സ്വയം നിരാസം സ്വയം നിരസിക്കാനുള്ളതരത്തിൽ തത്വബോധത്തെ വികസിപ്പിച്ചില്ലെങ്കിൽ ഏത് ആശയവും മൗലികവാദമായിത്തീരും. ആശയങ്ങളും വസ്തുക്കളും പിറവിയിൽ തന്നെ മൗലികതത്വവാദസമീപനമാണ് കൈക്കൊള്ളുന്നത്. ഒരു ത്രികോണത്തിനു മൂന്ന് മൂലകളുണ്ടെന്നത്, അതിന്റെ മൗലികനിയമമാണ്. ആ നിയമത്തെ മാറ്റാൻ കഴിയുന്നതല്ലെങ്കിൽ, അതിനു ആന്തരികമായി സ്വയം നിരസിച്ചു കൊണ്ട് മറ്റൊന്നിലേക്ക് ലയിക്കാനൊക്കില്ല..സ്വയം ആയിരിക്കുക എന്നതാണ് മൗലികവാദം. സ്വയം ചിന്തിക്കുക എന്നതാണ് അസ്തിത്വവാദം. ഇതിനു രണ്ടിനും ഒരു തിരുത്ത് പരിശോധിക്കുകയാണ് ഇവിടെ. ശിവം, സത്യം, സൗന്ദര്യം, അസ്തിത്വം, അനുഭവം തുടങ്ങിയ ആശയങ്ങളെല്ലാം അവയുടേതായ ഭാവത്തിൽ, നിലനിൽപിൽ …
