എം കെ ഹരികുമാറിന്റെ നവാദ്വൈതത്തെക്കുറിച്ച് ഫാ ഡോ.. കെ എം ജോർജ് എഴുതുന്നു

നവദർശനത്തിന്റെ നവനീതം ഫാ. ഡോ.കെ.എം.ജോർജ്ജ്‌ ആധുനിക ശാസ്ത്രീയ സംസ്കാരത്തിന്റെ തലതൊട്ടപ്പന്മാരിൽ പ്രമുഖനാണ്‌ ഇംഗ്ലീഷുകാരനായ തത്ത്വചിന്തകൻ ഫ്രാൻസിസ്‌ ബേക്കൺ (1561-1626). പരീക്ഷണ പ്രധാനമായ ‘ശാസ്ത്രീയരീതി’യെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളാണ്‌ നാച്ചുറൽ സയൻസിന്റെ ‘രീതിശാസ്ത്രം’ ഉരുത്തിരിച്ചെടുക്കാൻ സഹായിച്ചത്. ശാസ്ത്രീയ പരീക്ഷണങ്ങളെ അദ്ദേഹം രണ്ടായി തിരിച്ചു. ഫലദായകമായ പരീക്ഷണങ്ങളും (experimenta fructifera), പ്രകാശവാഹിയായ പരീക്ഷണങ്ങളും (experimenta lucifera). ആദ്യത്തേത്‌ മനുഷ്യരുടെ അനുദിനാവശ്യത്തിന്‌ ഉപകരിക്കുന്ന പ്രായോഗിക ഫലങ്ങൾ ഉള്ളവ. നാം ഉപയോഗിക്കുന്ന യന്ത്രങ്ങളെല്ലാം ഇത്തരം ഫലങ്ങളാണ്‌. മറ്റേത്‌ മനുഷ്യന്റെ മാനസിക ചക്രവാളങ്ങളെ വികസിപ്പിക്കാനുതകുന്ന ഉൾക്കാഴ്ച്ചകളും …

നവാദ്വൈതം/എം കെ ഹരികുമാറുമായി അഭിമുഖം-രാജേന്ദ്രൻ നിയതി

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

കെ പി അപ്പനെക്കുറിച്ച്/ എം കെ ഹരികുമാർ

Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

എം.കെ. ഹരികുമാറിന്റെ നവനോവലുകൾ, നവാദ്വൈതം: റഷീദ്‌ പാനൂർ

അഭിമുഖം* മുപ്പത്തഞ്ച്‌ വർഷമായി എഴുതുന്ന എം.കെ. ഹരികുമാർ നവാദ്വൈതം എന്ന മൗലിക ദർശനത്തിലൂടെ പുതിയൊരു ചരിത്രം സൃഷ്ടിച്ചിരിക്കുകയാണ്‌. വിമർശനരംഗത്ത്‌ പതിറ്റാണ്ടുകൾ പ്രവർത്തിച്ചശേഷം, അദ്ദേഹം ഇപ്പോൾ മൂന്നു വ്യത്യസ്ത നോവലുകൾ എഴുതി ആ രംഗത്ത്‌ ഒരു സമാന്തര സാഹിത്യം പുറത്തുകൊണ്ടുവന്നിരിക്കുന്നു. പുതിയ ദർശനം, പുതിയ ക്രാഫ്റ്റ്‌ എന്നീ കാര്യങ്ങളിൽ എം.കെ. ഹരികുമാർ ഒറ്റപ്പെട്ട്‌ നിൽക്കുന്നു.  അപാര സൗന്ദര്യമുള്ള അനേകം വാക്യങ്ങൾ ഹരികുമാർ എഴുതിയിട്ടുണ്ട്‌. ലോകനിലവാരത്തിലുള്ള ഒരു സാഹിത്യവിമർശകന്റെ ജീവിതത്തിൽനിന്ന്‌ താങ്കൾ എന്തുകൊണ്ടാണ്‌ സർഗാത്മക കൃതികളുടെ രചയിതാവ്‌ എന്ന നിലയിലേക്ക്‌ …

ഞാനും നവാദ്വൈതവും/എം കെ ഹരികുമാർ

ഞാന്‍ എപ്പോഴും പലതായിരുന്നു. ആരാണ് സൃഷ്ടിച്ചതെന്ന് ചോദിച്ചാല്‍ ഒരു പിതാവ് ഉണ്ടെന്നതു നേരാണ്. എന്നാല്‍ പ്രസവത്തോടെ ഉണ്ടായ ഒരു ശിശുവല്ല ഞാനിപ്പോള്‍. ഞാന്‍ എന്ന ശിശുവില്‍ ഇന്നത്തെ ഞാനില്ലായിരുന്നു. ആ ശിശു പലതിന്‍റെയും ഒരു കവാടമായിരുന്നു. ശിശുവിന് എങ്ങോട്ടും വളരാം. ആകാശം അത്ര വിശാലമാണല്ലോ. ഞാന്‍ ഒരിക്കലും ഒന്നായിരുന്നിട്ടില്ല. എപ്പോഴും എന്നെത്തന്നെ കബളിപ്പിച്ചുകൊണ്ട് ഞാന്‍ പൊയ്ക്കൊണ്ടിരുന്നു. ചില കാര്യങ്ങള്‍ അറിയാതെ പറഞ്ഞുപോയിട്ടുണ്ട്. പിന്നീട് എനിക്കുവേണ്ടി അത് തിരുത്തും. രണ്ടാമതൊരു ഞാന്‍ അവിടെ വരാറുണ്ട്. ആദ്യത്തെ എന്നെ നിരാകരിക്കാന്‍ …

Design a site like this with WordPress.com
Get started