aathmayanagalude khasak/m k harikumar ഖസാക്കിലേക്ക് -1 “ഖസാക്കിൻറെ ഇതിഹാസം “കൈയ്യിലെടുക്കാൻ എന്നെ പ്രേരിപ്പിക്കുന്നത് ആ നോവലിൻറെ സൗന്ദര്യസാധ്യതകളാണ്. മലയാളിയുടെ മനസ്സിൻറെ അരികുകളിൽ ഖസാക്ക് കൊളുത്തിവിട്ട തീ ഇനിയും അണഞ്ഞിട്ടില്ല എന്ന് നോവൽ വീണ്ടും വായിക്കുമ്പോൾ ബോധ്യമാവുന്നു. ഒ.വി. വിജയൻ പിന്നീട് പല രചനകളിലും ഏർപ്പെട്ടുവെങ്കിലും നിഗൂഢമായ പ്രപഞ്ചത്തിന്റെ വഴികൾ കണ്ടെത്തുക എന്ന എഴുത്തുകാരന്റെ ലക്ഷ്യത്തിൽ ഏറെയും അദ്ദേഹത്തെ വിജയിപ്പിച്ചതു ഖസാക്കാണ്. ‘ധർമ്മപുരാണവും’ ഗുരുസാഗരവും ‘മധുരം ഗായതിയും’ വിജയന്റെ ഇതര നോവലുകൾ എന്ന നിലക്ക് ശ്രദ്ധേയങ്ങളെങ്കിലുംകലാചിന്തകളുടെ പരീക്ഷണശാല …
