ബോർഹസിന്റെ സാഹിത്യ പ്രത്യയശാസ്ത്രവും സിദ്ധാന്തവും/എം.കെ. ഹരികുമാർ

ഇരുപതാം നൂറ്റാണ്ടിൽòചെറുകഥ എന്ന മാധ്യമത്തിൽ ഏറ്റവും അത്ഭുതകരമായ ആഖ്യാനം കൊണ്ടുവന്നത്‌ അർജന്റീനക്കാരനായ ലൂയി ബോർഹസ്‌ (1899-1986) ആണ്‌. ഊരാക്കുടക്കുപോലെ വിഷമിപ്പിക്കുന്നതും ഭ്രാന്തമായ ഭാവനകൊണ്ട്‌ സ്ഥലകാലങ്ങളെ കുഴപ്പിക്കുന്നതുമായ അദ്ദേഹത്തിന്റെ കഥകൾ വേറൊരാൾക്ക്‌ എഴുതാനാവുന്നതല്ല. അത്‌ ബോർഹസിന്റെ സാഹിത്യ പ്രത്യയശാസ്ത്രവും സിദ്ധാന്തവും കലർന്ന പുതിയൊരു നോട്ടമാണ്‌.  മനുഷ്യഭാവനയുടെ ഒരു പൊട്ടിത്തെറിയാണ്‌. കവിതകളും വിമർശനങ്ങളും ചെറുകഥകളുമാണ്‌ അദ്ദേഹത്തിന്റെ സംഭാവന. വളരെയേറെ വ്യാഖ്യാനങ്ങളും വായനകളും നടന്നു കഴിഞ്ഞ ബോർഹസ്‌ കഥകളുടെ ഒരു സമാഹാരം മലയാളത്തിലേക്ക്‌ പരിഭാഷപ്പെടുത്തിയ കെ. ജീവൻകുമാറും പി. അനിൽകുമാറും ചരിത്രപരമായ …

സി.ജെയുടെ കാതൽ/എം.കെ. ഹരികുമാർ

ഒഴുക്കിനൊത്ത്‌ ഒഴുകുന്നവരാണ്‌ അധികവും. എന്നാൽ ചിലപ്പോഴെങ്കിലും, താനാരാണെന്ന്‌ ഓർക്കുന്ന ഘട്ടത്തിലെങ്കിലും, ഒഴുക്കിനെ വകവയ്ക്കാതെ എതിർദിശയിലേക്ക്‌ നീന്തേണ്ടിവരും. മൂല്യവിചാരമുള്ള എഴുത്തുകാരുടെ കാര്യത്തിൽ ആരെയും അലോസരപ്പെടുത്താതെ, സുഖനിദ്രയിലുള്ള ഒഴുക്ക്‌ ദുരന്തമായി കലാശിക്കും. എല്ലാ സംഘങ്ങൾക്കും പൊതുമതങ്ങൾക്കും സമാന്തരമായോ, അവയിൽ നിന്ന്‌ അൽപം അകലം പാലിച്ചോ ഒഴുകേണ്ടത്‌, ആത്മീയമായ നിലവാരത്തിന്റെ പ്രശ്നമാണ്‌. വേറിടുക എന്നത്‌ സാഹിത്യത്തിലെങ്കിലും അനിവാര്യതയാണ്‌.  നൃത്തം ചെയ്യുന്നവർക്ക്‌ മനോധർമ്മം പ്രകടിപ്പിക്കാമെങ്കിലും, സ്വാതന്ത്ര്യമില്ല. അവർ ഒരു താളത്തിന്റെ ആവർത്തനത്തെ ശരീരത്തിൽനിന്ന്‌ വിട്ടുപോകാതെ സൂക്ഷിക്കാൻ ബാധ്യസ്ഥരാണ്‌. സി.ജെ. തോമസിന്റെ ‘ഇവൻ എന്റെ …

പുനത്തിലിന്റെ നഷ്ടപ്പെടാത്ത ജാതകം/എം.കെ. ഹരികുമാർ

അനുഭവങ്ങളെ നമ്മൾ രണ്ടു കൈയും നീട്ടി സ്വീകരിക്കുകയാണ്‌ പതിവ്‌. അതുകൊണ്ട്‌ രാഷ്ട്രീയക്കാരും ബിസിനസുകാരും തൊഴിലാളികളുമെല്ലാം ആത്മകഥയെഴുതുന്നുണ്ട്‌. ആത്മകഥയും ഓർമ്മക്കുറിപ്പുകളും തമ്മിൽ അന്തരമുണ്ട്‌. ആത്മകഥകൾ ഒരാളുടെ സമ്പൂർണ ജീവിതകഥയാണെങ്കിൽ, ഓർമ്മക്കുറിപ്പുകൾ ഏതെങ്കിലുമൊരു പാർശ്വത്തെക്കുറിച്ചായിരിക്കും. ഇരുപതാം നൂറ്റാണ്ടിലെ പ്രമുഖരായ ധാരാളം എഴുത്തുകാർ ആത്മകഥയെഴുതിയിട്ടുണ്ട്‌. അതിൽ ജീവിതവും കഥയുമുണ്ട്‌. എഴുത്തുകാരുടെ ആത്മകഥകൾ വ്യത്യസ്തമാകുന്നത്‌ അതിന്റെ അവതരണത്തിൽ കഥാനുരൂപമായ ഘടന വന്നുചേരുന്നതുകൊണ്ടാണ്‌. കഥപറച്ചിൽ ഒരു വിധിയായി ഏറ്റെടുത്തിട്ടുള്ളവർ എന്തെഴുതിയാലും അതിൽ നർമ്മവും കൽപിതകഥാംശവും ഇടംപിടിക്കും.  ‘എ മൂവബിൾ ഫീസ്റ്റ്‌’ എന്ന പേരിൽ പ്രശസ്ത …

രോഗിയും ദരിദ്രനുമായ വിവേകാനന്ദൻ/എം.കെ. ഹരികുമാർ

സ്വാമി വിവേകാനന്ദൻ (1863-1902) ഇന്ത്യൻ യുവത്വത്തിന്റെ കീർത്തിയും പ്രതീകവും മിത്തും യാഥാർത്ഥ്യവുമായിരുന്നു. അദ്ദേഹം അമേരിക്കയിൽ ചെയ്ത പ്രസംഗം വൃദ്ധന്മാരും യാഥാസ്ഥിതികരും കരുതിവച്ച മതിലുകൾ തകർക്കുകയും ചെയ്തു. ഇന്ത്യയിലെ ഹിന്ദുമതം മതങ്ങളുടെ മതമാണെന്നും അത്‌ വാക്കുകൊണ്ടോ പേനകൊണ്ടോ ഉള്ള ഏതൊരു ആക്രമണത്തെയും എതിർക്കുമെന്നുമാണ്‌ പ്രഖ്യാപിച്ചതു. രാഷ്ട്രീയത്തിലും ചരിത്രത്തിലും കലുഷിതമായിത്തീർന്ന ഹിന്ദുമതത്തെ, വളരെ ശുദ്ധമാക്കി, അതിന്റെ അന്തര്യാമിയായ പ്രകാശത്തിന്റെ ഉപനിഷത്ത്‌ മാത്രം എടുത്ത്‌ സാക്ഷാത്കരിക്കുകയാണ്‌ സ്വാമി ചെയ്തത്‌.  ഒരുപക്ഷേ സ്വാമിക്ക്‌ മാത്രം തിരഞ്ഞെടുക്കാവുന്ന വഴി. കേരളത്തെ ഭ്രാന്താലയമെന്ന്‌ വിളിച്ച സ്വാമിയെ …

മാധവിക്കുട്ടിയുടെ സ്വകാര്യം/എം.കെ. ഹരികുമാർ

ഒരു സാഹിത്യകാരി പ്രണയത്തിനുവേണ്ടി മതം മാറിയത്‌, അതും എഴുപതുവയസുള്ളപ്പോൾ, ഒരു നൂറ്റാണ്ടിലെ സാഹിത്യ സംഭവമായി. കാരണം അതേപോലെ വേറൊന്നു ചൂണ്ടിക്കാണിക്കാനില്ല. മതം മാറാൻ വേണ്ടി അവർ നേരത്തേ തീരുമാനിച്ചതല്ല; സ്വാഭാവികമായി സംഭവിച്ചതാണ്‌. മാധവിക്കുട്ടി എന്ന പേരുമാറ്റി അവർ താൻ ഇനിമുതൽ കമല സുരയ്യ ആണെന്ന്‌ ലോകത്തോട്‌ വിളിച്ചുപറഞ്ഞ കാര്യമാണ്‌ സൂചിപ്പിക്കുന്നത്‌. അവർ ഇംഗ്ലീഷിൽ കവിതകൾ എഴുതിയിരുന്നത്‌ കമലാദാസ്‌ എന്ന പേരിലായിരുന്നു. കുറെ പ്രണയ കവിതകൾ എഴുതിയിട്ടുണ്ട്‌. പ്രണയത്തിലൂടെ തന്റെ മറഞ്ഞുകിടന്ന സ്ത്രീവ്യക്തിത്വത്തെ തേടിപ്പിടിക്കുകയാണ്‌ ചെയ്തത്‌. ഇംഗ്ലീഷിൽ എഴുതിയ …

നവാദ്വൈതം/എം കെ ഹരികുമാറുമായി അഭിമുഖം-രാജേന്ദ്രൻ നിയതി

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ശ്രീനാരായണായ ലൈബ്രറി കൗൻസിൽ തിരഞ്ഞെടുത്തു

sreenarayanaya/novel by m k harikumarpage 526, price 560 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

മറവി/ എം കെ ഹരികുമാർ

മറവി ഒരു നല്ല രുചിയാണ്. വെണ്ണയോ ഐസ്ക്രീമോ ആണത്. അല്ലെങ്കിൽ നമ്മൾ മറക്കില്ലയിരുന്നല്ലൊ. നമ്മൾ പരസ്പരം ഓർത്തപ്പൊളൊക്കെ  ആരോ നമ്മെ പിന്നോട്ട് പിടിച്ച് വലിച്ചുകൊണ്ടിരുന്നു നിന്റെ ഓർമ്മകൾ വേഗം തിരിച്ചുകിട്ടുമെന്നും അതു എന്നിലേക്കു ധൃതിപിടിച്ച്  ഓടിയെത്തുമെന്നും ഞാൻ കരുതി. എന്നാൽ ഏതോ  ഗാഢമായ ഒരു വസ്തു,  ജീർണിച്ച  തടിക്കഷണം പോലെ , നമ്മുടെ മനസ്സിന്റെ ഒഴുകുന്ന വെള്ളത്തിൽ വന്നുകിടന്നു . മനുഷ്യ സാധ്യമായ ഒരു ശക്തിക്കും അതു മാറ്റാനാകില്ല. കാലം അതിന്റെ ഇരുണ്ട വഴികളിൽ വീണ്ടും അനാഥമായി. …

അവൻ പ്രകൃതിയാണ്/എം കെ ഹരികുമാർ

അവൻ  പ്രകൃതിയാണ്അവൻ  നടന്നുപോയവഴികൾഉറുമ്പുകൾക്ക്  വിശ്വാസമായിരുന്നു.അവന്റെ ഹൃദയരൂപങ്ങളെഅവ അസാവഹിച്ചു. അവൻ ചിരിച്ചത്പ്രകൃതിയുടെ ശ്വാസമായികാട് ജീവന്റെ ശരീരമായിക്ഷോഭം കൊടുങ്കാറ്റായിചിരി പുതുവു തന്നെ. പ്രാർത്ഥന പ്രഭാതമാണ്വിഷാദം സന്ധ്യയുംധ്യാനവും പ്രേമവും  ആകാശമാണ്ബുദ്ധി  സുര്യനാണ്ബുദ്ധിയിൽ നിന്ന് സൂര്യൻ വരുന്നുസ്വപ്നം  നിലാവിനു സ്വന്തംമറക്കുന്നവർ  ശിശുക്കളാണ്മറവി  ശിശുവാണ്മണ്ണിൽ മൃതരായവരുടെഇരമ്പലുണ്ട്മണ്ണ് മരണമാണ്പച്ചപ്പുല്ലുകളും പടർപ്പുകളുംകരിങ്കല്ലുകൾക്കിടയിൽ നിന്ന്വളരുന്നത് അതുപോലെയാണ്‌.കരിങ്കല്ല്  ഭൂമിയിൽഉറച്ചുപോയതുകൊണ്ട്പുല്ലും കല്ലും ഒരു മൈത്രിവെള്ളത്തിനടിയിൽനിന്ന് മുളച്ചു പൊന്തിയപായൽച്ചെടികൾനിർന്നിമേഷരാണ്ജലാത്മകതയിൽഭൗതികജീവിതമെല്ലാംനനച്ചും പിഴിഞ്ഞുംദിനരാത്രങ്ങളിലലിഞ്ഞും അവൻ നടന്നുപോയവഴികളിൽഉറുമ്പുകൾ ഉത്സുകരായിവഴി കാണിച്ചുകൊടുക്കുന്നവരെഉറുമ്പുകൾ മറക്കാറില്ലഅവൻ  പ്രകൃതിയാണ് Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

കുരുതിയുടെ ടെലിക്കാസ്റ്റ് /എം കെ ഹരികുമാർ

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

Design a site like this with WordPress.com
Get started