മാധവിക്കുട്ടിയുടെ സ്വകാര്യം/എം.കെ. ഹരികുമാർ

ഒരു സാഹിത്യകാരി പ്രണയത്തിനുവേണ്ടി മതം മാറിയത്‌, അതും എഴുപതുവയസുള്ളപ്പോൾ, ഒരു നൂറ്റാണ്ടിലെ സാഹിത്യ സംഭവമായി. കാരണം അതേപോലെ വേറൊന്നു ചൂണ്ടിക്കാണിക്കാനില്ല. മതം മാറാൻ വേണ്ടി അവർ നേരത്തേ തീരുമാനിച്ചതല്ല; സ്വാഭാവികമായി സംഭവിച്ചതാണ്‌. മാധവിക്കുട്ടി എന്ന പേരുമാറ്റി അവർ താൻ ഇനിമുതൽ കമല സുരയ്യ ആണെന്ന്‌ ലോകത്തോട്‌ വിളിച്ചുപറഞ്ഞ കാര്യമാണ്‌ സൂചിപ്പിക്കുന്നത്‌. അവർ ഇംഗ്ലീഷിൽ കവിതകൾ എഴുതിയിരുന്നത്‌ കമലാദാസ്‌ എന്ന പേരിലായിരുന്നു. കുറെ പ്രണയ കവിതകൾ എഴുതിയിട്ടുണ്ട്‌. പ്രണയത്തിലൂടെ തന്റെ മറഞ്ഞുകിടന്ന സ്ത്രീവ്യക്തിത്വത്തെ തേടിപ്പിടിക്കുകയാണ്‌ ചെയ്തത്‌. ഇംഗ്ലീഷിൽ എഴുതിയ …

Design a site like this with WordPress.com
Get started