തിരിച്ചറിഞ്ഞ ജലച്ഛായകൾ

വെണ്മാറനല്ലൂർ നാരായണൻ  ജലഛായയെക്കുറിച്ച്  എഴുതിയ ലേഖനം വെണ്മാറനല്ലൂർ നാരായണൻ ജലച്ഛായ വായിക്കാതെ പോകരുത്. അതൊരു വേദനയാണ്. ഈ ജലച്ഛായ കടവിൽ, തിരുമുറിവുകൾ കഴുകിയുണക്കി മരിച്ച ഓർമ്മകളുണ്ട്. ഒരുവായനയിൽ തിരിച്ചറിയാതെ മടങ്ങരുത്. ഈ പ്രഭാതത്തിൽ, ജലാശയങ്ങളിൽ ജലച്ഛായ നോക്കി നാടിയ്ക്ക് കൈകൊടുത്തിരിക്കുന്ന കേരള ചേതനയുടെ ബാല്ല്യമാണിത്. ഓരോ അദ്ധ്യായത്തെക്കുറിച്ചും അനാദിമുതൽ ഇന്നുവരെ അറിഞ്ഞ പലതും നിരത്തി പറയാനുണ്ട്. മനശ്ശാസ്ത്ര തത്വചിന്തയുടെ ചിന്തേരടികളുണ്ട്. ആ മിനുക്കൽ പിന്നീടൊരിക്കലാവാം. ഇവിടെ ചെറിയൊരു വായനാന്തര കുറിപ്പ് കുറിക്കാം.കേരളം കാലവർഷം കനിഞ്ഞ് വളർത്തിയ കടലിന്റെ …

Design a site like this with WordPress.com
Get started