എന്റെ മാനിഫെസ്റ്റോ -എം. കെ. ഹരികുമാർ

ente manifesto m k harikumar green books brahmaswom madam building m g road trichur-1 phone 0487- 2422515 first published september 2010 Copy the {MT_INSTALL_DIR}/plugins/SezWho/tmpl/sezwho_rc.tmpl file to {MT_INSTALL_DIR}/plugins/WidgetManager/default_widgets/ directory.

my manifesto- 17

സാഹിത്യത്തിന്റെ ഫിസിക്സ്‌ എം.കെ.ഹരികുമാർ സാഹിത്യം കലയെക്കാളേറെ ഫിസിക്സാണ്‌. രൂപവും ഉള്ളടക്കവും തമ്മിലുള്ള സംഘർഷം. രൂപമാണോ ഉള്ളടക്കമാണോ വലുത്‌ തുടങ്ങിയ തേയ്മാനം പറ്റിയ വിഷയങ്ങളിലാണ്‌ നമ്മുടെ ചർച്ചകൾ ഒതുങ്ങിപ്പോയിരിക്കുന്നത്‌. നമ്മുടെ അക്കാദമിക്‌ ലോകവും സമാന്തര സാഹിത്യവിഭാഗവും ഒരുപോലെ ഈ കെണിയിൽപ്പെട്ടിരിക്കയാണ്‌. ഇതിൽ നിന്ന്‌ മോചനമില്ല. എല്ലാ വിദ്യാർത്ഥികളും ഈ ദ്വന്ദത്തിൽ കടിച്ചുതൂങ്ങി കൃതികൾ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു കൂട്ടർ സാഹിത്യത്തെ സംസ്കരപഠനം എന്ന നിലയിലേക്ക്‌ മാറ്റി ഇതേ പ്രശ്നത്തിൽത്തന്നെ വന്ന്‌ കൈകാലിട്ടടിക്കുന്നു. വാസ്തവത്തിൽ, കാലങ്ങളായി നില നിന്ന രൂപവും ഉള്ളടക്കവും …

ente manifesto -15

എന്റെ മാനിഫെസ്റ്റോ -15 പത്രവും ഉത്തര-ഉത്തരാധുനികതയുംഎം. കെ. ഹരികുമാർ ഉത്തരാധുനികതയ്ക്കു ശേഷമുള്ള കാലത്തും പത്രം ചില നൂതന സൂചനകൾപേറുന്നുണ്ട്‌. പത്രം ഉത്തര-ഉത്തരാധുനികമായ ആശയവും അനുഭവവുമായി തുടരുന്നു. പത്രപ്രവർത്തകന്റെ ജോലിയെപ്പറ്റിയല്ല പറയുന്നത്‌. പത്രം വായിക്കുന്നവൻ ഏറ്റെടുക്കുന്ന അദൃശ്യവും ഭാരിച്ചതുമായ അവബോധ സംഘട്ടനങ്ങളെക്കുറിച്ചാണ്‌. പത്രത്തിൽ, എല്ലാം അറിയിക്കാനുള്ളതാണെന്ന്‌ പറയേണ്ടതില്ലല്ലോ. അറിഞ്ഞാലോ, അതിവിടെ തത്കാലം നിറത്തിക്കൊള്ളൂ എന്നൊരു സന്ദേശം പത്രം തരുന്നുണ്ട്‌. കൂടുതലൊന്നും ചിന്തിക്കാൻ പറ്റില്ല. അധികം ചിന്തിച്ചാൽ പത്രപാരായണം സാധ്യമാകില്ല. പത്രം, ചിന്തിക്കാതിരിക്കാനുള്ള അടവുമാണ്‌. ആദ്യകോളത്തിൽ നേതാവ്‌ മരിച്ച വാർത്തയാണുള്ളതെങ്കിൽ, …

manifesto- 8

അവബോധത്തിന്റെ ഗുണിതങ്ങൾഎം. കെ. ഹരികുമാർ ഭാവന മരിക്കുന്നില്ല. അത്‌ പുതിയ മിത്തുകൾ തേടുകയാണ്‌. പഴയ മിത്തുകളെ പുനരാവിഷ്കരിച്ചുകൊണ്ടും നിഷേധിച്ചുകൊണ്ടും മനുഷ്യഭാവന പുതിയൊരു കാലിഡോസ്കോപ്പിക്‌ പരീക്ഷണത്തിന്‌ തയ്യാറെടുക്കുകയാണിന്ന്‌. അത്‌ തകർന്ന ലോകത്തെ മുന്നിൽവച്ചുകൊണ്ട്‌ കാണാതായ കണ്ണികൾ തേടുകയാണ്‌. കവിക്കും കഥാകൃത്തിനും, ഇന്ന്‌, ശൂന്യതയെ അഭിമുഖീകരിക്കുന്നതോടൊപ്പംതന്നെ പുതിയ ലോകങ്ങൾക്കുവേണ്ടിയുള്ള അന്വേഷണങ്ങളും ഏറ്റെടുക്കേണ്ടിവരുന്നു. എല്ലാ മനുഷ്യബന്ധങ്ങളും ചിലപ്പോൾ നാമമാത്രമായേക്കാം. എല്ലാവരും ഒറ്റുകാരോ ആശയങ്ങളുടെ ദല്ലാൾമാരോ ആയേക്കാം. ആശയങ്ങൾതന്നെ നിലനിൽക്കുന്നുണ്ടോ എന്ന്‌ സംശയം ഉയർന്നുവന്നേക്കാം. എല്ലാ മൃദുലവിചാരങ്ങളും വാണിജ്യവത്കരിക്കപ്പെടുകയും ചെയ്തേക്കാം. എന്നാൽ ഇതൊക്കെ …

Design a site like this with WordPress.com
Get started