25 th year of aathmayanangalute khasakk

aathmayanagalute khasak/ m k harikumar എം. കെ. ഹരികുമാറിന്റെ ‘ആത്മായനങ്ങളുടെ ഖസാക്കി’ന്റെ ഇരുപത്തഞ്ചാം വര്‍ഷത്തില്‍പുസ്തകം പൂര്‍ണ രൂപത്തില്‍ ഇന്റര്‍നെറ്റില്‍ പ്രസിദ്ധീകരിക്കുന്നു. ആമുഖംപൊരുള് chapter 1 chapter 2 chapter 3chapter 4chapter 5chapter 6 chapter 7 chapter 8 chapter 9 chapter 10 chapter 11 chapter 12 chapter 13 അനുബന്ധം അന്വേഷണം khasakk aathmayanangalude khasak award Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

ഉത്തരാധുനികതയും ഉപനിഷത്തും-എം.കെ.ഹരികുമാർ

സർപ്പിളാകൃതിയിലാണ്‌ ഉപനിഷത്‌ മന്ത്രങ്ങളുടെ ചിന്ത. സാധാരണ ഗദ്യത്തിലോ പദ്യത്തിലോ ഉള്ള ചിന്തകളുടെ സഞ്ചാരം ഒന്നുകിൽ രേഖീയമായിരിക്കും. അല്ലെങ്കിൽ ലംബമോ തിരശ്ചീനമോ ആയിരിക്കും. ഒരു രേഖയിലൂടെ നേരെ പോകുന്നതിന്‌ തുടർച്ചയും ഉദ്ദേശിക്കപ്പെട്ട സ്ഥാനവുമുണ്ട്‌. ലംബമായതിനും തിരശ്ചീനമായതിനും ഈ സ്വഭാവമുണ്ട്‌. ചിന്തകളുടെ ലഘുകരണവും പ്രായോഗികതയുമാണ്‌ ,നാം ഗദ്യത്തിലും പദ്യത്തിലും കാണുക. എന്നാൽ ചിന്തകളെത്തന്നെ അന്വേഷിക്കുകയും നിഷേധിക്കുകയും ,അതേസമയം അതീതമായ ചിന്തയെയും ഭാഷയെയും അന്വേഷിക്കുകയും ചെയ്യുന്നത്‌ തത്ത്വചിന്തയെ തന്നെ നിരാകരിക്കുന്നത് പോലെയാണ്‌. രേഖീയമായിട്ടല്ല അതിന്റെ ആലോചനകൾ നീങ്ങുന്നത്‌; സർപ്പിളാകൃതിയിലാണ്‌. പുറമേ നിന്ന്‌ …

കടല്‍ ഉപയോഗശൂന്യമായ പ്രണയം പോലെ

പെരുമ്പാമ്പിനെകൊണ്ട്‌ ഉള്ളില്‍നൃത്തം ചെയ്യിച്ച്‌കടല്‍ ഒന്നുകൂടി മദാലസയായി .നിശ്‌ശൂന്യമായിത്തീരുന്ന നിമിഷത്തിന്‍റെആവര്‍ത്തനങ്ങള്‍ കടലിന്‌ ലഹരിയാണ്‌. രതിബന്ധത്തിന്‍റെ ഒടുവിലെ അപാരമായ ജ്ഞാനംഎത്രയോ വേഗം മാഞ്ഞുപോകുന്ന പോലെ കടല്‍ ,പക്ഷേ പ്രണയിക്കുന്നില്ല.രതിയെപ്പറ്റി പറഞ്ഞാല്‍അവള്‍ ഓടിപ്പോകും.പ്രണയത്തെയും രതിയെയും തള്ളുകയുംമാദകറാണിയാണെന്ന് ഭാവിക്കുകയുമാണ്‌ .അവള്‍ക്കോ സ്വന്തമായി രതിയില്ല. കടല്‍ നമ്മുടെ ആര്‍ത്തിയുടെ ജ്വരങ്ങളെപ്പോലെചുരമാന്തുന്നു.അനിശ്‌ചിതവും വിസ്മയകരവുമായഅസ്തിത്വത്തിന്‍റെ തുടര്‍ച്ചയായുള്ളസൌന്ദര്യശൂന്യതയെ അത്‌ നുരകളാക്കി മാറ്റുന്നു.അത്‌ എന്തിന്‍റെയും ബ്രാന്‍ഡ്‌ അംബാസിഡറാകും-മദ്യം, മയക്കുമരുന്ന്, സ്വര്‍ണം, ഭഗവദ്‌ ഗീത, കലാലയം… നമുക്ക്‌ സ്വഭാവം ഇല്ലാത്തതുപോലെ കടലിനുമതു വേണ്ട.അവള്‍ ആടി, ജ്വലിപ്പിക്കുന്നത്‌നമ്മുടെ തണുത്തുറഞ്ഞുപോയ അപകര്‍ഷതകളെയോ?വിറങ്ങലിച്ച ഭൂതകാലത്തെയോ?തെറ്റുകളെയോ? കടല്‍ …

Design a site like this with WordPress.com
Get started