എം. സി. രാജനാരായണൻ എം. കെ. ഹരികുമാറിന്റെ ‘അക്ഷരജാലകം’ എന്ന കോളത്തെ വിലയിരുത്തുകയാണ് പ്രമുഖ ചലച്ചിത്ര നിരൂപകനായ എം. സി. രാജനാരായണൻ പ്രചാരവും സ്വീകാര്യതയും നിലനിർത്തിക്കൊണ്ട് ഒരു പംക്തി നിരവധി വർഷങ്ങളായി ഇടതടവില്ലാതെ കൈകാര്യം ചെയ്യുക എന്നത് ക്ഷിപ്രസാധ്യമായ കാര്യമല്ല. പ്രചാരത്തിന്റെ ഗ്രാഫ് ഉയരുമ്പോഴും ആഴവും പറപ്പും കുറയാതെ അകക്കാമ്പിൽ ചിന്തയ്ക്കുള്ള വകയൊരുക്കിക്കൊണ്ട് എഴുതിക്കൊണ്ടിരിക്കുന്ന പംക്തി എന്നതാണ് കലാകൗമുദിയിലെ എം.കെ.ഹരികുമാറിന്റെ ‘അക്ഷരജാലക’ത്തിന്റെ സവിശേഷത. പതിറ്റാണ്ടിലേറെയായി സാഹിത്യരംഗത്തെ സ്പന്ദനങ്ങൾ ഉൾക്കൊള്ളുന്ന ‘അക്ഷരജാലകം’ മലയാള പത്ര/സാഹിത്യരംഗത്തെ ഏറ്റവും പ്രചാരമുള്ള കോളമാണെന്നത് …
