്‌ ആ ണ്‌ ആ കുട്ടി പ്രതികരിച്ചത്‌. മറ്റൊരു അവസരത്തില്‍ മൂവാറ്റുപുഴ നിര്‍മ്മലാ കോളേജിലും കോലഞ്ചേരി സെന്റ്‌ പീറ്റേഴ്‌സ്‌ കോളേജിലും മലയാളം വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി പ്രഭാഷണം നടത്തുമ്പോഴും ഇതിനോട്‌ സദൃശമായ ചോദ്യങ്ങളുണ്ടായി.ആത്മായനങ്ങളുടെ ഖസാക്കിലെ ഭാഷയില്‍ തുടര്‍ന്നും …

Design a site like this with WordPress.com
Get started