my manifesto- 17

സാഹിത്യത്തിന്റെ ഫിസിക്സ്‌ എം.കെ.ഹരികുമാർ സാഹിത്യം കലയെക്കാളേറെ ഫിസിക്സാണ്‌. രൂപവും ഉള്ളടക്കവും തമ്മിലുള്ള സംഘർഷം. രൂപമാണോ ഉള്ളടക്കമാണോ വലുത്‌ തുടങ്ങിയ തേയ്മാനം പറ്റിയ വിഷയങ്ങളിലാണ്‌ നമ്മുടെ ചർച്ചകൾ ഒതുങ്ങിപ്പോയിരിക്കുന്നത്‌. നമ്മുടെ അക്കാദമിക്‌ ലോകവും സമാന്തര സാഹിത്യവിഭാഗവും ഒരുപോലെ ഈ കെണിയിൽപ്പെട്ടിരിക്കയാണ്‌. ഇതിൽ നിന്ന്‌ മോചനമില്ല. എല്ലാ വിദ്യാർത്ഥികളും ഈ ദ്വന്ദത്തിൽ കടിച്ചുതൂങ്ങി കൃതികൾ വ്യാഖ്യാനിച്ചുകൊണ്ടിരിക്കുന്നു. മറ്റൊരു കൂട്ടർ സാഹിത്യത്തെ സംസ്കരപഠനം എന്ന നിലയിലേക്ക്‌ മാറ്റി ഇതേ പ്രശ്നത്തിൽത്തന്നെ വന്ന്‌ കൈകാലിട്ടടിക്കുന്നു. വാസ്തവത്തിൽ, കാലങ്ങളായി നില നിന്ന രൂപവും ഉള്ളടക്കവും …

ഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങൾ

aathmayanangngalute khasak/ m k harikumar ഖസാക്കിലേക്ക്‌ തുറക്കുന്ന ആത്മജാലകങ്ങൾ– – കെ.ബി.പ്രസന്നകുമാർ ‘ദുരന്തത്തെ അഭിദര്‍ശിക്കുന്നവര്‍ക്ക് ഒരു ലോകം നഷ്‌ടമാവുകയാണ്‌. നഷ്‌ടപെട്ട ലോകം മനുഷ്യജീവിതത്തിന്റെ പ്രതാപത്തിന്റേയും,പരിഷ്‌കൃതിയുടേതുമായിരുന്നു.’ഖസാക്കിന്റേത്‌ നഗ്ന സൗന്ദര്യമാണ്‌. ഉടുപുടവകളഴിഞ്ഞ നഗ്നതയിലൂടെ സത്യസന്ധമായ പ്രയാണം. പ്രകൃതിയുടേയും, കഥാപാത്രങ്ങളുടേയും അന്തരീക്ഷത്തിന്റേയും സമയത്തിന്റേയും നഗ്നതയിലേക്കാണ്‌ വിജയൻ പ്രയാണം നടത്തുന്നത്‌. അത്‌ ,എന്നാൽ നിരാസക്തമായ അന്വേഷണമാണ്‌. ഖസാക്കിലെ ജീവിതത്തിന്റെ കൊച്ചുകൗതുകങ്ങൾ മുതൽ മഹാദുരന്തങ്ങൾ വരെ വിജയൻ അഭിദർശിച്ചു. അതിലൂടെ ഖസാക്കിന്റെ മനസ്സും ഖസാക്കിന്റെ വിങ്ങിനിൽക്കുന്ന കാലവും അവിടെ ധ്വനിക്കുന്ന മനുഷ്യജീവിതത്തിന്റെ വിചിത്രസംഗീതവും …

Design a site like this with WordPress.com
Get started