ദേശമംഗലം രാമകൃഷ്ണൻ ‘എന്റെ മാനിഫെസ്റ്റോയെപ്പറ്റി എഴുതുന്നു Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.
Tag Archives: manifesto
manifesto 7
ഭാഷ മരിച്ചുഎം. കെ. ഹരികുമാർ വ്യക്തികൾക്ക് ഏകാന്തത നഷ്ടമാകുന്ന പുതിയ കാലത്ത് അനുഭവങ്ങൾക്കുപോലും തനതായ നിലനിൽപ്പില്ല. ഓരോന്നും വ്യഖ്യാനത്തെ മാത്രം ആശ്രയിച്ചുനിൽക്കുകയാണ്. നാം കരയുകയോ പ്രേമിക്കുകയോ ചെയ്യുകയാണ് എന്നത് നാം പറഞ്ഞാലേ യാഥാർത്ഥ്യമാകൂ എന്ന അവസ്ഥയുണ്ട്. അതായത് ഹൃദയത്തിൽ ഒരിടത്ത്, വളരെ ഭദ്രമായി കരച്ചിലോ പ്രേമമോ സ്ഥിരമായിരിക്കുന്നില്ല. നാം നിർമ്മിച്ചെടുക്കുന്ന താത്കാലികവും ചിന്താപരവുമായ അറിവുകളായി അനുഭവങ്ങൾ മാറുകയാണെന്ന വ്യാഖ്യാനത്തിനു പ്രസക്തിയുണ്ട്. ഇത്തരം വ്യാഖ്യാനവും അറിവുകളും സാമ്പത്തിക, സാമൂഹിക സാഹചര്യങ്ങളെ ആശ്രയിച്ചാണു വളരുന്നത്. ജോൺ ഓനീൽ പറയുന്നത് കാഴ്ചപ്പാടില്ലാത്ത …
എന്റെ മാനിഫെസ്റ്റോ 6 –
മാനിഫെസ്റ്റോ- 6 ഓരോ വസ്തുവും പുതുതായി ജനിക്കുന്നു എം. കെ. ഹരികുമാർ ഇന്നലെ കണ്ട പൂവല്ല, ഇന്നത്തേത്. അത് നാമറിയാതെ ആയിരംവട്ടം മാറി. ഈ മാറ്റം അറിയുന്നതിൽ നാമെത്ര വേഗം കാണിക്കുന്നുവോ, അത്രയും നമുക്ക് സാഹിത്യകലയിലേക്ക് എത്താനാകും. വാൻഗോഗ് ഗോതമ്പുപാടത്തിന്റെ പടം വരച്ചു കൊണ്ടിരിക്കുന്നതിടയിൽപ്പോലും അത് മാറുന്നുണ്ട്. ഈ മാറ്റമാണ് കലാകാരനെ ഭ്രാന്തനാക്കുന്നത്. ഓരോ വസ്തുവും അതായിരിക്കാൻ ശ്രമിക്കുന്നുവെന്ന സ്പിനോസ (Spinoza)യുടെ തത്വം, പക്ഷേ എഴുത്തുകാരന് വെല്ലുവിളിയാണ്. വസ്തുവിനെ മാറ്റുന്നത് എഴുത്തുകാരനാണ്. വസ്തുക്കൾക്ക് സ്വയം മാറാനൊക്കില്ലെന്നറിഞ്ഞുകൊണ്ടുതന്നെ , …
എന്റെ സാഹിത്യ മാനിഫെസ്റ്റോ 3
സൗന്ദര്യത്തിന്റെ എഞ്ചിനീയറിംഗ്എം. കെ. ഹരികുമാര്‍ ചില കമ്പ്യൂട്ടർ സ്ക്രീൻ സേവറുകൾ നമ്മെ മതിഭ്രമത്തിലേക്ക് തള്ളിവിടും. ഒരു കെട്ടിടത്തിനകത്തേക്ക് നമ്മെ നയിക്കുകയാണെന്ന് ഭാവിച്ച്, കൊണ്ടുപോയി മറ്റൊരു മുറിയിലേക്ക് നീങ്ങും. അവിടെയും നിലയുറപ്പിക്കാനാകില്ല. മൂലകളും ഇടനാഴികളും മാറിക്കൊണ്ടിരിക്കും. 10 മിനിട്ടുനേരം നോക്കി നിന്നാൽ തലചുറ്റും. സ്ഥലകാലഭ്രമമുണ്ടാകും. അതുപോലെയാണ് സ്ക്രീൻ സേവർ പൈപ്പുകളുടെയും കാഴ്ച. പൈപ്പുകൾ എന്ന് പേരിട്ടിട്ടുള്ള സ്ക്രീൻ സേവറുകൾ നമ്മെ അതിശയിപ്പിക്കുന്ന യന്ത്രലോകത്തേക്കാണ് നയിക്കുന്നത്. എണ്ണക്കുഴലുകളുടെ അനേകം ശ്രേണികൾ നിമിഷനേരം കൊണ്ട് രൂപപ്പെടുന്നു. ഏതോ വലിയ റിഫൈനറിയാണെന്ന് തോന്നിപ്പിക്കും. …
എന്റെ സാഹിത്യ മാനിഫെസ്റ്റോ -2
അർത്ഥവത്തായ ആശയങ്ങളുടെ ശൂന്യത -2എം. കെ. ഹരികുമാര്‍ ഖസാക്കിന്റെ ഇതിഹാസത്തിന്റെ പുനർവായനയിലൂടെ എന്റെ സാഹിത്യമാനിഫെസ്റ്റോയും വിശദമാക്കാമെന്ന് കരുതുന്നു. ലോകത്ത് ഓരോ നിമിഷവും, ഓരോ വസ്തുവും പുതുതായി ജനിക്കുന്നു. എന്തിനാണ് ഇങ്ങനെ പുതുതായി ജനിക്കുന്നത്? അത് പ്രകൃതിയുടെ ആവശ്യമാണ്. ഒരേ തരം ആശയമോ, ഭാവനയോ ചിന്തയോ പ്രകൃതി നീട്ടുന്നില്ല. പ്രകൃതി കലയോടോ, തത്വചിന്തയോടോ ഒത്തുചേർന്നുള്ള കലാപരിപാടിയൊന്നും സംഘടിപ്പിക്കുന്നില്ല. പ്രകൃതിയിൽ, ഒന്നിനുള്ളിൽ എണ്ണിയാലൊടുങ്ങാത്ത അനേകം ഇമേജുകളുണ്ട്. നമ്മൾ കാണുന്ന പ്രതിഛായ ഒന്നാണെങ്കിലും, അത് അതു മാത്രമല്ല. മറ്റനേകം പ്രതിച്ഛായകളുടെ മുഖംമാത്രമാണത്.മനുഷ്യനും …
എന്റെ സാഹിത്യ മാനിഫെസ്റ്റോ -1
ഭഗവദ്ഗീതയുടെ പുനരുപയോഗംഎം.കെ.ഹരികുമാർ ഏറ്റവും നിസ്സാരമായ അസ്തിത്വം മനുഷ്യന്റേതാണെന്ന്, ഇന്നത്തെ ഏറ്റവും വലിയ സാങ്കേതിക മിഥ്യാസുരക്ഷിതത്വത്തിനകത്തും ബോധ്യപ്പെടുത്തുന്ന കൃതിയാണ് ‘ഖസാക്കിന്റെ ഇതിഹാസം’ എന്തിനാണ് ഇങ്ങനെയൊരു ബോധ്യപ്പെടുത്തൽ? ആത്മബോധത്തിലൂടെ, തന്നിൽനിന്നുതന്നെ ഒഴുകിപ്പരക്കുന്ന അവസ്ഥയുടെ സ്വാഭാവികമായ പരിണാമമാണിത്. ഈ നോവലിന് മുമ്പോ ശേഷമോ മലയാള നോവലിന് ഇത്ര സ്വയംസമ്പൂർണ്ണമായ ഭാഷയോ ആഖ്യാനസൂക്ഷ്മതയോ ആത്മലോകവിശേഷമോ ഇല്ല. ഇന്നും ‘ഖസാക്കിന്റെ ഇതിഹാസം’ മലയാളത്തിൽ ഒറ്റപ്പെട്ടുനിൽക്കുകയാണ്. നോവലിന് സ്ഥൂലമായ പ്രതലങ്ങൾ മതിയെന്ന് വിചാരിക്കുന്നവരുണ്ട്. അവർ ജീവിതത്തിന്റെ ഉപരിതലത്തിലുള്ള സാമൂഹികതയെ പ്രധാന അസംസ്കൃതവസ്തുവാക്കി നിരത്തുന്നു. വിസ്തൃതിയേറിയ പ്രതലത്തിലെ …
