പി രവികുമാര്‍ മലയാളസാഹിത്യത്തിൽ തന്റെ തലമുറയിലെ മറ്റെല്ലാ വിമർശകരിൽ നിന്നുംവ്യത്യസ്ഥനായി , അതിദൂരം കാലത്തിനു മുൻപേ സഞ്ചരിച്ച വിമർശകനാണ്എം.കെ.ഹരികുമാർ. വിമർശകനായ ഹരികുമാറിന്റെ ആദ്യ നോവലായ ‘ജലഛായ’ അത്യസാധാരണമായമൗലികതകൊണ്ട് മലയാളനോവലുകളുടെ മുന്നിൽ നിൽക്കുന്നു;ഏകാന്തവിസ്മയമായിജ്വലിക്കുന്നു.നോവൽ എന്ന സാഹിത്യരൂപത്തിന്റെ ബാഹ്യവും ആന്തരികവുമായ സമസ്ത ഘടനകളെയുംതകർത്തുകളഞ്ഞിരിക്കയാണ്’ജലഛായ’. അസാധാരണമായ ഉൾക്കാഴ്ചയും സദാ എരിയുന്നചിന്തയും തീവ്രമായ ജീവിതാനുഭവങ്ങളും ആഴമേറിയ വായനയും സ്വന്തം ആശയപ്രപഞ്ചത്തെഅനുനിമിഷം നവീകരിക്കാനുള്ള ദൃഢമായ ഇച്ഛാശക്തിയും ഉള്ള ഒരുഎഴുത്തുകാരനുമാത്രമേ ‘ജലഛായ’ പോലൊരു സൃഷ്ടി നടത്താനാകൂ.നമ്മുടെ എല്ലാ മുൻ വിധികളെയും യാഥാസ്ഥികമായ ധാരണകളെയും അട്ടിമറിക്കുന്നതാണ്ഹരികുമാറിന്റെ …
