ബഷീർ എന്തുകൊണ്ട് എഴുത്ത് ഉപേക്ഷിച്ചു/എം കെ ഹരികുമാർ

ഒരു സാഹിത്യകാരന്റെ യഥാർത്ഥ കടമ്പ അതീന്ദ്രീയ ജ്ഞാനമാണ്.അവിടെ എത്താൻ എളുപ്പമല്ല. അതിനു സമീപത്തെവിടെയോ എത്തിയെന്ന്സമാധാനിക്കുന്നവരാണ് അധികവും .സാധാരണ വസ്തുസ്ഥിതി,കഥനമൊക്കെ, എഴുതാനുള്ള മിനിമം കഴിവുള്ളവർക്കൊക്കെ സാധ്യമാണ്.ഒരു സംഭവം ഉണ്ടായാൽ അതിനെ വേറൊരു രീതിയിൽ ഭാവന ചെയ്ത് എഴുതാം അതൊക്കെ സർവസാധാരണമാണ്. അതിൽ എന്താണ് കണ്ടെത്താനുള്ളത് ? നമുക്ക്അറിയാവുന്ന കാര്യങ്ങൾ മറ്റുള്ളവരോട്പറയുന്നു എന്നതിൽ കവിഞ്ഞ്മറ്റൊന്നുമില്ല. വാർത്തകളൊക്കെ ഇങ്ങനെ സംഭവിക്കുന്നതാണ് .ഒരു വിവരം അറിയിക്കുന്നു വലിച്ചു നീട്ടിയാൽ കഥയാക്കാം ഒരു വളർത്തുപൂച്ചചത്തു എന്നതിൽപ്പോലും കഥയുണ്ട്.പക്ഷേ, ആ കഥ എന്താണെന്നു വായനക്കാർക്ക് ഊഹിക്കാവുന്നതേയുള്ളൂ.അതിൽ …

Design a site like this with WordPress.com
Get started