അദ്വൈതത്തിന്റെ ആകാശംചാത്തനാത്ത് അച്യുതനുണ്ണി[എൻടെ മാനിഫെസ്റ്റോ എന്ന കൃതിക്കു ഡോ ചാത്തനാത്ത് അച്യുതനുണ്ണി എഴുതിയ അവതാരിക.]ഒരു വസ്തുവും പുതുതായി ഉണ്ടാകുന്നില്ലെന്നും മുൻപില്ലാത്ത ഒന്നിന് പുതിയ അവതാരം അസാധ്യമാണെന്നും ജ്ഞാനസ്വരൂപവും മൗലികവും അമൂർത്തവുമായ ബ്രഹ്മത്തിന്റെ വിവർത്തനമാണ് പ്രാതിഭാസികപ്രപഞ്ചമെന്നും അദ്വൈതവേദാന്തം അനുശാസിക്കുന്നു. അനാദിയായ ഒരു സനാതനവ്യവസ്ഥയുടെ സാന്നിധ്യം എല്ലാ പദാർത്ഥങ്ങളുടെയും സത്തയിലുണ്ട് എന്ന സാമാന്യതത്ത്വം വ്യത്യസ്തവീക്ഷണങ്ങൾക്കു വേരുപിടിയ്ക്കാനാവാത്തവിധം എല്ലാ ഭാരതീയദർശനങ്ങളും ഉൾക്കൊണ്ടിട്ടുണ്ട്. പാശ്ചാത്യമായ ആധ്യാത്മികതത്ത്വചിന്തകളും ഏറെക്കുറെ ഇതേ വചനകേന്ദ്രിതവാദവും ശബ്ദകേന്ദ്രീതവാദവും ആവിഷ്കരിക്കുന്നു. ഈ സാന്നിധ്യത്തിന്റെ അതിഭൗതികത്തെ തകർക്കുന്നതാണ് നീഷേയിൽനിന്നും ഹെയ്ഡഗറിൽനിന്നും പ്രചോദനം …
